കാസര്‍ഗോഡ്

 1. സ: മഠത്തില്‍ അപ്പു

  കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

 2. സ: കോയിത്താറ്റില്‍ ചിരുകണ്ഠന്‍

  കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

 3. സ: പൊടോര കുഞ്ഞമ്പുനായര്‍

  കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

 4. സ: പള്ളിക്കല്‍ അബൂബക്കര്‍

  കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

 5. സ: സുന്ദര ഷെട്ടി

  പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1-ന് ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.

 6. സ: മഹാബലഷെട്ടി

  പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.

 7. സ: ചെന്നപ്പഷെട്ടി

  പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.

 8. സ. കെ. നാരായണന്‍ കീഴ്മാല (പാറക്കോല്‍)

  1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 9. സ. ബാലകൃഷ്ണന്‍ ബേത്തലം

  1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 10. സ. ടി. അപ്പ കോടോത്ത്

  1979 ഒക്ടോബര്‍ 30 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

 11. സ. ടി. തങ്കപ്പന്‍

  1982 ഫെബ്രുവരി 10 ന് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 12. സ. ആനക്കല്ല് ഗോവിന്ദന്‍

  1982 ഫെബ്രുവരി 10 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

 13. സ. പ്രഭാകരന്‍ മാവുങ്കാല്‍

  1983 മാര്‍ച്ച് 27 ന് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

 14. സ. ടി.കെ ഗംഗാധരന്‍

  1983 ആഗസ്റ്റ് 11 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

 15. സ. ദാമോദരന്‍ പാണ്ടി

  1985 ഒക്ടോബര്‍ 22 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

 16. സ. ബാലകൃഷ്ണന്‍ (കൊല്ലങ്കാനം)

  1986 ആഗസ്റ്റ് 8 ന് പോലീസ് വെടിവെപ്പില്‍ മരിച്ചു.

 17. സ. സി. കോരന്‍

  1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 18. സ. എം. കോരന്‍

  1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 19. സ. ആലവളപ്പില്‍ അമ്പു

  1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 20. സ. കെ.വി.കുഞ്ഞിക്കണ്ണന്‍

  1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 21. സ. പി.കുഞ്ഞപ്പന്‍

  1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 22. സ. അപ്പച്ചന്‍

  ബന്തടുക്ക വീട്ടിയാടിയിലെ സ: അപ്പച്ചന്‍ രക്തസാക്ഷിയായത് 1990 ല്‍ വിഷുപ്പുലരിയിലാണ്. കോണ്‍ഗ്രസ്-ഐക്കാര്‍ നടത്തിയ സംഘടിത ആക്രമണത്തിലാണ് സ. അപ്പച്ചന്‍ കൊല്ലപ്പെടുന്നത്. 1990 ഏപ്രില്‍ 14 ന് സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം പഞ്ചായത്ത് മെമ്പറെ കാണാനായി പുറപ്പെട്ടപ്പോള്‍ വഴിക്കുവെച്ചായിരുന്നു ആക്രമണം. കുത്തേറ്റ് സംഭവസ്ഥലത്തു തന്നെ അന്ത്യശ്വാസം വലിക്കുകയായിരുന്നു.

 23. സ. ഭാസ്കര കുമ്പള

  1997 ഏപ്രില്‍ 22 ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

 24. സ. സുരേന്ദ്രന്‍ (കാഞ്ഞങ്ങാട്)

  1998 നവംബര്‍ 28 ന് ആര്‍.എസ്. എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 25. സ. നാരായണനായക് (ചാമക്കൊച്ചി)

  2000 മാര്‍ച്ച് 1 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 26. സ. പി.വി. കുഞ്ഞിക്കൃഷ്ണന്‍ (ഗുരുപുരം)

  2000 ഏപ്രില്‍ 1 ന് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 27. സ. പി.ജി.വിജയന്‍ (മാനടുക്കം)

  2000 ഏപ്രില്‍ 8 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

 28. സ. വീരേന്ദ്രന്‍ (ചാമക്കൊച്ചി)

  2001 ഏപ്രില്‍ 19 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

 29. സ. മുഹമ്മദ് റഫീക്ക് (മൊഗ്രാല്‍ പുത്തൂര്‍)

  2008 ഒക്ടോബര്‍ 14 ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

 30. സ: രവീന്ദ്ര റാവു (ബാലനടുക്കം)

  ദേലംപാടിയിലെ പാര്‍ടി പ്രവര്‍ത്തകനായ സ: രവീന്ദ്രറാവുവിനെ 2011 ല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ വെടിവച്ച് കൊലപ്പെടുത്തി.

 31. സ: ടി. മനോജ് (കീക്കാനം)

  ഉദുമ പള്ളിക്കര കീക്കാനത്തെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്‍റും പാര്‍ടി കീക്കാനം ബ്രാഞ്ചംഗവുമായ ആലിങ്കാലില്‍ സ: ടി. മനോജിനെ 2012 ആഗസ്റ്റ് 2 ന്‍റെ ഹര്‍ത്താല്‍ ദിനത്തില്‍ മുസ്ലീം ലീഗ് തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി.

 32. സ: എം.ബി. ബാലകൃഷ്ണന്‍

  ഉദുമ മാങ്ങാട്ടെ പാര്‍ടി പ്രവര്‍ത്തകനായ എം.ബി. ബാലകൃഷ്ണനെ 2013 സെപ്റ്റംബര്‍ 16 തിരുവോണദിവസം കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി.

 33. സ: അബ്ദുള്‍ ഷെരീഫ്

  കാസര്‍ഗോഡ്, പനത്തടി ഏരിയയിലെ, പാണത്തൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദുള്‍ ഷെരീഫിനെ 2014 ജൂണ്‍ 29-ന് ബി.ജെ.പി ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.

 34. സ: പി. മുരളി

  കുമ്പള സൂരംബയലിലെ ശാന്തിപ്പള്ളത്തെ സി.പി.ഐ(എം) പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗവുമായ പി. മുരളിയെ 2014 ഒക്ടോബര്‍ 27 വൈകുന്നേരം നാലേമുക്കാലിന് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.

  കുമ്പളയില്‍ മരക്കച്ചവടം നടത്തുന്ന മുരളി സുഹൃത്ത് മഞ്ജുനാഥിനൊപ്പം കച്ചവടാവശ്യത്തിന് സീതാംഗോളിയില്‍ പോയി തിരിച്ചുവരികയായിരുന്നു. സൂരംബയലിലെ അപ്സര മരമില്ലിനു സമീപം എത്തിയപ്പോള്‍ രണ്ട് ബൈക്കിലായി എത്തിയ നാലംഗ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം നീളമുള്ള കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ: രഞ്ജിനി. എട്ടുമാസം പ്രായമുള്ള മാളൂട്ടി മകള്‍.

 35. സ: സി. നാരായണന്‍

  കോടോം-ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് കായക്കുന്നിലെ സി.പി.ഐ (എം) പ്രവര്‍ത്തകനായ സി. നാരായണനെ 2015 ആഗസ്റ്റ് 28 തിരുവോണ നാളില്‍ പകല്‍ 2.30-ന് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.

  ബൈക്കിലെത്തിയ അക്രമിസംഘം വീടിനടുത്തെ ക്ലബ്ബില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയായിരുന്ന നാരായണനെ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കുത്തുകയായിരുന്നു. കൊലയ്ക്കു മുമ്പ് നാരായണന്‍റെ സഹോദരന്‍ അരവിന്ദനെ പ്രാദേശിക ബി.ജെ.പി നേതാവും അയല്‍വാസിയുമായ വിജയന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. വിജയന്‍റെ ഫോണ്‍വിളിയില്‍ പന്തികേട് തോന്നിയ അരവിന്ദന്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ ജ്യേഷ്ഠന്‍ നാരായണനെ ആക്രമിക്കുന്നതാണ് കണ്ടത്. ഓടിയെത്തിയ അരവിന്ദനെ അക്രമിസംഘം വടിവാളുകൊണ്ട് വെട്ടിവീഴ്ത്തി. നാരായണന്‍റെ ഭാര്യ: ബിന്ദു. അഭിജിത്ത്, പാര്‍വ്വതി എന്നിവര്‍ മക്കളാണ്.

 36. സ. കല്ലുവരമ്പത്ത് അപ്പകുഞ്ഞി (കാഞ്ഞങ്ങാട്)

  1948-ലെ കമ്മ്യൂണിസ്റ്റ് വേട്ടയില്‍ എം.എസ്.പിക്കാര്‍ കൊലപ്പെടുത്തി.

 37. സ. അബ്ദുല്‍ സത്താര്‍

  2008 സെപ്റ്റംബര്‍ 27-ന് സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.

 38. സ.വരദരാജപൈ

  1968-ല്‍ ജൂണ്‍ 12-ന് കാസര്‍ഗോഡ് ബസ്സുടമകളുടെ ഗുണ്ടകള്‍ കൊലപ്പെടുത്തി.

 39. സ. അബൂബക്കര്‍ സിദ്ദിഖ്

  2018 ആഗസ്റ്റ് 5 ഞായറാഴ്ച രാത്രി കാസര്‍കോഡ് ഉപ്പളയില്‍ സി.പി.ഐ(എം) പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ (23 വയസ്സ്) ബി.ജെ.പി - ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തി.

 40. സ. ഔഫ് അബ്ദു റഹിമാന്‍

  2020 ഡിസംബര്‍ 23-ന് രാത്രി കാഞ്ഞാങ്ങാട് പഴയ കടപ്പുറത്തെ ഡി.വൈ.എഫ്.ഐ. കല്ലൂരാവി യൂണിറ്റ് അംഗം മുത്തോട് ഔഫ് അബ്ദു റഹിമാനെ മുസ്ലീം ലീഗ് അക്രമികള്‍ കുത്തി കൊലപ്പെടുത്തി.

കണ്ണൂര്‍

 1. സ. മുളിയിൽ ചാത്തുക്കുട്ടി

  സ. മുളിയിൽ ചാത്തുക്കുട്ടി തലശ്ശേരി താലൂക്കിലെ ധര്‍മടം വില്ലേജിൽ പാലയാട് ദേശത്തിൽ പുതിയപറമ്പന്‍ കുഞ്ഞിരാമന്‍റേയും മുളിയിൽ താലയുടെയും മൂന്നാമത്തെ പുത്രനായി 1922 ൽ ജനിച്ചു. തലശ്ശേരിയിലെ സുശക്തമായ ബീഡിത്തൊഴിലാളി പ്രസ്ഥാനത്തിനും അതുവഴി അന്നത്തെ കോട്ടയം താലൂക്കിലെ കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിനും അടിത്തറയിട്ടത് സഖാവ് ഉള്‍പ്പെടുന്ന ഈ ബീഡിക്കമ്പനിയിലെ തൊഴിലാളികളായിരുന്നു. 1940-ൽ സഖാവ് ചാത്തുക്കുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റ് രക്തസാക്ഷിയാകുമ്പോള്‍ കേവലം 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.

 2. സ. അബു മാസ്റ്റര്‍

  സ.അബു മാസ്റ്റര്‍ (കോമത്ത് അബ്ദുള്ള) തലശ്ശേരി താലൂക്കിൽ പാതിരിയാട് മമ്പറം ബസാറിൽ മമ്പള്ളി മമ്മുവിന്‍റയും, കോമത്ത് കദീസയുടെയും മകനായി 1919ൽ ജനിച്ചു. 1940 സെപ്തംബര്‍ 15 ന്‍റെ പ്രതിഷേധദിനത്തിൽ പാര്‍ടിനിര്‍ദ്ദേശമനുസരിച്ച് കടപ്പുറത്തെ യോഗത്തിൽ പങ്കെടുക്കുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ വെടിയുണ്ടകളേറ്റ് സഖാവ് രക്തസാക്ഷിത്വം വരിച്ചു.

  കരിവെള്ളൂര്‍ രക്തസാക്ഷികള്‍ - 1946

 3. സ. തിടിൽ കണ്ണന്‍

 4. സ. കീനേരി കുഞ്ഞമ്പു

  കാവുമ്പായി രക്തസാക്ഷികള്‍ - 1946

 5. സ. തെങ്ങിൽ അപ്പ നായര്‍

 6. സ. പുളൂക്കൽ കുഞ്ഞിരാമന്‍

 7. സ. പി കുമാരന്‍

 8. സ. മഞ്ഞേരി ഗോവിന്ദന്‍

 9. സ. ആലോറമ്പന്‍ കൃഷ്ണന്‍

 10. സ. പി. നാരായണന്‍ നമ്പ്യാര്‍

  സ. പി. നാരായണന്‍ നമ്പ്യാര്‍ പാവനൂര്‍ മൊട്ടയിലാണ് ജനിച്ചത്. പിതാവ് തട്ടാന്‍ കണ്ടികുഞ്ഞപ്പ മാതാവ് പള്ളിപ്രവര്‍ ചെറിയ. 1946 സപ്തംബര്‍ മൂന്നാംവാരത്തിലൊരു ദിവസം, സഖാവ് ബോര്‍ഡ് യോഗത്തിനു പോയതായിരുന്നു. പിന്നെ കണ്ടത് ജീവനോടെയായിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് ബ്ലാത്തൂരിലെ ഒരു കിണറ്റിലാണ് കോണ്‍ഗ്രസ്സുകാര്‍ കൊലചെയ്യപ്പെട്ട നിലയിൽ സഖാവിന്‍റെ ജഡം കണ്ടുകിട്ടിയത്.

