Skip to main content

സെക്രട്ടറിയുടെ പേജ്


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു

08/05/2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ മുഖ്യാതിഥിയായി.

കൂടുതൽ കാണുക

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്

08/05/2024

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്. എന്നിട്ടിപ്പോൾ അവർ മത സൗഹാര്‍ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്‌ചയാണിത്.

കൂടുതൽ കാണുക

ചലച്ചിത്ര താരം കനകലതയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

06/05/2024

ചലച്ചിത്ര താരം കനകലതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാടകവേദിയിൽ നിന്ന്‌ വെള്ളിത്തരയിലേക്കെത്തിയ കനകലത നിരവധി മലയാള സിനിമകളിൽ വേഷമിട്ടു. സിനിമ, സീരിയൽ രംഗത്ത്‌ നിറഞ്ഞുനിന്ന അവരുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കൂടുതൽ കാണുക

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

06/05/2024

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിരവധി പ്രമുഖ സാഹിത്യകാരന്മാരുടെ രചനകൾ അഭ്രപാളിയിലേക്ക്‌ പകർത്തിയ അദ്ദേഹം സാഹിത്യകാരന്മാരുടെ സംവിധായകനായിരുന്നു. വാണിജ്യമൂല്യം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല അദ്ദേഹം സിനിമയെ സമീപിച്ചത്‌.

കൂടുതൽ കാണുക

സിപിഐ എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭ വൈസ് ചെയർമാനുമായ സ. വാഴയിൽ ശശിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

06/05/2024

സിപിഐ എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭ വൈസ് ചെയർമാനുമായ സ. വാഴയിൽ ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അര നൂറ്റാണ്ട് കാലം തലശ്ശേരിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു സ. ശശി.

കൂടുതൽ കാണുക

മുതിർന്ന കലാകാരൻ കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

05/05/2024

മുതിർന്ന കലാകാരൻ കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രമാണിയോളം തലയെടുപ്പുണ്ടായിരുന്ന കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും പൂരപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കൂടുതൽ കാണുക

സ. ഒ വി നാരായണന് ആദരാഞ്ജലി

03/05/2024

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

കൂടുതൽ കാണുക

സ. ഒ വി നാരായണന് ആദരാഞ്ജലി

02/05/2024

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സഖാവ് ഒ വി നാരായണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ദീർഘകാലം പാർടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. മാടായി ഏരിയാ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു.

കൂടുതൽ കാണുക

മെയ്ദിനം, അടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണ

01/05/2024

അടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണയാണ് മെയ്ദിനം. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഉജ്വലമായ ഓർമ്മയാണിത്.

കൂടുതൽ കാണുക

സ. ഇ പി ജയരാജനെതിരായ തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കും

29/04/2024

സ. ഇ പി ജയരാജൻ ബിജെപി നേതാവിനെ ഒരു വർഷം മുൻപ്‌ കണ്ടകാര്യം വലിയ വിഷയമാക്കുകയാണ്‌ മാധ്യമങ്ങൾ. എതിർ രാഷ്‌ട്രീയ നേതാക്കളെ പലപ്പോഴും കാണേണ്ടതായിട്ടുണ്ട്‌. എന്നാൽ ഇ പി ജയരാജനെതിരെ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നു എന്ന്‌ അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

കൂടുതൽ കാണുക

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി

29/04/2024

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന്‌ ലഭിക്കും. വടകരയിൽ ഉൾപ്പെടെ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്‌.

കൂടുതൽ കാണുക