നാലാമത് പിജി ദേശീയ പുരസ്‌കാരം പ്രശസ്ത ചരിത്രകാരിയും എഴുത്തുകാരിയുമായ പ്രൊഫ. റൊമില ഥാപ്പറിന് സ. പിണറായി വിജയൻ സമ്മാനിച്ചു. സ. എം എ ബേബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചർ, പി രാജീവ് എന്നിവരുൾപ്പെടെയുള്ള സഖാക്കൾ പരിപാടിയിൽ പങ്കെടുത്തു.

നാലാമത് പിജി ദേശീയ പുരസ്‌കാരം പ്രശസ്ത ചരിത്രകാരിയും എഴുത്തുകാരിയുമായ പ്രൊഫ. റൊമില ഥാപ്പറിന് സ. പിണറായി വിജയൻ സമ്മാനിച്ചു. സ. എം എ ബേബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചർ, പി രാജീവ് എന്നിവരുൾപ്പെടെയുള്ള സഖാക്കൾ പരിപാടിയിൽ പങ്കെടുത്തു.
നവംബർ 04 സ. പി ബിജു ദിനത്തിൽ സഖാവിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപ കൈമാറി. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി ജോയി സഖാവ് പി ബിജുവിന്റെ അമ്മയിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി.
കേരളത്തിന്റെ ധനപ്രതിസന്ധി രൂക്ഷമാക്കുന്നതിന് അക്കൗണ്ട്സ് റിപ്പോർട്ട് നാലു മാസമായി ഒപ്പുവെയ്ക്കാതെ സി്എജി താമസിപ്പിക്കുകയാണ് എന്ന ന്യൂസ് ബുള്ളറ്റ് വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് കാണേണ്ടത്.
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസിന് ധൈര്യമുണ്ടോ? എസ്ഡിപിഐ പിന്തുണ യുഡിഎഫിനാണെന്നത് ഞെട്ടിക്കുന്നതാണ്. കോൺഗ്രസിലെ മതനിരപേക്ഷ വാദികൾക്ക് ഈ കൂട്ടുകെട്ട് അംഗീകരിക്കാനാവില്ല. പിന്തുണ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഇനിയും ആളുകൾ പുറത്തുവരും.
ഷൊർണൂരിൽ മൂന്ന് റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണം. ട്രെയിനുകളും സ്റ്റേഷനുകളും ട്രാക്കും കരാർ തൊഴിലാളികളാണ് ശുചീകരിക്കുന്നത്. ശേഖരിച്ച മാലിന്യം സംസ്‌കരിക്കാൻ റെയിൽവേയിൽ സംവിധാനമില്ല.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്‌ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്‌താവന ജനങ്ങൾ തിരിച്ചറിയണം.സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പുരോഗമിക്കുമ്പോൾ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ്.
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാർ നൽകുമെന്ന് പറഞ്ഞ വയബിലിറ്റി ഗാപ്പ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കേരളത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖമാണ്.
ഉപതെരഞ്ഞെടുപ്പോടുകൂടി ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇഴ പിരിഞ്ഞു പോകും. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം തന്നെ ഈ തെരഞ്ഞെടുപ്പോടു കൂടി തെറ്റും. വിവിധ വർഗീയ സംഘടനകങ്ങളുമായി കോൺഗ്രസ് സന്ധി ചെയ്തിട്ടുണ്ട് ഇത് ഉണ്ടാക്കുന്ന പ്രതിഫലനം കോൺഗ്രസിനെ ദുർബലപ്പെടുത്തും.
വെനസ്വേല പാർലമെന്റ് കരാക്കസിൽ നവംബർ 4 മുതൽ 6 വരെ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ് വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്രാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സ. വി ശിവദാസൻ എംപി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്‌ശങ്കറിന് കത്ത് നൽകി.
വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) വായ്‌പയായി മാത്രമേ തരാനാകൂയെന്ന നിലപാട് കേരളത്തോടുള്ള ചതിയാണ്. പദ്ധതിയുടെ ഗുണഭോക്താക്കൾ കേരളമല്ല, കേന്ദ്രസർക്കാരാണെന്നുപോലും മനസ്സിലാക്കാതെയാണ് കേന്ദ്രം നിലപാട് സ്വീകരിക്കുന്നത്.
നോട്ട് നിരോധിച്ചത് കള്ളപ്പണം ഇല്ലാതാക്കാനാണെന്ന് മോദി. എന്നാൽ ഇപ്പോൾ ഒരു കാര്യം വ്യക്തമായി. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാർ മോദിയുടെ പാർടിയായ ബിജെപിയാണ്. എതിരാളികളായ മറ്റു ബൂർഷ്വാ പാർടിക്കാരുടെ കൈയിലുള്ള പണം തൂത്തുമാറ്റാനും കള്ളപ്പണം തങ്ങളുടേതു മാത്രമാക്കുമായിരുന്നു നോട്ട് നിരോധനം.
വിഴിഞ്ഞം പോർട്ടും സംസ്ഥാനത്തെ വെട്ടിലാക്കുവാൻ കേന്ദ്രത്തിന് ആയുധം. പദ്ധതിച്ചെലവ് 8867 കോടി രൂപയാണ്. ഇതിൽ 5595 കോടി രൂപയും സംസ്ഥാനം വഹിക്കണം. ബാക്കിയാണ് അദാനിയുടേത്. അതിനുവേണ്ടി പോർട്ട് ഭൂമി പണയംവയ്ക്കാനും അദാനിക്ക് അവകാശമുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള കേന്ദ്രസർക്കാർ വാഗ്‌ദാനംചെയ്‌ത വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു.
തൃശൂർ കൊടകരയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ ബിജെപി പാളയത്തിൽ നിന്നുതന്നെ ഉണ്ടായിരിക്കുന്നു.
ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞു.