പാചകവാതക വില കുത്തനെ വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം സാധാരണജനങ്ങളുടെ അടുക്കളക്ക് നേരേ നടന്ന ബുൾഡോസർ പ്രയോഗമാണ്. മോദിയുടെ ബുൾഡോസറുകൾ നേരത്തേ ന്യൂനപക്ഷങ്ങൾക്കെതിരെയാണ് നീങ്ങിയതെങ്കിൽ ഇപ്പോൾ എല്ലാ വീടുകളിലേക്കും നീങ്ങുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയപ്രതിരോധ നിരതന്നെ ഉയരണം.
