
പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അമർച്ച ചെയ്യണം
25/04/2025ഭീരുത്വപരമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അമർച്ചചെയ്യണം.
ഭീരുത്വപരമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അമർച്ചചെയ്യണം.
തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷയുടെ അഭാവമുൾപ്പെടെ ആക്രമണത്തിന്റെ എല്ലാ കോണുകളും അന്വേഷിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ സിപിഐ എം ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നിരവധി ഗവർണർമാരുടെ നടപടികൾക്കെതിരെ വന്ന ചരിത്രപരമായ വിധിയാണ് തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകൾ നിയമങ്ങളായി മാറിയെന്ന് കോടതി പ്രഖ്യാപിച്ചു.
പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന പാചക വാതക വിലവർധന പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. പൊതു വിഭാഗങ്ങൾക്കും സബ്സിഡി വിഭാഗങ്ങൾക്കുമുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 50 രൂപയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഇതോടെ 7,000 കോടി രൂപയുടെ അധിക ബാധ്യതയാണ് പൊതുജനങ്ങൾക്കുമേൽ വരുന്നത്.
ഒറ്റ ദിവസംകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കമുള്ള 400 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേലിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ടെലികോം കമ്പനികളായ ജിയോയും എയർടെല്ലും സ്റ്റാർലിങ്കുമായി സഹകരിക്കുന്നുവെന്ന സമീപകാല റിപ്പോർട്ടുകൾ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കണം. 2026 നുശേഷം നടത്തുന്ന സെൻസസിന് ശേഷമാണ് പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ പ്രക്രിയ നടക്കേണ്ടത്.
ഹോളി ആഘോഷം സമാധാനപരമാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഹോളി വെള്ളിയാഴ്ച വരുന്നതിനാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ മുസ്ലിങ്ങൾക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.
യുഎസിന്റെ തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യൻ വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കണം. ഉചിതമായ പകരം നടപടികൾ സ്വീകരിക്കുകയും വേണം.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില് സിഐടിയു - ഡിവൈഎഫ്ഐ പ്രവര്ത്തകന് മാമ്പാറ പട്ടാളത്തറയില് ജിതിന് ഷാജിയെ ആര്എസ്എസ് - ബിജെപി പ്രവര്ത്തകര് അതിക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില് ശക്തമായി പ്രതിഷേധിക്കുന്നു.
2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണ്.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ നിഷ്കരുണം അവഗണിച്ചത് പ്രതിഷേധാർഹമാണ്. ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചത്.