പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അവിഭാജ്യമായ ബന്ധം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഓരോ പരിസ്ഥിതിദിനവും കടന്നുവരുന്നത്. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്ടം, പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം എന്നിവയുൾപ്പെടെ മനുഷ്യരാശി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നമുക്ക് കൂട്ടായി അതിജീവിക്കാനാകണം. കടുത്ത വേനല്‍, മിന്നല്‍ പ്രളയങ്ങള്‍, ജലദൗര്‍ലഭ്യം എന്നിവയെല്ലാം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുഭവിക്കുകയാണ്.
വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുന്നുകൂടല്‍, വനനശീകരണം തുടങ്ങിയ വലിയ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് പരിസ്ഥിതി ദിനാചരണത്തിന് വലിയ പ്രാധാന്യമാണുള്ളത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടല്ലാതെ നമുക്കൊരു ഭാവിയില്ല. പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട്, മനോഹരമായൊരു ലോകത്തെ വരുംകാലത്തിന് സമ്മാനിക്കുവാൻ നമുക്കേവർക്കും കൈകോർക്കാം. എല്ലാവർക്കും ലോക പരിസ്ഥിതി ദിന ആശംസകൾ.