  എള്ളെരിഞ്ഞി രക്തസാക്ഷി - 1947

 11. സ. പറമ്പന്‍ കുഞ്ഞിരാമന്‍

  കോറോം രക്തസാക്ഷികള്‍ - 1948

 12. സ. വെമ്പിരിഞ്ഞന്‍ പൊക്കന്‍

 13. സ. കാനപ്രവന്‍ അബ്ദുള്‍ഖാദര്‍

  തില്ലങ്കേരി രക്തസാക്ഷികള്‍ - 1948

 14. സ. സി. അനന്തന്‍

 15. സ. സി. ഗോപാലന്‍

 16. സ. കാറാട്ട് കുഞ്ഞമ്പു

 17. സ. നമ്പടി കുന്നുമ്മൽ നാരായണന്‍ നമ്പ്യാര്‍

 18. സ. വെള്ളുവക്കണ്ടി രാമന്‍

 19. സ. കുണ്ടാഞ്ചേരി ഗോവിന്ദന്‍

 20. സ. പോരുകണ്ടി കൃഷ്ണന്‍

  നിടുമ്പ്രം രക്തസാക്ഷി - 1948

 21. സ. മൊയ്യാരത്ത് ശങ്കരന്‍

  പഴശ്ശി രക്തസാക്ഷികള്‍ - 1948

 22. സ. വി. അനന്ദന്‍

 23. സ. കെ.കെ. ബാലകൃഷ്ണന്‍

 24. സ. അത്തിക്ക ഉണ്ണി ഗുരുക്കള്‍

 25. സ. കാരാത്താന്‍ കോരന്‍

 26. സ. വയലാളി ദാമു

  പായം രക്തസാക്ഷി - 1948

 27. സ. കുന്യാടന്‍ നാരായണന്‍ നമ്പ്യാര്‍

  പെരിങ്ങോം രക്തസാക്ഷികള്‍ - 1948

 28. സ. മാരങ്കാവിൽ കുഞ്ഞമ്പു

 29. സ. കാനപ്പള്ളി അമ്പു

  ആലപ്പടമ്പ് രക്തസാക്ഷികള്‍ - 1948

 30. സ. മാവില ചിണ്ടന്‍ നമ്പ്യാര്‍

 31. സ. പുത്തൂര്‍ക്കാരന്‍ രാമന്‍

 32. സ. കുഞ്ഞാപ്പു മാസ്റ്റര്‍

  കപ്പണക്കാൽ ചെമ്മരത്തിയുടേയും, തൈവളപ്പിൽ രാമന്‍റേയും മൂന്നാമത്തെ പുത്രനാണ് സ. കുഞ്ഞാപ്പു മാസ്റ്റര്‍. 1940 സെപ്തംബര്‍ 15 ന് മട്ടന്നൂരിൽ പോലീസും, ജനങ്ങളും ഏറ്റുമുട്ടി. അന്ന് മട്ടന്നൂരിലേക്കുള്ള മുഴക്കുന്ന് ജാഥയ്ക്ക് നേതൃത്വം നല്‍കി. 1948 ൽ വടക്കേ മലബാറിലാകെ നിലനിന്ന പൈശാചിക വാഴ്ചക്കെതിരെ അദ്ദേഹവും സഖാക്കളും സമരരംഗത്തിറങ്ങി. കോറോം നെല്ലെടുപ്പിനും മാസ്റ്ററുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. 1948 മെയ് ഒന്നിന് 33-ാം വയസ്സിൽ ആ ജീവിതം മുനയന്‍കുന്നിൽ പോലീസ് വെടിവെയ്പ്പിൽ കശാപ്പ് ചെയ്യപ്പെട്ടു.

 33. സ. കേളു നമ്പ്യാര്‍

  പി. പാര്‍വ്വതി അമ്മയുടേയും, കെ.പി കൃഷ്ണന്‍നായരുടേയും മൂത്തപുത്രനായിരുന്നു സ. കേളു നമ്പ്യാര്‍. ക്രമേണ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും ചേര്‍ന്നു. കരിഞ്ചന്തക്കും, പൂഴ്ത്തിവയ്പ്പിനുമെതിരായ സമരത്തിൽ സജീവപങ്കാളിത്തം വഹിച്ചു. നെല്ലെടുപ്പിന് ശേഷം കുഞ്ഞാപ്പുമാസ്റ്ററുടെ കൂടെ മുനയന്‍കുന്നിലേക്ക് കേളുനമ്പ്യാരും പുറപ്പെട്ടു. 1948 ലെ സാര്‍വ്വ ദേശീയ തൊഴിലാളി ദിനത്തിൽ ആ കര്‍ഷക ഭടന്‍ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു.

 34. സ. കണ്ണന്‍ നമ്പ്യാര്‍

  പനയന്തട്ട ലക്ഷ്മിയമ്മയുടെ പുത്രനാണ് കണ്ണന്‍ നമ്പ്യാര്‍. കിഴക്കെ എളേരിയിലാണ് സഖാവ് താമസിച്ചിരുന്നത്. അദ്ദേഹം വയക്കരവില്ലേജിലെ മലയോരഗ്രൂപ്പ് കര്‍ഷകസംഘം പ്രവര്‍ത്തകനായിരുന്നു. കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തിൽ മുനയന്‍കുന്നിൽ സംഘടിപ്പിച്ച വിപ്ലവകാരികളിൽ കണ്ണന്‍ നമ്പ്യാരുമുണ്ടായിരുന്നു. 1948 മെയ് ഒന്നിന് ആ മാറിലും ചോരപ്പൂക്കള്‍ വിരിഞ്ഞു.

 35. സ. ചിണ്ടപ്പൊതുവാള്‍

  കൊക്കാനിശ്ശേരിയിലെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ചിണ്ടപ്പൊതുവാള്‍ ജനിച്ചത്. കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ടിയും കെട്ടിപ്പടുക്കുന്നതിന് മുന്നിട്ടിറങ്ങി. പയ്യന്നൂര്‍ ഫാര്‍ക്കയിൽ വളണ്ടിയര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കി. കോറോം, ആലപ്പറമ്പ്, നെല്ലെടുപ്പുകളിൽ പൊതുവാളും പങ്കുകൊണ്ടു. 1948ൽ മുനയന്‍ കുന്നിൽ വച്ച് പോലീസ് വെടിവെയ്പ്പിൽ കഴുത്തിന് വെടിയേറ്റ് അദ്ദേഹം രക്തസാക്ഷിയായി.

 36. സ. കുന്നുമ്മൽ കുഞ്ഞിരാമന്‍

  വിപ്ലവകാരികളുടെ കുടുംബത്തിലാണ് കുന്നുമ്മൽ കുഞ്ഞിരാമന്‍ പിറന്നത്. കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ വച്ച് മര്‍ദ്ദനമേറ്റ് രക്തസാക്ഷിത്വം വരിച്ച കുന്നുമ്മൽ രാമന്‍റെ മരുമകനാണ് കുന്നുമ്മൽ കുഞ്ഞിരാമന്‍. നീശാപാഠശാലകളിൽ മുതിര്‍ന്നവര്‍ക്ക് ക്ലാസെടുത്തത് കുഞ്ഞിരാമനായിരുന്നു. കുട്ടിയാണെങ്കിലും കുഞ്ഞിരാമന്‍ എല്ലവരുടെയും മാഷായിരുന്നു. ആ യുവധീരനും 1948ൽ മുനയന്‍ കുന്നിൽ പോലീസ് വെടിവെയ്പ്പിൽ രക്തസാക്ഷിത്വം വരിച്ചു.

 37. സ. മൊടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍

  കെ പി കേളുനായരുടെ പുത്രന്‍. കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടത്.ക്രമേണ കര്‍ഷകസംഘത്തിന്‍റെ സജീവപ്രവര്‍ത്തകനായി മാറി. കോറോം നെല്ലെടുപ്പിൽ സഖാവുണ്ടായിരുന്നു. ഇരുപത്തഞ്ചാം വയസ്സിലാണ് എം എസ്സ് പി യുടെ തീയുണ്ടകളേറ്റ് സ. ഗോവിന്ദന്‍ നമ്പ്യാര്‍ രക്തസാക്ഷിയായത്.

 38. സ. പി സി അനന്തന്‍

  1928 ൽ കണ്ണൂര്‍ ജില്ലയിലെ ചേലേരിയിൽ കേറാട്ട് പാര്‍വ്വതിയുടേയും പുളിയങ്ങോടന്‍ ചങ്ങളംകളങ്ങര കുണ്ടന്‍ നായരുടേയും മകനായി ജനിച്ചു. 1948 ഏപ്രിൽ 19 ന് ഗുണ്ടകളുടെ വിലക്കുകളെ വെല്ലുവിളിച്ചുകൊണ്ട് ഇ പി കൃഷ്ണന്‍ നമ്പ്യാര്‍, ഇ കൂഞ്ഞിരാമന്‍ നായര്‍ തുടങ്ങിയ ഏതാനും സഖാക്കള്‍ കമ്പില്‍ബസാറിൽ കൂടി നടന്നുവരികയായിരുന്നു. ഗുണ്ടകള്‍ സഖാക്കളെ ആക്രമിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിൽ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. മരിച്ചു എന്ന ധാരണയോടെ മൃതപ്രായനായ സഖാവിനെ പായയിൽ കെട്ടി കമ്പിൽ പുഴയിലൊഴുക്കി. 1948 ഏപ്രിൽ 28 ന് ആയിരുന്നു ആ സംഭവം നടന്നത്.

 39. സ. പുന്നക്കോടന്‍ കുഞ്ഞമ്പു

  1948 ഏപ്രിൽ 23 നാണ് സ. പുന്നക്കോടന്‍ കുഞ്ഞമ്പു പോലീസ് വെടിവെയ്പ്പിൽ മരിച്ചത്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം പട്ടിണിയും കഷ്ടപ്പാടും കൊണ്ട് ജനങ്ങള്‍ നരകിക്കുന്ന കാലം. പുന്നക്കോടന്‍ പുത്തൂരിലെ ചെറുകിട കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. ദേശീയ പ്രസ്ഥാനത്തിലൂടെ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാമ്രാജ്യത്വത്തിനും ജന്‍മിത്തത്തിനും എതിരായി കൃഷിക്കാരെ സംഘടിപ്പിച്ച് സമരം നടത്തുന്നതിൽ മുന്‍പന്തിയിലായിരുന്നു.

  മുഴുപ്പിലങ്ങാട് രക്തസാക്ഷി - 1949

 40. സ. കെ.പി ഗോവിന്ദന്‍

  സേലം (തില്ലങ്കേരി) രക്തസാക്ഷികള്‍ - 1950

 41. സ. അമ്പാടി ആചാരി

 42. സ. കൊയിലോടന്‍ നാരായണന്‍ നമ്പ്യാര്‍

 43. സ. പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍

 44. സ. നക്കായി കണ്ണന്‍

 45. സ. പുല്ലാഞ്ഞിയോടന്‍ കുഞ്ഞപ്പ നമ്പ്യാര്‍

  സേലം രക്തസാക്ഷികള്‍ - 1950

 46. സ. തളിയന്‍ രാമന്‍ നമ്പ്യാര്‍

 47. സ. എ.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍

 48. സ. മൈലപ്രവന്‍ നാരായണന്‍ നമ്പ്യാര്‍

 49. സ. കോരന്‍ ഗുരുക്കള്‍

 50. സ. ഞണ്ടാടി കുഞ്ഞമ്പു

 51. സ. യു.വി നാരായണ മാരാര്‍

 52. സ. വി.സി കുഞ്ഞിരാമന്‍

 53. സ. നടുവളപ്പിൽ കോരന്‍

 54. സ. ആണ്ടലോടന്‍ കുഞ്ഞപ്പ

 55. സ. പിലാട്ട്യാരന്‍ ഗോപാലന്‍ നമ്പ്യാര്‍

 56. സ. കുന്നുമ്മൽ രാമന്‍

 57. സ. എന്‍. പത്മനാഭന്‍

 58. സ. ആസാദ് ഗോപാലന്‍ നായര്‍

 59. സ. എന്‍ ബാലന്‍

  തലശ്ശേരി താലൂക്കിൽ കോട്ടയം വില്ലേജിൽ ഓലായിക്കര ദേശത്തിൽ നടുക്കണ്ടി പൈതലിന്‍റേയും ചിരുതൈയുടെയും മകനായി 1928 ൽ ഒരിടത്തരം കുടുംബത്തിൽ സ. ബാലന്‍ ജനിച്ചു. 1946ലെ ചരിത്രപ്രസിദ്ധമായ ആര്‍ ഐ എന്‍ കലാപത്തിൽ പങ്കെടുക്കുകയും തല്‍ഫലമായി സഖാവിന് നേവിയിലുണ്ടായിരുന്ന ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കോണ്‍ഗ്രസ്സില്‍നിന്ന് സിഎസ്പിയിലേക്കും, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും വന്ന സ. എന്‍ ബാലന്‍ 1950 ഫെബ്രുവരി 11 ന് നടന്ന സേലം ജയിൽ വെടിവയ്പ്പിൽ രക്തസാക്ഷിത്വം വരിച്ചു.

 60. സ. നീലഞ്ചേരി നാരായണന്‍ നായര്‍

  കോട്ടയം താലൂക്കിൽ മണത്തണയെന്ന് പറയുന്ന പ്രദേശത്താണ് സ. നീലഞ്ചേരി നാരായണന്‍ നായര്‍ ജനിച്ചത്. 1942 ലെ ജനകീയയുദ്ധമുദ്രാവാക്യം നടപ്പാക്കുന്നതിൽ സഖാവിന്‍റെ ഉജ്ജ്വല പ്രവര്‍ത്തനം വ്യകിതിമുദ്ര പതിപ്പിക്കുന്ന ഒന്നായിരുന്നു. സിഎസ്പിയിൽ നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വന്ന സഖാവ് കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അതീവശ്രദ്ധ കാണിച്ചു. സഖാവ് ഒളിവ് ജീവിതത്തിലായിരിക്കുമ്പോള്‍ തമിഴ്നാട്ടിന്‍ വച്ച് അറസ്റ്റ് ചെയ്താണ് സേലം ജയിലിലേക്ക് കൊണ്ടുപോയത്. 1950 ഫെബ്രുവരി 11 ന് നടന്ന ഭീകരമായ വെടിവയ്പ്പിൽ സ. നീലഞ്ചേരി നാരായണന്‍ നായര്‍ രക്തസാക്ഷിത്വം വരിച്ചു.

 61. സ. ഒ പി അനന്തന്‍ മാസ്റ്റര്‍

  1950 ഫെബ്രുവരി 11 ന് സേലം ജയിലിൽ വച്ച് വെടിയുണ്ടകളാൽ ജീവനപഹരിക്കപ്പെട്ട ഇരുപത്തിരണ്ടുപേരിലൊരാളാണ് സഖാവ് ഒ പി അനന്തന്‍ മാസ്റ്റര്‍. മയ്യില്‍സ്വദേശിയായ രയരോത്ത് കുറ്റ്യാട്ട് അനന്തന്‍ നമ്പ്യാരുടേയും ചെറുകുന്ന് സ്വദേശിയായ ഒതേന്‍മാടത്ത് പാലക്കീൽ ദേവകിയമ്മയുടേയും മൂന്നാമത്തെ പുത്രനായി ഒ പി ജനിച്ചത് ചെറുകുന്നിലാണ്. 1946 ഡിസംബര്‍ 30 ന്‍റെ കാവുമ്പായി വെടിവയ്പ്പു സംഭവത്തെ തുടര്‍ന്ന് ഒളിവിൽ പൊരുതിയ സഖാവിനെ പിടികൂടാന്‍ പോലീസും, ജന്മി ഗുണ്ടകളും ഒത്തുചേര്‍ന്ന് വലയിലാക്കി. ആ തടവില്‍വെച്ചാണ് സഖാവ് രക്തസാക്ഷിത്വം വരിച്ചത്.

 62. സ. രൈരു നമ്പ്യാര്‍

  കയരളത്തെ ഒരു കര്‍ഷകനായ കുന്നത്ത് പുതിയവീട്ടിൽ കൃഷ്ണന്‍ നമ്പ്യാരുടെയും, കൊക്കൂറ കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി 1918 ൽ ജനിച്ചു. 1940 സെപ്തംബര്‍ 15 ന്‍റെ മൊറാഴ സംഭവത്തിൽ രൈരു നമ്പ്യാര്‍ പങ്കാളിയായിരുന്നു. വിവിധ കേസുകളിലെ പ്രതി എന്ന നിലയിൽ ഒളിവിൽ കഴിയുകയായിരുന്ന രൈരു നമ്പ്യാര്‍ ഒടുവിൽ 1950 ൽ അറസ്റ്റ് ചെയ്യപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

 63. സ. മഞ്ഞേരി വീട്ടിൽ ഗോപാലന്‍ നമ്പ്യാര്‍

  മയ്യിൽ പഞ്ചായത്തിലെ പെരുങ്ങൂര്‍ എന്ന സ്ഥലത്ത് 1922 ജൂലായിലാണ് സ. ഗോപാലന്‍ നമ്പ്യാര്‍ ജനിച്ചത്. അച്ഛന്‍ കണ്ണന്‍ നമ്പ്യാര്‍ ആനപ്പാപ്പാനായിരുന്നു. മഴക്കാലത്ത് മഴവെള്ളത്തിൽ വാഴത്തട ചേര്‍ത്തുകെട്ടി തുഴഞ്ഞുപോയി കണ്ടക്കൈയിലെ എംഎസ്പി ക്യാമ്പിനു മുന്‍പിൽ 'സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം നശിക്കട്ടെ' എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ച് പിടി കൊടുക്കാതെ കടന്നിട്ടുണ്ട്. തുടര്‍ന്ന് വീശിയ വിശാലമായ വലയെത്തുടര്‍ന്നാണ് മയ്യിലിനടുത്ത് ഓലക്കാട് വച്ച് അറസ്റ്റ് ചെയ്തതും 1950 ൽ പാടിക്കുന്നിൽ വച്ച് രക്തസാക്ഷിയാക്കിയതും.

 64. സ. കുട്ട്യപ്പ

  മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടിയിലെ ഒരു പാവപ്പെട്ട ഒരു ചെത്തുതൊഴിലാളി കുടുംബത്തിലാണ് സ.കുട്ട്യപ്പ ജനിച്ചത്. പ്രസ്ഥാനത്തിന്‍റെ സജീവപ്രവര്‍ത്തകനായിമാറിയ കുട്ട്യപ്പ പ്രദേശത്ത് നടന്ന എല്ലാ പ്രക്ഷോഭസമരങ്ങളിലെയും പ്രധാന നായകനായിരുന്നു. തുടര്‍ന്നുണ്ടായ വിവിധ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞു. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി 1950 മെയ് നാലാം തീയതി രൈരുനമ്പ്യാരോടൊപ്പം കുട്ട്യപ്പയേയും ജയിലിൽ നിന്നും കള്ള ജാമ്യത്തിലെടുത്ത് പാടിക്കുന്നിൽ വച്ച് വെടി വച്ചുകൊല്ലുകയാണ് ഉണ്ടായത്.

 65. സ. പി പി അനന്തന്‍

  1954 ഏപ്രിൽ 27-നാണ് സഖാക്കള്‍ പി പി അനന്തനും എം അച്യുതനും രക്തസാക്ഷികളായത്. കുരുമുളക് കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍നിന്ന് മോചിപ്പിക്കാനാണ് രണ്ട് സഖാക്കള്‍ക്ക് പോലീസ് വെടിവെയ്പ്പിൽ ജീവന്‍ വെടിയേണ്ടിവന്നത്.

 66. എം അച്ച്യുതന്‍

  1954 ഏപ്രിൽ 27-നാണ് സഖാക്കള്‍ പി പി അനന്തനും എം അച്യുതനും രക്തസാക്ഷികളായത്. കുരുമുളക് കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍നിന്ന് മോചിപ്പിക്കാനാണ് രണ്ട് സഖാക്കള്‍ക്ക് പോലീസ് വെടിവെയ്പ്പിൽ ജീവന്‍ വെടിയേണ്ടിവന്നത്.

 67. സ. വി.എം. കൃഷ്ണന്‍

  1962 ജനുവരി നാലിനാണ് സ. വി.എം കൃഷ്ണന്‍ രക്തസാക്ഷിയായത്. പാനൂര്‍ പ്രദേശത്ത് രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ ചലനം സൃഷ്ടിച്ചുകൊണ്ട് ആദ്യമായി ചെങ്കൊടി ഉയര്‍ത്തിയ കരങ്ങളിലൊന്ന് സഖാവിന്‍റെതായിരുന്നു. പാനൂര്‍ പ്രദേശത്ത് സ്ഥിരം ഗുണ്ടായിസം നടത്തിയിരുന്ന ഒരു സംഘം കാപാലികര്‍ ഇരുട്ടിന്‍റെ മറവിൽ പതിയിരുന്നാണ് സഖാവിനെ വെട്ടിക്കൊന്നത്.

 68. സ. സി പി കരുണാകരന്‍

  1967ൽ കേരളത്തിൽ അധികാരത്തിലുണ്ടായിരുന്ന സി പി ഐ എം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി ഗവണ്‍മെന്‍റിനെ തകര്‍ക്കുന്നതിന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് നടത്തിയ ശ്രമത്തിൽ പ്രതിഷേധിച്ച് മുന്നണി ആഹ്വാനം ചെയ്ത കേരളാബന്ദ് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനിടയിലാണ് 1967 സപ്തംബര്‍ 11ന് കുറ്റൂരിൽ സഖാവിനെ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊന്നത്. പാര്‍ടിയുടെയും പ്രസ്ഥാനത്തിന്‍റെയും ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു കരുണാകരന്‍. തൊഴിലാളിവര്‍ഗ താല്‍പര്യത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിനിടയിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.

 69. സ. അഷറഫ്

  കലാലയ വളപ്പിൽ കൊലക്കത്തിക്കിരയായ കേരളത്തിലെ ആദ്യത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് അഷ്റഫ്. തലശ്ശേരി ബ്രണ്ണന്‍ കോളേജിൽ എസ്.എഫ്.ഐ വിജയക്കൊടി നാട്ടിയതിൽ വിറളിപിടിച്ച കെഎസ്യുക്കാരാണ് 1972 ൽ അഷ്റഫിന്‍റെ ക്യാമ്പസിൽ വച്ച് കുത്തിവീഴ്ത്തിയത്. മാരകമായി മുറിവേറ്റ അഷ്റഫ് ഏതാനും ആഴ്ചകള്‍ക്കുശേഷം 1972 മാര്‍ച്ച് 5-നാണ് രക്തസാക്ഷിത്വം വരിച്ചത്.

 70. സ. ഒ കെ കുഞ്ഞിക്കണ്ണന്‍

  കൂനിച്ചേരി കുഞ്ഞമ്പുവിന്‍റെയും കുഞ്ഞാതിയമ്മയുടേയും മകനായി 1922 ലാണ് സ. കുഞ്ഞിക്കണ്ണന്‍ ജനിച്ചത്. 1970 സെപ്തംബര്‍ 11 ന് ഒ.കെ യെ നശിപ്പിക്കാനുള്ള അവസരം ലീഗുകാര്‍ക്ക് കിട്ടി. എ വി കുഞ്ഞമ്പുവിന്‍റെ നേതൃത്വത്തിലുള്ള ജാഥയുടെ പ്രചരാണാര്‍ത്ഥം എട്ടിക്കുളത്ത് പ്രചരണം നടത്തിയിരുന്ന ജാഥയെ സെപ്തംബര്‍ 11 ന് ലീഗുകാര്‍ ആക്രമിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ ജാഥയുടെ നേര്‍ക്കുള്ള ആക്രമണത്തിൽ സഖാവ് ഒ.കെ ക്കും, മറ്റ് സഖാക്കള്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സഖാവ് ഒ.കെ 1970 സെപ്തംബര്‍ 14 ന് രാവിലെ കണ്ണൂര്‍ അസ്പത്രിയിൽ വച്ച് അന്ത്യശ്വാസം വലിച്ചു.

 71. സ. യു കെ കുഞ്ഞിരാമന്‍

  1954ൽ പാര്‍ടിമെമ്പറായ സ. യു കെ കുഞ്ഞിരാമന്‍ മരിക്കുമ്പോള്‍ മങ്ങാട്ടിടം ലോക്കൽ കമ്മിറ്റി മെമ്പറും, കര്‍ഷകസംഘത്തിന്‍റെ വില്ലേജ് പ്രസിഡന്‍റുമായിരുന്നു. 1971ൽ തലശ്ശേരിയിലും, പരിസരപ്രദേശങ്ങളിലും വര്‍ഗ്ഗീയകലാപം പടര്‍ന്നപ്പോള്‍ മുസ്ലീം ന്യൂനപക്ഷത്തിന് സംരക്ഷണം നല്‍കാന്‍ രൂപീകരിച്ച സ്ക്വാഡിന് നേതൃത്വം നല്‍കിയത് സ. യു.കെ ആയിരുന്നു. പാര്‍ടിയുടെ ആഹ്വാനമനുസരിച്ച് കലാപം അമര്‍ച്ച ചെയ്യുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനിടയിൽ ആര്‍എസ്എസ്-ജനസംഘം റൗഡികളുടെ ആക്രമണത്തിനിരയായി 1972 ജനുവരി 4-ന് രക്തസാക്ഷിത്വം വരിച്ചു.

 72. സ. അഴീക്കോടന്‍ രാഘവന്‍

  കണ്ണൂര്‍ ടൗണിലെ തെക്കീബസാറിലെ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു. അച്ഛന്‍ കറുവന്‍. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകനായി. 1942 ലെ ജാപ്പുവിരുദ്ധസമരത്തിന്‍റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നു. 1946 ൽ പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1956 സെപ്തംബര്‍ 19 ന് കമ്യൂണിസ്റ്റ് പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. രാജ്യത്തിന്‍റെയും, ജനങ്ങളുടെയും മോചനപ്പോരാട്ടത്തിനുവേണ്ടി ഉഴിഞ്ഞുവെയ്ക്കപ്പെട്ട ആ ജീവിതം 1972 സെപ്തംബര്‍ 23 ന് തൃശൂര്‍ ചെട്ടിയങ്ങാടിയിൽ വച്ച് അഴിമതിക്കാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കൊലക്കത്തിക്ക് ഇരയായി.

 73. സ. കുടിയാന്മല സുകുമാരന്‍

  കെഎസ്വൈഎഫിന്‍റെ ഉശിരനായ പ്രവര്‍ത്തകനായിരുന്നു സുകുമാരന്‍ ചാത്തമല യൂണിറ്റ് കണ്‍വീനറും കുടിയാന്‍മല പ്രദേശത്തെ പ്രമുഖ പാര്‍ടി പ്രവര്‍ത്തകനുമായിരുന്നു. 1973 ആഗസ്ത് രണ്ടിന് നടന്ന വിലക്കയറ്റവിരുദ്ധ ബന്ദിന്‍റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സഖാവിനെ കുത്തിക്കൊന്നത്. ഭാര്യയും ഒരു മകനുമുണ്ട്.

 74. സ. ജോസ്

  സഖാക്കള്‍ ജോസ്, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയിൽ പ്രദേശത്തെ കര്‍മഭടന്മാരായിരുന്നു. ഈ രണ്ട് സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയിൽ 1976-ൽ കോണ്‍ഗ്രസ് കാപാലികരാണ് കൊലപ്പെടുത്തിയത്. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍തലമുറയ്ക്ക് ഇവരുടെ സ്മരണ ആവേശം പകരുന്നു.

 75. ദാമോദരന്‍

  സഖാക്കള്‍ ജോസ്, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയിൽ പ്രദേശത്തെ കര്‍മഭടന്മാരായിരുന്നു. ഈ രണ്ട് സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയിൽ 1976-ൽ കോണ്‍ഗ്രസ് കാപാലികരാണ് കൊലപ്പെടുത്തിയത്. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍തലമുറയ്ക്ക് ഇവരുടെ സ്മരണ ആവേശം പകരുന്നു.

 76. സ. കൊളങ്ങരേത്ത് രാഘവന്‍

  എകെജിക്ക് ജന്മം നല്‍കിയ പെരളശേരിയിലാണ് രാഘവന്‍ പിറന്നത്. ആ മണ്ണ് സഖാവിനെ ഒരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും സാംസ്കാരിക പ്രവര്‍ത്തകനുമാക്കി വളര്‍ത്തി. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍-1976 ജൂണ്‍ 5-ാം തീയതി ഒരു പറ്റം കോണ്‍ഗ്രസ് (ഐ) ഗുണ്ടകള്‍ മമ്പറം ദിവാകരന്‍റെ നേതൃത്വത്തിൽ പന്തക്കപ്പാറ ദിനേശ് ബീഡി ബ്രാഞ്ച് ആക്രമിക്കുകയും സഖാവ് രാഘവനെ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തു.

 77. സ. സി എ ജോസ്

  ചുക്കനാനിൽ അബ്രഹാമിന്‍റെയും ഏലിയാമ്മയുടെയും മൂന്നാമത്തെ പുത്രനാണ്. 1972 മുതൽ എടക്കോം പാൽ സൊസൈറ്റിയുടെ ഡയറക്ടറായിരുന്നു. അടിയന്തരാവസ്ഥയിൽ ആറ് മാസം കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ശിക്ഷ കഴിഞ്ഞ് പുറത്ത് വന്ന് ഏതാനും ദിവസങ്ങള്‍ക്കകം 1976 ഡിസംബര്‍ 30-ന് രാവിലെ എട്ടുമണിക്ക് ചപ്പാരപ്പടവ് ടൗണിൽ വെച്ച് കോണ്‍ഗ്രസ് ഗുണ്ടകളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു.

 78. സ. മൊട്ടേമ്മൽ ബാലന്‍

  1977 മാര്‍ച്ച് 28 ന് പാനൂരിനടുത്തുള്ള പാറാട്ടുവച്ച് മൊട്ടമ്മൽ ബാലന്‍ വധിക്കപ്പെട്ടു. ബാലന്‍ പാര്‍ടിയുടെ ഊര്‍ജസ്വലനായ അനുഭാവിയായിരുന്നു. ഒരു സാമൂഹ്യദ്രോഹിയുടെ കുത്തേറ്റാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.

 79. സ. കുന്നുമ്പ്രോന്‍ ഗോപാലന്‍

  അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ ജില്ലയിൽ കോണ്‍ഗ്രസ് ഐ സംഘടിപ്പിച്ച ഗുണ്ടാ ക്യാമ്പുകളിൽ ഒന്നായ തോലമ്പ്രയിലെ കോണ്‍ഗ്രസ് ഗുണ്ടായിസത്തെ എതിര്‍ക്കുന്നതിലും പാര്‍ടിയെ സംരക്ഷിച്ചുനിര്‍ത്തുന്നതിലും അസാമാന്യമായ ധീരത കാണിച്ച സഖാവാണ് കുന്നുമ്പ്രോന്‍ ഗോപാലന്‍. പാര്‍ടി മെമ്പറായിരുന്നു സഖാവ്. 1977 ജൂലായ് 11 ന് പകൽ നാലു മണിക്കാണ് ഇന്ദിരാ കോണ്‍ഗ്രസ് ഗുണ്ടാപ്പട സഖാവിന്‍റെ നേരെ ചാടി വീണത്. കാൽ വെട്ടിമുറിക്കപ്പെട്ട സഖാവ് ഉടന്‍ തന്നെ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

 80. സ. തങ്കച്ചന്‍

  അടിയന്തരാവസ്ഥയുടെ ഭീകര നാളുകള്‍ക്ക് ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. പാര്‍ലമെന്‍റ് ഇന്ദിരാഗാന്ധിയെ അവകാശലംഘനത്തിന് അഞ്ചുദിവസം തടവിനു ശിക്ഷിച്ചു. ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് -ഐ അക്രമസമരം ആരംഭിച്ചു. ബഹളം കേട്ട് ഹോട്ടൽ തൊഴിലാളിയായിരുന്ന സ. തങ്കച്ചന്‍ റോഡിലേക്കിറങ്ങിതായിരുന്നു. കോണ്‍ഗ്രസ്-ഐ കാപാലികര്‍ സഖാവിനെ നിഷ്ഠൂരം കൊലപ്പെടുത്തി. അച്ഛനും, അമ്മയും ഉള്‍പ്പെടെ പതിനൊന്നു പേരടങ്ങിയ പാവപ്പെട്ട കുടുംബത്തിന്‍റെ ആശ്രയമായിരുന്നു ഇരുപതുകാരനായ സ. തങ്കച്ചന്‍.

 81. സ. രാജു മാസ്റ്റര്‍

  പാനൂരിലെ കണ്ണമ്പള്ളി എൽ പി സ്കൂള്‍ അധ്യാപകനായിരുന്നു എട്ടുവീട്ടിൽ രാജുമാസ്റ്റര്‍. 1978 ഒക്ടോബര്‍ 26 ന് സ്കൂളില്‍നിന്ന് വരുന്ന വഴി ആര്‍.എസ്.എസുകാര്‍ അദ്ദേഹത്തെ വെട്ടിക്കൊന്നു. പന്ന്യന്നൂരിലെ ധീരനായ ബഹുജനസംഘാടകനായിരുന്ന രാജുമാസ്റ്റര്‍ പാര്‍ടിയുടെ കിഴക്കേ ചമ്പാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കര്‍ഷക സംഘത്തിന്‍റെ വില്ലേജ് കമ്മിറ്റി അംഗമായിരുന്നു. കെ.പി.ടി.യുവിന്‍റെ സജീവപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

  കോടിയേരി രക്തസാക്ഷി - 1978 നവംബര്‍ 2

 82. സ. പി. പവിത്രന്‍ - ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തി. ആസ്മാരോഗിയായ സഖാവിനെ വീട്ടിലേക്ക് പോകുന്നവഴി രാത്രിയാണ് കൊലപ്പെടുത്തിയത്.

 83. സ. പൂവാടന്‍ പ്രകാശന്‍

  സി പി ഐ എമ്മിന്‍റെ ഉറച്ച അനുഭാവിയും ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായിരുന്നു പൂവാടന്‍ പ്രകാശന്‍. 1979 മാര്‍ച്ച് 31 ന് മേലൂരിൽ സഖാവിനെ ആര്‍ എസ് എസുകാര്‍ കുത്തിക്കൊന്നു. ആണ്ടലൂര്‍ സ്വദേശിയായ പ്രകാശന് മരിക്കുമ്പോള്‍ 21 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.

 84. സ. തടത്തിൽ ബാലന്‍

  1979ൽ ഏപ്രിൽ ആറിന് ആര്‍എസ്എസ് ബോംബ് രാഷ്ട്രീയത്തിനിരയായി കൊല്ലപ്പെട്ട തടത്തിൽ ബാലന്‍ പന്ന്യന്നൂര്‍ വില്ലേജിലെ ചമ്പാട്ട് സ്വദേശിനിയാണ്. പാര്‍ടിയുടെ ഉറച്ച അനുഭാവിയായിരുന്ന സഖാവ് മോട്ടോര്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളിയായിരുന്നു. ചമ്പാട്ടെ ബീഡിക്കമ്പനിക്കു മുമ്പിലുള്ള കടയിൽ നില്‍ക്കുമ്പോഴാണ് സഖാവിനെ ആര്‍എസ്എസുകാര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

 85. സ. പി. ബാലന്‍

  പി. ബാലനെ കൂത്തുപറമ്പിനടുത്ത തൊക്കിലങ്ങാടിയിൽ വച്ച് ആര്‍ എസ് എസുകാരനാണ് കൊല ചെയ്തത്. ബാലന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം എതിരാളികള്‍ക്കും പ്രത്യേകിച്ച് ആര്‍ എസ് എസുകാര്‍ക്കും എന്നും ഒരു ഭീഷണിയായിരുന്നു. 1979 ഏപ്രിൽ 13 ന് രാത്രി ഒരു ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോള്‍ തൊക്കിലങ്ങാടി ടൗണ്‍ കഴിഞ്ഞ് ഒരു വളവിൽ വച്ചാണ് ഇരുട്ടിന്‍റെ മറവിൽ അവര്‍ ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ചാടിവീണതും ബാലനെ കുത്തിക്കൊലപ്പെടുത്തിയതും.

 86. സ. ആലി രാധാകൃഷ്ണന്‍

  എരുവട്ടി കോഴൂരിലെ സി കെ ഗോവിന്ദന്‍റെയും ആലി ജാനുവിന്‍റെയും മൂത്തമകനായ പിറന്ന സ. രാധാകൃഷ്ണന്‍ രക്തസാക്ഷിയാകുമ്പോള്‍ 28 വയസ്സായിരുന്നു. പന്തക്ക്പ്പാറ ദിനേശ് ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായിരുന്ന സഖാവ് സി ഐ ടി യു പ്രവര്‍ത്തകനായിരുന്നു. 1979 മാര്‍ച്ച് 12 ന് വൈകിട്ട് അഞ്ചുമണിക്ക് എരുവട്ടി വയലിലെ ചിറവരമ്പിൽ വച്ച് ആര്‍ എസ് എസുകാര്‍ പതിയിരുന്ന് ആക്രമിച്ചാണ് സഖാവിനെ കൊലപ്പെടുത്തിയത്.

 87. സ. യു പി ദാമു

  1979 ഏപ്രിൽ 24 നാണ് സ. യു പി ദാമു രക്തസാക്ഷിത്വം വരിച്ചത്. ഏപ്രിൽ ആറാം തീയതി തലശേരി പ്രദേശത്തുള്ള നിരവധി ബീഡി കമ്പനികളിൽ ആര്‍ എസ് എസുകാര്‍ ബോംബും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു. അന്ന് മാരകമായ മുറിവേറ്റ സഖാവ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പന്ന്യന്നൂരിലെ ചമ്പാട്-അരയാക്കൂൽ ബ്രാഞ്ച് സി പി ഐ (എം) സെക്രട്ടറിയായിരുന്ന ദാമു ബീഡി ഡിവിഷന്‍ കമ്മറ്റിയിലും പ്രവര്‍ത്തിച്ചുവന്ന ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകനായിരുന്നു.

 88. സ. കെ വി ബാലന്‍

  തലശ്ശേരി പുന്നോലിലെ രക്തസാക്ഷിയായ ബാലനെ 1979 ഏപ്രിൽ ആറിനാണ് ആര്‍ എസ് എസ് കാപാലികര്‍ ബോംബെറിഞ്ഞ് കൊന്നത്. ആച്ചുകുളങ്ങര കമ്പനിക്ക് താഴെ ഒരു മാവിന്‍ ചുവട്ടിലിരുന്ന് ബീഡി തെറുക്കുമ്പോഴാണ് സ. കെ വി ബാലനെ ബോംബെറിഞ്ഞ് കൊന്നത്. നാട്ടുകാര്‍ക്ക് സ്വന്തം കാര്യം വിസ്മരിച്ചും സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്നത് കാരണം രാഷ്ട്രീയഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു ബാലന്‍.

 89. സ. മൂര്‍ക്കോത്ത് ചന്ദ്രന്‍

  പാനൂര്‍ പ്രദേശത്തെ തൂവക്കുന്നിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ചന്ദ്രനെ (18 വയസ്സ്) ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തി. 1979 ജൂലൈ 18 നാണ് ഈ ദുരന്തം ഉണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആര്‍ എസ് എസ് കൊലയാളി സംഘം ചന്ദ്രനെ വധിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഊര്‍ജസ്വലനായ ഒരു പ്രവര്‍ത്തകനായിരുന്നു സഖാവ് ചന്ദ്രന്‍.

 90. സ. കെ.വി. സുകുമാരന്‍

  പാര്‍ടി അനുഭാവിയായ കെ വി സുകുമാരന്‍ 1980 ഏപ്രിൽ 6 ന് രാത്രിയാണ് ആര്‍ എസ് എസുകാരാൽ കൊലച്ചെയ്യപ്പെട്ടത്. ബേക്കറി തൊഴിലാളിയായ സുകുമാരനെ ജോലി സ്ഥലത്ത് നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയാണ് വകവരുത്തിയത്. കുത്തേറ്റ സുകുമാരന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി ചാലക്കണ്ടി മന്ദന്‍മാസ്റ്ററുടെ വീട്ടുമുറ്റത്താണ് മരിച്ചു വീണത്. അരിയാപ്പൊയിൽ കുഞ്ഞിരാമന്‍റെയും കോയ്യോടന്‍ വീട്ടിൽ പിഞ്ചുവിന്‍റെയും മകനായി 1960 മെയ് 20 നാണ് ജനനം.

 91. സ. ചെറുവാഞ്ചേരി ചന്ദ്രന്‍

  പാട്യം പഞ്ചായത്തിൽ ചെറുവാഞ്ചേരി വില്ലേജിൽ പൂവത്തൂര്‍ ദേശത്ത് ഓണിചാത്തുവിന്‍റെ മകനായി 1963 മെയ് 11 നാണ് ജനിച്ചത്. കുറുങ്ങാട് മാതുവാണ് അമ്മ. സി പി ഐ (എം) അനുഭാവിയും ഡിവൈഎഫ്ഐ ചെറുവാഞ്ചേരി വില്ലേജ് ജോയിന്‍റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായിരുന്ന ചന്ദ്രനെ 1980 നവംബര്‍ 27 നാണ് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ചെറുവാഞ്ചേരി വില്ലേജിലെ ന്യൂ എൽ പി സ്കൂളിനടുത്തുള്ള ചായക്കടയിൽ ഇരിക്കുമ്പോഴാണ് സഖാവിനെ കൊലചെയ്തത്.

 92. സ. കുറ്റിച്ചി രമേശന്‍

  പത്തായക്കുന്ന് ദിനേശ് ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായിരുന്ന കുറ്റിച്ചി രമേശന്‍ 1980 ഏപ്രിൽ ഒന്നിന് പത്തായക്കുന്ന് ബസാറിലെ ചായക്കടയിൽ ഇരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആര്‍ എസ് എസ് കൊലയാളി സംഘം കൊലപ്പെടുത്തിയത്. ഡി വൈ എഫ് ഐ സൗത്ത് പാട്യം യൂണിറ്റ് സെക്രട്ടറിയും പാര്‍ടി അനുഭാവിയുമായിരുന്നു. കര്‍ഷകത്തൊഴിലാളിയായ ദാമോദരന്‍റെയും നാണിയുടെയും മകനാണ്. 1963 ഒക്ടോബര്‍ 16 നാണ് ജനിച്ചത്.

 93. സ. കവിയൂര്‍ രാജന്‍

  കണ്ണോത്ത് കണ്ടി അനന്തന്‍റെയും ദേവിയുടെയും അഞ്ചുമക്കളിൽ മൂന്നാമനായിരുന്നു സ. രാജന്‍. 1980 സെപ്റ്റംബറിൽ നടന്ന ചൊക്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ഇടതുപക്ഷ ജനാധിപത്യമുന്നണി മെമ്പര്‍മാര്‍ക്ക് ഒളവിലം നാരായണന്‍ പറമ്പിൽ നല്‍കിയ സ്വീകരണയോഗത്തിൽ പങ്കെടുത്തു മടങ്ങിവരുകയായിരുന്നു രാജനും സുഹൃത്തും. ഒളവിലം വയലിൽ എത്തിയപ്പോള്‍ ഒരു സംഘം ആര്‍ എസ് എസുകാര്‍ കിരാതന്‍മാര്‍ സഖാക്കളുടെ മേൽ ചാടിവീഴുകയും ചവിട്ടുകയും രാജനെ വെട്ടിക്കൊല്ലുകയുമാണുണ്ടായത്. 1980 സെപ്റ്റംബര്‍ 21 നാണ് സ. കവിയൂര്‍ രാജന്‍ രക്തസാക്ഷിയായത്.

 94. സ. പറമ്പത്ത് ജയരാജന്‍

  കല്ലുചെത്ത് തൊഴിലാളിയായ കുട്ടിമാക്കൂലിലെ കാട്ടിൽ പറമ്പത്ത് സ. ജയരാജന്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ 1980 നവംബര്‍ 25 ന് തലശ്ശേരി ജൂബിലി റോഡിൽ വച്ച് ആര്‍ എസ് എസുകാരുടെ കത്തികുത്തേറ്റ് കൊല്ലപ്പെട്ടു. സഖാവ് സിപിഐ എമ്മിന്‍റെ അനുഭാവിയായിരുന്നു.

 95. സ. ഹരീഷ്ബാബു

  പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ പാവപ്പെട്ട സ്വര്‍ണ്ണത്തൊഴിലാളി കുടുംബത്തിന്‍റെ താങ്ങായിരുന്നു ഹരീഷ്ബാബു. പാര്‍ടി അനുഭാവിയും പാര്‍ടി പ്രവര്‍ത്തകന്‍ എന്‍ പി ശശിധരന്‍റെ സഹോദരനുമായിരുന്നു. 1981-ൽ തലശ്ശേരിയിൽ നിന്നും സ്വര്‍ണ്ണപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന സഖാവിനെ കതിരൂര്‍ ഡൈമണ്‍ മുക്കിൽ വച്ച് ബസ്സ് തടഞ്ഞുനിര്‍ത്തിയാണ് ആര്‍ എസ് എസുകാര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

 96. സ. പത്മനാഭന്‍

  സി പി ഐ (എം) അനുഭാവിയും സിഐടിയു പ്രവര്‍ത്തകനുമായിരുന്ന പത്മനാഭനെ 1981 ഏപ്രിൽ ഒന്നിന് തലശ്ശേരി ചെട്ടിമുക്ക് പരിസരത്തുവച്ച് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊന്നു. മുന്‍സിപ്പൽ വര്‍ക്കേഴ്സ് യൂണിയന്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമായിരുന്നു സഖാവ്.

 97. സ. എന്‍. മെഹമൂദ്

  തലശ്ശേരി ബസ്സ്റ്റാന്‍റിലെ ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു മെഹമൂദ്. 1981 ഏപ്രിൽ രണ്ടിന് കൈവണ്ടിയിൽ ചരക്ക് വലിച്ചുകൊണ്ടുപോകുമ്പോഴാണ് ആര്‍ എസ് എസുകാര്‍ സഖാവിനെ പിറകിൽ നിന്നും കുത്തിവീഴ്ത്തുയത്. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു സഖാവ്. ധര്‍മ്മടം മീത്തലെ പീടിക സ്വദേശിയായിരുന്നു.

 98. സ. പി കുഞ്ഞിക്കണ്ണന്‍

  1980 ഒക്ടോബര്‍ 24 ന് എരഞ്ഞോളിയിലെ കുഞ്ഞമ്പു നായരുടെയും പുത്തന്‍വീട്ടിൽ പാറു അമ്മയുടെയും മകനായ കണ്ണന്‍ നായര്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു. ജോലി ചെയ്യുന്ന ദിനേശ് ബീഡി ബ്രാഞ്ചിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന സഖാവിനെ തിരുവങ്ങാട്ടുള്ള രണ്ടാം റെയില്‍വേ ഗേറ്റിനടുത്തുവച്ച് പതിയിരുന്ന ആര്‍ എസ് എസുകാര്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു ചെയ്തത്.

 99. സ. തെക്കയിൽ ജോണി

  കണിച്ചാറിലെ സി പി ഐ (എം) പ്രവര്‍ത്തകനും കര്‍ഷകസംഘം യൂണിറ്റ് സെക്രട്ടറിയുമായിരുന്ന സ. തെക്കയിൽ ജോണി രക്തസാക്ഷിയായത് 1981 നവംബര്‍ 23-നാണ്. കേരളാ കോണ്‍ഗ്രസ്-മാണി പ്രവര്‍ത്തകരാണ് സഖാവിനെ കൊലപ്പെടുത്തിയത്. ചെങ്ങോം, നെല്ലിക്കുന്ന് പ്രദേശങ്ങളിലെ ജനകീയ പ്രശ്നങ്ങളിൽ മുന്‍നിന്ന് പ്രവര്‍ത്തിച്ചിരുന്ന ജോണി മികച്ച സംഘാടകനുമായിരുന്നു.

 100. സ. പാറാലി പവിത്രന്‍

  1955 നവംബര്‍ 10ന് വാഴയിൽ ഗോവിന്ദന്‍റെയും പാറാലി നാരായണിയുടെയും മൂത്ത മകനായി ജനിച്ചു. പാര്‍ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഒരി രോഗിക്ക് വേണ്ടി ചികില്‍സാ സഹായ ഫണ്ട് പിരിവ് കഴിഞ്ഞ് ഒരു ചായക്കടയിൽ ഇരുന്ന് ചായകഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1983 ഫെബ്രുവരി 22 ന് ഇന്ദിരാ കോണ്‍ഗ്രസുകാര്‍ സഖാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്.

 101. സ. കോച്ചംകണ്ടി രാഘവന്‍

  കീഴത്തൂരിലെ കണ്ണന്‍ നമ്പ്യാരുടെ മകനായി 1952 ൽ സ. രാഘവന്‍ ജനിച്ചു. ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച രാഘവന്‍ 32-മത്തെ വയസ്സിൽ ആര്‍ എസ് എസുകാരുടെ കഠാരക്കിരയായി രക്തസാക്ഷിയായി. 1984 ജനുവരി 12 ന് ഒരു കേസ് സംബന്ധമായ കാര്യത്തിന് തലശ്ശേരി കോടതിയിൽ പോയി മടങ്ങി വരുമ്പോള്‍ മമ്പറത്തിനടുത്തുള്ള പടിഞ്ഞറ്റാമുറി എന്ന സ്ഥലത്തുവച്ച് ബസ് തടഞ്ഞുവച്ചാണ് ആര്‍ എസ് എസുകാര്‍ സഖാവിനെ കൊലപ്പെടുത്തിയത്.

 102. സ. തയ്യിൽ ഹരീന്ദ്രന്‍

  ഓട്ടോറിക്ഷാ തൊഴിലാളിരംഗത്ത് സിഐടിയുവിന്‍റെയും സിപിഐ എമ്മിന്‍റെയും സ്വാധീനം വര്‍ദിച്ചുവരുന്നതിൽ വിറളിപൂണ്ട ആര്‍എസ്എസുകാരാണ് തയ്യിൽ ഹരീന്ദ്രനെ കുത്തിക്കൊന്നത്. ന്യൂമാഹി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു ഹരി സഖാവ്. 1986 മെയ് 26 ന് രാത്രിയാണ് സഖാവിനെ ഹിന്ദു വര്‍ഗീയ ഭ്രാന്തന്‍മാര്‍ കൊലചെയ്തത്.

 103. സ. കാര്യത്ത് രമേശന്‍

  പാച്ചാക്കരയിലെ സി പി ഐ എമ്മിന്‍റെയും ഡി വൈ എഫ് ഐയുടെയും പ്രവര്‍ത്തകനായിരുന്നു കാര്യത്ത് രമേശന്‍. 1989 സെപ്തംബര്‍ 12 തിരുവോണനാളിൽ കൂട്ടുകാരുമൊന്നിച്ച് നടക്കാനിറങ്ങി വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് ഇരുട്ടിന്‍റെ മറവിൽ പതിയിരുന്ന ഒരുപറ്റം ലീഗുകാര്‍ സഖാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

 104. സ. ഒറവക്കുഴി കുര്യാക്കോസ്

  പാര്‍ടിയും ട്രേഡ് യൂനിയനും കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് ചുമട്ടുതൊഴിലാളിയായ സഖാവിനെ 1991 മാര്‍ച്ച് 4-ന് മാണി കേരളാ കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിവീഴ്ത്തിയത്. പ്രദേശത്തെ പാര്‍ടി ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിൽ കുര്യാക്കോസ് മുന്നിട്ട് പ്രവര്‍ത്തിച്ചിരുന്നു.

 105. സ. കെ നാണു

  കണ്ണൂര്‍ നഗരത്തിലെ സി പി ഐ എമ്മിന്‍റെ സജീവപ്രവര്‍ത്തകനായിരുന്നു സ.കെ നാണു. ഡി സി സി ഐ ആഫീസ് കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസ്-ഐ ക്രിമിനലുകള്‍ സ. നാണുവിനെ 1992 ൽ ജൂണ്‍ 13-ന് ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സേവറി ഹോട്ടലിൽ ജോലിക്കാരനായിരുന്നു നാണു. ഊണു വിളമ്പിക്കൊണ്ടിരിക്കെയാണ് ബോംബേറേറ്റ് ഊണിലകളിൽ രക്തവും മാംസവും ചിതറി മരിച്ചുവീണത്.

 106. സ. നാല്‍പ്പാടി വാസു

  ഡിസിസി പ്രസിഡണ്ട് സുധാകരന്‍റെ നേതൃത്വത്തിൽ കോണ്‍ഗ്രസ്-ഐ ക്രിമിനലുകള്‍ നടത്തിയ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജാഥയുടെچമറവിൽ 1993 മാര്‍ച്ച് 4-ന് വാസുവിനെ വെടിവച്ച് കൊല്ലുകയായിരുന്നു. വഴിനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട് മാരകായുധങ്ങളുമായി നീങ്ങിയ കൊലയാളി ജാഥ പുലിയങ്ങോട് വഴി കടന്നുപോകുമ്പോള്‍ വീടിനടുത്ത് ചായക്കടയിൽ ഇരിക്കുകയായിരുന്ന സഖാവിനെയും നാട്ടുകാരെയും കടന്നാക്രമിച്ചു. മര്‍ദ്ദനത്തിൽ നിന്ന് രക്ഷപ്പെടാന്‍ ചായക്കടയുടെ പിന്‍വശത്തേയ്ക്ക് ഓടിപ്പോയ വാസുവിനെ പിന്തുടര്‍ന്ന് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. പുലിയങ്ങോട്ടെ പരേതനായ തച്ചോളി കണ്ണന്‍റെയും നാല്‍പ്പാടി താലയുടെയും മകനാണ് വാസു.

 107. സ. കെ സി രാജേഷ്

  യാത്രാവകാശ സംരക്ഷണപോരാട്ടത്തിനിടയിലാണ് സ. കെ സി രാജേഷ് രക്തസാക്ഷിയാകുന്നത്. കണ്ണൂര്‍ പോളി ടെക്നിക് യൂണിയന്‍ ചെയര്‍മാനും, എസ്എഫ്ഐ ഏടക്കാട് ഏരിയാകമ്മിറ്റി അംഗവുമായിരുന്നു രാജേഷ്. 1993 ഡിസംബര്‍ 17 ന് കാലത്ത് സഹപാടിയുടെ പരാതിയെത്തുടര്‍ന്ന് രാജേഷും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എൽ കെ ട്രാവല്‍സ് എന്ന ബസ്സ് തടഞ്ഞ് ജീവനക്കാരുമായി സംസാരിക്കുമ്പോഴാണ് ഡ്രൈവര്‍ രാജേഷിനെ തട്ടിത്തെറിപ്പിച്ച് ബസ്സ് മുന്നോട്ടെടുത്തത്. തലക്ക് പരിക്കേറ്റ സഖാവ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

  കൂത്തുപറമ്പ് രക്തസാക്ഷികള്‍ - 1994

 108. സ. കെ.വി റോഷന്‍

 109. സ. കെ.കെ. രാജീവന്‍

 110. സ. മധു

 111. സ. കെ. ഷിബുലാല്‍

 112. സ. സി. ബാബു

 113. സ. കെ.വി സുധീഷ്

  സ്വാതന്ത്ര്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും മുദ്രാവാക്യങ്ങള്‍ക്ക് കരുത്തു പകര്‍ന്നു എന്നതിനാലാണ് സുധീഷിന്‍റെ ജീവന്‍ ആര്‍ എസ് എസിന്‍റെ കൊലയാളിസംഘം അപഹരിച്ചത്. എസ് എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറിയായിരിക്കെ 1994 ജനുവരി 26 ന് പുലര്‍ച്ചെയാണ് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ വീട്ടിൽ അച്ഛനമ്മമാരുടെ മുന്നിൽ വച്ച് ആര്‍എസ്എസ് കാപാലികര്‍ മൃഗീയമായി, പൈശാചികമായി സഖാവിനെ കൊലപ്പെടുത്തിയത്.

 114. സ. മാമന്‍ വാസു

  സി പി ഐ എമ്മിന്‍റെ ചൊക്ലി ടൗണ്‍ ബ്രാഞ്ച് മെമ്പറും, ചുമട്ടുതൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ചൊക്ലി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സ. വാസു. ആത്മാര്‍ത്ഥമായ പൊതുപ്രവര്‍ത്തനങ്ങളിലൂടെ ചൊക്ലിയിലെ എല്ലാവിധ ജനങ്ങളുടേയും സ്നേഹാദരങ്ങള്‍ നേടിയ സ. വാസുവിനെ 1995 ഡിസംബര്‍ 12 ന് രാവിലെ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ബിജെപി - ആര്‍ എസ് എസ് നേതൃത്വത്തിന്‍റ ആസൂത്രണത്തിന്‍റെ ഭാഗമായി ആര്‍ എസ് എസുകാര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

  പയ്യന്നൂര്‍ രക്തസാക്ഷി - 1997 നവംബര്‍ 28

 115. സ. പി.വി സുരേന്ദ്രന്‍ - കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തി.

 116. സ. എം കെ സുരേന്ദ്രന്‍

  സി പി ഐ കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സ. എം കെ സുരേന്ദ്രന്‍ 1997 ഒക്ടോബര്‍ 7-ന് ആര്‍ എസ് എസ് കാപാലികരാൽ കൊലച്ചെയ്യപ്പെട്ട സഖാവാണ്. കല്ലുകൊത്ത് തൊഴിലാളിയായി ജീവിതം നയിച്ച സ. സുരേന്ദ്രന്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. രാത്രി സുരേന്ദ്രനും മറ്റ് സഖാക്കളും നടന്നുപോകുമ്പോള്‍ ആര്‍ എസ് എസ് ക്രിമിനലുകള്‍ ഇരുട്ടിന്‍റെ മറവിൽ പതിയിരുന്ന് കടന്നാക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുരേന്ദ്രന്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പിറ്റേന്ന് മരണപ്പെട്ടു.

 117. സ. എ.ടി.സുഗേഷ്

  സി പി എം വടക്കുമ്പാട് ഗുംടി ബ്രാഞ്ചംഗവും ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്‍റുമായിരുന്നു സുഗേഷ്. ഒരു മുസ്ലീം തീവ്രവാദി സംഘടനയില്‍പ്പെട്ട ഗുണ്ടകളാണ് 1997 ഫെബ്രുവരി 25 ന് രാത്രി സഖാവിനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികില്‍സയിലായിരുന്ന സുഹൃത്തിനെ കണ്ടശേഷം ഉത്സവം കാണാനായി ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് സുഗേഷിനെ തീവ്രവാദികള്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്.

  പൊയിലൂര്‍ രക്തസാക്ഷി - 1998 നവംബര്‍ 1

 118. സ. കേളോത്ത് പവിത്രന്‍ - 1998 നവംബര്‍ 1-ന് പൊയിലൂര്‍ വെച്ച് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തുകയുണ്ടായി. ജീപ്പ് ഡ്രൈവറായിരുന്ന സഖാവിനെ ജോലിക്കിടയിൽ പൊയിലൂര്‍ ഠൗണിൽ വെച്ചാണ് പകല്‍സമയത്ത് വെട്ടിക്കൊലപ്പെടുത്തിയത്.

 119. സ. സുന്ദരന്‍ മാസ്റ്റര്‍

  കൂറ്റേരിയിലെ സ. സുന്ദരന്‍ മാസ്റ്റര്‍ ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനും കെ എസ് ടി എ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തനങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമുണ്ടായിരുന്നു. 1998-ൽ സഖാവിനെ ഒരു സംഘം ആര്‍ എസ് എസുകാര്‍ നിഷ്ഠൂരമായി വധിക്കുകയായിരുന്നു. പാനൂര്‍ ഏരിയയിൽ സി പി ഐ -എമ്മിന് നേരെ ആര്‍ എസ് എസുകാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തിന്‍റെ ഭാഗമായിരുന്നു ഈ സംഭവം.

  കെ.സി മുക്ക് രക്തസാക്ഷി - 1999 ഡിസംബര്‍ 3

 120. സ. കുഞ്ഞിക്കണ്ണന്‍ - 1999 ഡിസംബര്‍ 3-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. സഖാവിന്‍റെ അയല്‍പകത്തെ വീടിന്‍റെ കോലായിൽ ഇരിക്കുകയായിരുന്ന സഖാവിനെ സംഘടിച്ചെത്തിയ ആര്‍.എസ്.എസ്. ക്രിമിനലുകള്‍ വീടിന്‍റെ അടുക്കളയിൽ വെച്ചാണ് കൊലപ്പെടുത്തിയത്.

 121. സ. വി പി മനോജ്

  സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലാതിരുന്നിട്ടും ആര്‍എസ്എസ്-ബിജെപി അക്രമികളുടെ കൊലക്കത്തിക്കിരയാക്കി പിടഞ്ഞുമരിക്കേണ്ടിവന്ന പാത്തിപ്പാലത്തെ സഖാവാണ് വി പി മനോജ്. മനസ്സിനുളളിൽ മാത്രം രാഷ്ട്രീയ വിശ്വാസം കൊണ്ടുനടന്നിരുന്ന മനോജിനെ ആര്‍ എസ് എസ് - ബി ജെ പി അക്രമികള്‍ 1999 ഡിസംബര്‍ ഒന്നിന് കാലത്ത് 11 മണിയോടെ പത്തായക്കുന്നിൽ നടുറോഡിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്.

 122. സ. കൃഷ്ണന്‍ നായര്‍

  മൊകേരി പഞ്ചായത്തിലെ മാക്കൂൽ പീടികയിൽ തെക്കേ കോട്ടെന്‍റവിടെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ കൃഷ്ണന്‍നായരെ 1999 ഡിസംബര്‍ 2-ന് ആര്‍.എസ്.എസ്. കാപാലിക സംഘം വീട്ടിൽ കയറി വെട്ടിനുറുക്കി കൊല്ലുകയായിരുന്നു. 75 വയസു കഴിഞ്ഞ അമ്മയുടെ അടുത്ത് പൂജാമുറിയിലിരിക്കുമ്പോള്‍ രാത്രി എട്ടുമണിയോടെയാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ കൃഷ്ണന്‍ നായരെ കൊന്നത്. അമ്മയുടെയും മക്കളുടെയും ഭാര്യയുടെയും മുന്നിൽ പൂജാമുറിയിൽ തന്നെ കൃഷ്ണന്‍ നായര്‍ പിടഞ്ഞുവീണു മരിച്ചു.

 123. സ. കനകരാജ്

  പാനൂര്‍ എലാങ്കോട്ടെ സി പി ഐ എം പ്രവര്‍ത്തകനായ കനകരാജിനെ 1999 ഡിസംബര്‍ 2-ന് ആര്‍.എസ്.എസ് കാപാലികര്‍ വെട്ടിക്കൊലപ്പെടുത്തി. മൈസൂരിൽ കച്ചവടക്കാരനായിരുന്ന കനകരാജ് വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതായിരുന്നു. കണ്ട് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനും ഉറപ്പുകൊടുക്കാനും നിശ്ചയിച്ച ദിവസമായിരുന്നു ഡിസംബര്‍ 2. എന്നാൽ ആര്‍ എസ് എസ് കാപാലികര്‍ ബോംബും വടിവാളുകളുമായെത്തി സഖാവിനെ വെട്ടിപ്പിളര്‍ന്നുകൊന്നു.

 124. സ. വി സരേഷ് 1999 ഒക്ടോബര്‍ 1

  പുല്യോട് സി എച്ച് നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും 1999-ൽ ആര്‍ എസ് എസ് ആക്രമണത്തിൽ രക്തസാക്ഷികളായി. സി.പി.ഐ(എം)നു നേരെ വര്‍ഗീയ മതഭ്രാന്തന്‍മാരായ ആര്‍ എസ് എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടയിലാണ് രണ്ടു സഖാക്കളും കൊലച്ചെയ്യപ്പെട്ടത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി രാജ്യമെമ്പാടും ജനകീയ പ്രതിരോധനിര ശക്തിപ്പെടുത്തേണ്ടുന്ന സന്ദര്‍ഭത്തിലാണ് രക്തസാക്ഷി സ്മരണ നാം പുതുക്കുന്നത്.

 125. വി പി പ്രദീപന്‍

  പുല്യോട് സി എച്ച് നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും 1999 ഒക്ടോബര്‍ 1-ന് ആര്‍ എസ് എസ് ആക്രമണത്തിൽ രക്തസാക്ഷികളായി. സി പി ഐ-എമ്മിനു നേരെ വര്‍ഗീയ മതഭ്രാന്തന്മാരായ ആര്‍എസ്എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടയിലാണ് രണ്ടു സഖാക്കളും കൊലച്ചെയ്യപ്പെട്ടത്.

 126. സ. ടി വി ദാസന്‍

  കോടിയേരി പാറാലിലെ സി പി ഐ എം പ്രവര്‍ത്തകനായിരുന്നു ടി വി ദാസന്‍. പാറാൽ ആച്ചുകുളങ്ങരയിലെ ഇടവഴിയിൽ വെച്ച് 1999 ആഗസ്ത് 28നാണ് ആര്‍ എസ് എസ് ഭീകരസംഘം ദാസനെ വെട്ടിപ്പിളര്‍ന്നത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ കൊലക്കളമാക്കി മാറ്റാനുള്ള ബി ജെ പി - ആര്‍ എസ് എസ് ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായിരുന്നു ദാസന്‍ വധം. ഒരു കുടുംബത്തിന്‍റെയാകെ അത്താണിയായ ദാസനെ മത്സ്യവില്‍പ്പനയ്ക്കിടയിലാണ് ക്രിമിനൽ സംഘം വെട്ടിനുറുക്കിയത്.

 127. സ. കുടിയാന്‍മല സതീശന്‍

  ആര്‍.എസ്.എസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സതീശനും പ്രകാശും രക്തസാക്ഷികളാകുന്നത്. 2000 ജനുവരി 15-ന് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

 128. സ. കുടിയാന്‍മല പ്രകാശന്‍

  ആര്‍.എസ്.എസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സതീശനും പ്രകാശും രക്തസാക്ഷികളാകുന്നത്. 2000 ജനുവരി 13-ന് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

  പൂക്കോട് രക്തസാക്ഷി - 2000 ഏപ്രിൽ 14

 129. സ. ടി എം രജീഷ്

  ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളാണ് 2000 ഒക്ടോബര്‍ 26-ന് കൊളശ്ശേരിയിലെ ടി എം രജീഷിനെ കൊലചെയ്തത്. കുയ്യാലിയിലെ വര്‍ക്ഷോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഈ ഇരുപതുകാരനെ ആര്‍ എസ് എസുകാര്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് വേണ്ട പശ്ചാത്തലമൊരുക്കിയത് 14 കാരനായ കുട്ടിക്കൊലയാളിയെ ഉപയോഗിച്ചായിരുന്നു. കുട്ടികളെ പോലും കൊടുംക്രിമിനലാക്കി ഉപയോഗിക്കാമെന്ന് തെളിയിച്ച സംഭവമാണ് രജീഷിന്‍റെ കൊലപാതകം.

 130. സ. പി ശ്രീജിത്ത്

  സഖാക്കള്‍ പി ശ്രീജിത്ത്, എം വിജേഷ് എന്നിവരെ 2000 ഡിസംബര്‍ 4-ന് ആര്‍ എസ് എസുകാരാണ് അരുംകൊല ചെയ്തത്. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ് ശക്തികളുടെ ചൊല്‍പ്പടിയിലേക്ക് കൊണ്ടുവരുന്നതിന് ആര്‍എസ്എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന് നേതൃത്വം നല്‍കിയവരാണ് രണ്ട് യുവസഖാക്കളും. ഇതിനിടയിലാണ് ഒരു കൂട്ടം ആര്‍എസ്എസ് ക്രിമിനലുകള്‍ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടയിൽ അടുത്തടുത്ത സ്ഥലത്തുവച്ച് രണ്ടുപേരെയും നിഷ്ഠൂരമായി വെട്ടിനുറുക്കിയത്.

 131. എം വിജേഷ്

  സഖാക്കള്‍ പി ശ്രീജിത്ത്, എം വിജേഷ് എന്നിവരെ 2000 ഡിസംബര്‍ 4-ന് ആര്‍ എസ് എസുകാരാണ് അരുംകൊല ചെയ്തത്. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ് ശക്തികളുടെ ചൊല്‍പ്പടിയിലേക്ക് കൊണ്ടുവരുന്നതിന് ആര്‍ എസ് എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന് നേതൃത്വം നല്‍കിയവരാണ് രണ്ട് യുവസഖാക്കളും. ഇതിനിടയിലാണ് ഒരു കൂട്ടം ആര്‍ എസ് എസ് ക്രിമിനലുകള്‍ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടയിൽ അടുത്തടുത്ത സ്ഥലത്തുവച്ച് രണ്ടുപേരെയും നിഷ്ഠൂരമായി വെട്ടിനുറുക്കിയത്.

 132. സ. അരീക്കൽ അശോകന്‍

  സി പി ഐ എം കുറ്റേരി കെ സി മുക്ക് ബ്രാഞ്ച് അംഗമായിരുന്ന സ. അരീക്കൽ അശോകന്‍. 2000 ഡിസംബര്‍ 5-ന് ആര്‍ എസ് എസുകാരാണ് സഖാവിനെ കൊലപ്പെടുത്തിയത്. കുറ്റേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു സഖാവ്. വീടിന്‍റെ മുകളിലത്തെ നിലയിൽ മുറിയിൽ കൊച്ചുമകളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന സഖാവിനെ ആര്‍ എസ് എസ് കാപാലികര്‍ പിഞ്ചോമനയുടെ മുന്നിൽ വച്ച് വെട്ടിക്കീറുകയായിരുന്നു.

 133. സ. കെ. സജീവന്‍

  സി പി ഐ എം കോയ്യോട് കലാസമിതി എ ബ്രാഞ്ചംഗവും ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്‍റുമായിരുന്ന സ. കെ.സജീവനെ 2000 ഫെബ്രുവരി 17-ന് ആര്‍ എസ് എസ് കാപാലികസംഘത്തില്‍പ്പെട്ട ഒരു ക്രിമിനലാണ് കൊലപ്പെടുത്തിയത്. യാതൊരുവിധ സംഘര്‍ഷവും ഇല്ലാതിരുന്ന കൊയ്യോട് തികച്ചും അപ്രതീക്ഷിതമായിരുന്നു കൊലപാതകം. സമാധാനം നിലനില്‍ക്കുന്ന സി പി ഐ എമ്മിന്‍റെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനുള്ള ഫാസിസ്റ്റ് നീക്കത്തിന്‍റെ ഭാഗമായിരുന്നു ഇത്.

 134. സ. പി. കൃഷ്ണന്‍

  പന്നിയൂര്‍ കാരാക്കൊടിയിലെ സി പി ഐ എമ്മിന്‍റെയും ഡി വൈ എഫ് ഐ യുടെയും ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു സ. പി കൃഷ്ണന്‍. തളിപ്പറമ്പിനടുത്ത് സെയ്ദ് നഗറിൽ വെച്ചാണ് 2001 നവംബര്‍ 11-ന് ലീഗ് ക്രിമിനലുകള്‍ കൃഷ്ണനെ പൈശാചികമായി കൊലപ്പെടുത്തിയത്. പന്നിയൂര്‍ മേഖലയിൽ മുസ്ലീം വിഭാഗത്തില്‍പെട്ട നിരവധി പേര്‍ സി പി ഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇത് തടയുക എന്ന ലക്ഷ്യത്തോടെ പന്നിയൂരിൽ കുഴപ്പം കുത്തിപ്പൊക്കുകയായിരുന്നു ലീഗ്. അതിന്‍റെ ഭാഗമായിത്തന്നെയാണ് ആസൂത്രിതമായി കൃഷ്ണനെ കൊലപ്പെടുത്തിയത്.

 135. സ. രാജീവന്‍

  നടുവിൽ മാമ്പള്ളത്തെ സി പി ഐ എമ്മിന്‍റെയും ഡി വൈ എഫ് ഐയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു പുതുശ്ശേരി രാജീവന്‍. മാമ്പള്ളത്തും പരിസരപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ്-യുവജനപ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയിൽ വിറളിപൂണ്ട ആര്‍ എസ് എസുകാരാണ് 2001 ഏപ്രിൽ 10-ന് സഖാവിന്‍റെ ജീവന്‍ കവര്‍ന്നത്.

 136. സ. എം. വിജയന്‍

  തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കാലിൽ സഖആവ് മൗവ്വൽ വിജയന്‍ എന്ന വിജൂട്ടി. 2001 മെയ് 10-ന് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസം ഒരു സംഘം ആര്‍ എസ് എസ് ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു. തില്ലക്കേരി പഞ്ചായത്തിലെ 93-ാം നമ്പര്‍ പോളിങ്ങ് ബൂത്തിൽ എൽ ഡി എഫിന്‍റെ പോളിങ്ങ് ഏജന്‍റായിരുന്ന വിജൂട്ടി പോളിങ്ങ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടയിലാണ് ആര്‍ എസ് എസ് കാപാലികരുടെ കൊലക്കത്തിക്കിരയായത്.

 137. സ. താഴെയിൽ അഷറഫ്

  2002 ഫെബ്രുവരി 5 ന് ഉച്ചക്കാണ് സഖാവിനെ ആര്‍.എസ്.എസ് - ബി.ജെ.പി അക്രമസംഘം കൊല ചെയ്തത്. പാനൂര്‍ ബസ് സ്റ്റാന്‍ഡിനടുത്ത് സുഹൃത്തിന്‍റെ കടയിൽ ഇരിക്കുകയായിരുന്ന അഷറഫിനെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

 138. സ. മുഹമ്മദ് ഇസ്മയില്‍

  വിളക്കോട്ടെ സഖാവ് എം എച്ച് മുഹമ്മദ് ഇസ്മയിലിനെ 2002 ജൂലൈ 12-ന് ആര്‍എസ്എസ് കാപാലികര്‍ യാതൊരു പ്രകോപനവുമില്ലാതെ അരുംകൊല ചെയ്യുകയായിരുന്നു. മരിക്കുമ്പോള്‍ സി പി ഐ എമ്മിന്‍റെ വിളക്കോട് ബ്രാഞ്ച് അംഗമായിരുന്നു ഇസ്മയില്‍.

 139. സ. റിജിത്ത്

  കണ്ണപുരം ചുണ്ടയിൽ പാവപ്പെട്ട തൊഴിലാളി കുടുംബാംഗമായ സ. റിജിത്ത് കണ്ണപുരത്തെയും ചൂണ്ടയിലേയും ഉശിരനായ സിപിഐ എം പ്രവര്‍ത്തകനായിരുന്നു. ചെറുപ്പത്തിലെ കുടുംബം പോറ്റാന്‍ നിര്‍മ്മാണത്തൊഴിലിലേര്‍പ്പെട്ട സഖാവ് പാര്‍ടിപ്രവര്‍ത്തനങ്ങളിലും, വര്‍ഗ- ബഹുജന സംഘടനാപ്രവര്‍ത്തനങ്ങളിലും, കലാകായിക സാമൂഖ്യക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ആര്‍എസ്എസ് കാപാലികന്മാരാണ് 2005 ഒക്ടോബര്‍ 3-ന് സ. റിജിത്തിനെ കൊല ചെയ്തത്.

 140. സ. കോട്ടത്തെ കുന്നിൽ യാക്കൂബ്

  2006 ജൂണ്‍ 13 ന് രാത്രി 9.30 നാണ് മീത്തലെ പുന്നാട് കോട്ടത്തെ കുന്നിൽ യാക്കൂബിനെ അമ്പതോളം വരുന്ന ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ഇരുപത്തിനാലുകാരനായ യാക്കൂബിനെ വകവരുത്തിയത്. ചുമട്ടുതൊഴിലാളിയായ യാക്കൂബ് സിഐടിയുവിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആണിക്കല്ല് വളപ്പിലെ മൊയ്തൂട്ടിയുടെയും സഫിയയുടെയും മകനാണ് യാക്കൂബ്. മൂന്ന് മക്കളുടെ പിതാവായ യാക്കൂബിന്‍റെ ഭാര്യ തസ്ലിമയാണ്.

 141. സ.പാറായി പവിത്രന്‍

  2007 നവംബര്‍ 9-ന് രക്തസാക്ഷിത്വം വരിച്ച പാറായി പവിത്രന്‍ തലശ്ശേരി പൊന്ന്യം നായനാര്‍ റോഡ് നാമത്ത് മുക്കിലെ പാര്‍ടി അനുഭാവിയായിരുന്നു. തലേ ദിവസം ആര്‍ എസ് എസ് കാരാൽ കൊലചെയ്യപ്പെട്ട എം.കെ. സുധീറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഹര്‍ത്താൽ ദിവസം കാലത്ത് പാൽ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് സഖാവിനെ ആര്‍ എസ് എസുകാര്‍ മാരകായുധങ്ങളോടെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

 142. സ. എം കെ സുധീര്‍കുമാര്‍

  തലശ്ശേരി കൊടക്കളം മൂന്നാം കണ്ടി വീട്ടിൽ എം കെ സുധീര്‍കുമാറിനെ 2007 നവംബര്‍ അഞ്ചിന് ആര്‍ എസ് എസ് ഭീകരര്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനടുത്തെ കാവുംഭാഗം - പോതിയോടം ക്ഷേത്രത്തിനു സമീപത്തുവച്ചാണ് സഖാവിനെ ആര്‍ എസ് എസുകാര്‍ ആക്രമിച്ചത്. മൂന്നാംകണ്ടി ബാലന്‍റെയും കെ സി ശാന്തയുടെയും മകനായ സുധീറിന്, രക്തസാക്ഷിത്വം വരിക്കുമ്പോള്‍ 38 വയസ് പ്രായമായിരുന്നു. ഭാര്യ പ്രീത, മക്കള്‍ പ്രയാഗ്, പ്രജിന.

 143. സ. ധനേഷ് എം

  അഴിക്കോട് മീന്‍കുന്നിനടുത്ത വലിയപറമ്പിലെ എം ധനേഷ് ആര്‍ എസ് എസ് ക്രിമിനൽ സംഘത്തിന്‍റെ അക്രമത്തിലാണ് രക്തസാക്ഷിയായത്. 2008 ജനുവരി 12 ന് രാത്രി പത്തേകാലോടെയായിരുന്നു കൊലപാതകം. 26 വയസ്സുകാരനായ ധനേഷ് കണ്ണൂര്‍ ഭാരത് പെട്രോളിയം കമ്പനിയിലെ ടാങ്കര്‍ തൊഴിലാളിയായിരുന്നു. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോഴാണ്, ഇരുട്ടിന്‍റെ മറവിൽ പതിയിരുന്ന പത്തോളം ആര്‍ എസ് എസ് കാപാലികസംഘം വടിവാള്‍ കൊണ്ട് സഖാവിനെ വെട്ടിക്കൊന്നത്.

 144. സ. ജിജേഷ് കെ പി

  സി പി ഐ (എം) കോടിയേരി നങ്ങാറത്ത് പീടിക ബ്രാഞ്ച് അംഗം സ. ജിജേഷിനെ 2008 ജനുവരി 27ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഘപരിവാര്‍ ക്രിമിനൽ സംഘം വെട്ടിക്കൊന്നത്. സുഹൃത്തുക്കളോടൊപ്പം വിവാഹവീട്ടിൽ നിന്നും തിരിച്ചുവരുമ്പോള്‍ തലശ്ശേരി-ചൊക്ലി റോഡിൽ നങ്ങാറത്ത്പീടിക ഓവ്പാലത്തിന് സമീപം വച്ചാണ് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവരെ അക്രമികള്‍ ആയുധം കാട്ടി വിരട്ടി ഓടിച്ചശേഷം തലയ്ക്കും കഴുത്തിനും കാലിനും ഉള്‍പ്പെടെ 34 തവണ വെട്ടിയാണ് സഖാവിനെ കൊലചെയ്തത്.

  തലശ്ശേരി രക്തസാക്ഷി - 2008 മാര്‍ച്ച് 5

 145. സ. രഞ്ജിത്ത് കുമാര്‍

  2008 മാര്‍ച്ച് 5-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. ഓട്ടോഡ്രൈവറായ സഖാവിനെ ജോലിക്കിടെ തലശ്ശേരി ടൗണിൽ വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്.

  പുത്തൂര്‍ രക്തസാക്ഷി - 2008 മാര്‍ച്ച് 7

 146. സ. അനീഷ്

  2008 മാര്‍ച്ച് 7-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. പുലര്‍ച്ചെ വീട്ടിലേക്ക് പോകുമ്പോള്‍ സഖാവിനെ പതിയിരുന്ന് അക്രമിച്ച് കൊലപ്പെടുത്തി.

  ന്യൂമാഹി രക്തസാക്ഷി - 2008 ജൂലൈ 23

 147. സ. യു.കെ സലീം

  2008 ജൂലൈ 23-ന് എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി. പാര്‍ടിയുടെ ചുവരെഴുത്ത് എന്‍.ഡി.എഫുകാര്‍ മായ്ക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ സഖാവിനെ വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്.

  കാക്കയങ്ങാട് രക്തസാക്ഷി - 2008 ആഗസ്റ്റ് 24

 148. സ. നരോത്ത് ദിലീപന്‍

  എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി.

  പഴശ്ശി രക്തസാക്ഷി - 2008 ഡിസംബര്‍ 17

 149. സ. കെ.പി. സജീവന്‍

  എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി.

തിരുവങ്ങാട് രക്തസാക്ഷി - 2008 ഡിസംബര്‍ 31

 1. സ. കെ. ലതേഷ്

  2008 ഡിസംബര്‍ 31-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. തിരുവങ്ങാട് എല്‍.സി. അംഗവും, ബ്രാഞ്ച് സെക്രട്ടറിയുമായ സഖാവിനെ കടലിലിട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്.

  മാഹി രക്തസാക്ഷി - 2009 ജനുവരി 17

 2. സ. ഇ.പി രവീന്ദ്രന്‍

  2009 ജനുവരി 17-ന് ആര്‍.എസ്.എസ്-ബി.ജെ.പി സംഘം കൊലപ്പെടുത്തി. ചായക്കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് മുന്‍ബ്രാഞ്ച് സെക്രട്ടറി കൂടിയായ രവീന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്.

  ചിറ്റാരിപ്പറമ്പ് രക്തസാക്ഷി - 2009 മാര്‍ച്ച് 27

 3. സ. ജി. പവിത്രന്‍

  2009 മാര്‍ച്ച് 27-ന് ലോകസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന സമയത്താണ് ആര്‍.എസ്.എസുകാര്‍ വെട്ടി കൊലപ്പെടുത്തിയത്. ദേശാഭിമാനി പത്രവിതരണ ക്കാരനും, ചിറ്റാരിപറമ്പ് എല്‍.സി. അംഗവും, ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.

പാനൂര്‍ രക്തസാക്ഷികള്‍

 1. സ. ചന്ദ്രന്‍

  2009 മാര്‍ച്ച് 15-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. വീട്ടികയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു.

 2. സ: അജയന്‍

  2009 മാര്‍ച്ച് 11-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി.

 3. ഒ.ടി. വിനീഷ്

  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ചിറയ്ക്കൽ അരയമ്പത്തെ സ: ഒ.ടി. വിനിഷീനെ ഒരു സംഘം എന്‍.ഡി.എഫുകാര്‍ 2009 മാര്‍ച്ച് 14-ന് വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

 4. സ: കട്ടന്‍രാജു

  കൂത്തുപറമ്പ് മാലൂര്‍ ഈസ്റ്റ് - 2009 നവംബര്‍ 9-ന് തൃക്കടാരിപൊയിൽ ബസ് സ്റ്റാന്‍ഡ് ഫീസ് പിരിക്കുന്നതിനുവേണ്ടി കാലത്ത് ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി വെട്ടികൊലപ്പെടുത്തിയത്. അടിയന്തിരാവസ്ഥകാലത്ത് പാര്‍ടി സംരക്ഷണത്തിനുവേണ്ടി ഈ പ്രദേശത്ത് അഹോരാത്രം പ്രവര്‍ത്തിച്ച സഖാവാണ് കട്ടന്‍ രാജു.

 5. സ. പി.വി. മനോജ്

  കല്യാശ്ശേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സ: പി.വി. മനോജിനെ 2010 ജനുവരി 17-ന് ആര്‍.എസ്.എസ്-ബി.ജെ.പി സംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

 6. സി. അഷ്റഫ്

  പിണറായി പാനുണ്ടയിലെ സി.പി.ഐ(എം) പ്രവര്‍ത്തകനായിരുന്ന സ: സി. അഷ്റഫിനെ 2011 മെയ് 19 ന് ആര്‍.എസ്.എസ് ക്രിമിനൽ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയും മെയ് 21-ന് സഖാവ് മരണപ്പെടുകയും ചെയ്തു.

 7. ഒ. പ്രേമന്‍

  ചിറ്റാരിപ്പറമ്പിലെ സി.പി.ഐ (എം) ചുണ്ടയിൽ ബ്രാഞ്ചംഗവും ദേശാഭിമാനി ഏജന്‍റുമായിരുന്ന സ: ഓണിയന്‍ പ്രേമനെ 2015 ഫെബ്രുവരി 25 ന് രാത്രി ആര്‍.എസ്.എസ് ക്രിമിനൽ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയും ഫെബ്രുവരി 26-ന് സഖാവ് മരണപ്പെടുകയും ചെയ്തു.

 8. സരോജിനി അമ്മ

  പിണറായിൽ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. ബ്രാഞ്ച് സെക്രട്ടറി ഷൈജന്‍റെ മാതാവായിരുന്നു സരോജിനി. 2015 ഫെബ്രുവരി 27-ാം തീയതി അര്‍ദ്ധരാത്രിയോടെയാണ് ഷൈജന്‍റെ വീട് ആക്രമിച്ചത്. അക്രമത്തിൽ പരിക്കേറ്റ സരോജിനി അമ്മയെ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. ഫെബ്രുവരി 28-നാണ് സഖാവ് മരണപ്പെടുന്നത്.

 9. പള്ളിച്ചാൽ വിനോദന്‍

  പാനൂര്‍, വടക്കെ പൊയിലൂരിലെ തെങ്ങുകയറ്റ തൊഴിലാളിയായ സഖാവ് വിനോദ് നിര്‍ദ്ദന കുടുംബത്തിന്‍റെ ഏക അത്താണിയാണ്. അഞ്ചുവര്‍ഷം മുമ്പ് ആര്‍.എസി.എസിന്‍റെ വര്‍ഗ്ഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് ചെങ്കൊടിക്ക് കീഴിൽ അണിനിരന്നതുമുതൽ ആര്‍.എസ്.എസുകാരുടെ കണ്ണിലെ കരടായിരുന്നു. 2015 ഏപ്രിൽ 15-ന് രാത്രി പ്രദേശത്തെ രണ്ട് ചെറുപ്പക്കാരെ ആര്‍.എസ്.എസുകാര്‍ അക്രമിച്ചതറിഞ്ഞ് സംഭവം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ആര്‍.എസ്.എസ്. ക്രിമിനൽ സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

 10. സ. സുബീഷ് എം.സി. പൊയിലൂര്‍, പൊറ്റക്കണ്ടി

  2015 ജൂണ്‍ 7-ന് ആര്‍.എസ്.എസ്. അക്രമങ്ങളെ പ്രതിരോധിക്കുന്നതിനിടയിലുള്ള പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സുബീഷും, സ.ഷൈജും കൊല്ലപ്പെടുന്നത്.

 11. സ. ഷൈജു.കെ. പൊയിലൂര്‍, പൊറ്റക്കണ്ടി

  2015 ജൂണ്‍ 7-ന് ആര്‍.എസ്.എസ്. അക്രമങ്ങളെ പ്രതിരോധിക്കുന്നതിനിടയിലുള്ള പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സുബീഷും, സ.ഷൈജും കൊല്ലപ്പെടുന്നത്.

 12. സ. സുബീഷ്

  2015 ജൂണ്‍ 7-ന് ആര്‍.എസ്.എസ്. അക്രമങ്ങളെ പ്രതിരോധിക്കുന്നതിനിടയിലുള്ള പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സുബീഷ് കൊല്ലപ്പെടുന്നത്.

 13. സി.വി. രവീന്ദ്രന്‍

  നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പിണറായി കമ്പനിമൊട്ടയിലെ പാര്‍ടി പ്രവര്‍ത്തകന്‍ സി.വി.രവീന്ദ്രനെ 2016 മെയ് 19-ന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ് വീഴ്ത്തി ലോറി കയറ്റി കൊലപ്പെടുത്തി.

 14. സ. സി.വി.ധനരാജ് പയ്യന്നൂര്‍

  2016 ജൂലൈ 11-ന് ഡി.വൈ.എഫ്.ഐ. കുന്നരു മേഖലാ മുന്‍സെക്രട്ടറിയും സജീവ സി.പി.ഐ(എം) പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ ആര്‍.എസ്.എസുകാര്‍ വീട്ടില്‍കയറി വെട്ടികൊലപ്പെടുത്തി.

 15. കെ.മോഹനന്‍

  2016 ഒക്ടോബര്‍ 10 നവരാത്രിനാള്‍ പകൽ 10.20-ന് വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി എല്‍.സി. അംഗവും, കള്ളുഷാപ്പ് തൊഴിലാളിയുമായ കെ.മോഹനനെ ആര്‍.എസ്.എസ്. ക്രമിനൽ സംഘം ജോലിക്കിടയിൽ ഷാപ്പിൽ കയറി വെട്ടികൊലപ്പെടുത്തി.

 16. കണ്ണിപ്പൊയ്യിൽ ബാബു (കെ.പി.ദിനേശ് ബാബു)

  പാര്‍ടി പള്ളൂര്‍ എല്‍.സി. അംഗവും, മാഹി മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയിൽ ബാബു (കെ.പി.ദിനേശ് ബാബു)വിനെ ആര്‍.എസ്.എസ്. ക്രിമിനൽ സംഘം 2018 മെയ് 7-ന് കഴുത്തറുത്ത് കൊലപ്പെടുത്തി.