Skip to main content

സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പൂർണ്ണ സുരക്ഷിതം

സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ സുരക്ഷിതമായി സാധാരണനിലയിൽ തന്നെ മുന്നോട്ട് പോവുകയാണ്. വിനോദസഞ്ചാരികൾക്ക് പൂർണ്ണ സുരക്ഷിതത്വത്തോടെ കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാം. ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പെടെ മുൻനിശ്ചയിക്കപ്പെട്ട ടൂറിസം പ്രവർത്തനങ്ങൾ തടസമില്ലാതെ തന്നെ മുന്നോട്ടു പോകുന്നുണ്ട്.

ഒറ്റപ്പെട്ട നിപാ വൈറസ് കേസുകൾ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാ സുരക്ഷിതത്വ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളുടെ ഫലപ്രദമായ ഇടപെടൽ ശ്രദ്ധേയമാണ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലനിൽക്കുന്നില്ല.

വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുമായും മേഖലയിലെ സംരംഭകരുമായും സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം സന്ദർശകർക്ക് സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാൻ എല്ലാ സാഹചര്യവും നിലവിലുണ്ട്. കോഴിക്കോട് ജില്ലയിൽ വൈറസ് ബാധ തടയുന്നതിനായി പ്രാദേശികാടിസ്ഥാനത്തിൽ കണ്ടെയിൻമെൻറ് സോണുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മതിയായ ആരോഗ്യപ്രവർത്തകർക്കൊപ്പം ആവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കി വൈറസ് പടരുന്നത് തടയാൻ ശക്തമായ എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്.

2023ന്റെ ആദ്യ പകുതിയിൽ കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ 20.1 ശതമാനത്തിന്റെ സർവകാല വളർച്ചയാണ് കേരളം കൈവരിച്ചത്. പ്രളയം, കോവിഡ് എന്നിവയിൽ നിന്നും തിളക്കമാർന്ന തിരിച്ചുവരവാണ് കേരള ടൂറിസം നടത്തിയത്.

കേരളം എക്കാലവും വിനോദ സഞ്ചാരികളുടെ സുരക്ഷിത കേന്ദ്രമാണ്. മുൻകാലങ്ങളിലുണ്ടായ ആരോഗ്യ അടിയന്തരഘട്ടങ്ങളിലെല്ലാം സംസ്ഥാനത്തിൻറെ ശക്തമായ ആരോഗ്യമേഖല ഫലപ്രദമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷ പരമപ്രധാനമായ കാര്യമാണ്. ഭയക്കേണ്ട യാതൊരു സാഹചര്യങ്ങളും നിലവിൽ സംസ്ഥാനത്തില്ല.

കൂടുതൽ ലേഖനങ്ങൾ

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം ഗൗരവതരം

സ. എം എ ബേബി

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല.

40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരഷ്ട്രയിൽ നിന്നുള്ള സുപ്രീം ഡെകോർ കേരളത്തിൽ

സ. പി രാജീവ്

40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ.

കേരളത്തിൽ നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരം

സ. വീണ ജോർജ്

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍. അംഗീകാരം നല്‍കി. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും.

മോദി സർക്കാർ ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നു

സ. പി രാജീവ്

നാനാത്വത്തിൽ ഏകത്വമെന്നത്‌ ഇന്ത്യയുടെ മുഖമുദ്രയാണ്. എന്നാൽ, ആ വൈവിധ്യത്തെ മോദി സർക്കാർ തകർക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഏക സിവിൽ കോഡ്‌ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമം. വൈവിധ്യത്തിനുപകരം ഒരു രാജ്യം, ഒരു ഭാഷാ നയമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌.