ലേബർ കോഡുകൾക്ക് എതിരായ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കും
28/12/2025ട്രേഡ്‌യൂണിയനുകളുടെ എതിർപ്പുകൾ അവഗണിച്ച് ലേബർ കോഡുകൾ വിജ്‌ഞാപനം ചെയ്‌ത നടപടി കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയനിലപാടുകൾക്ക് മറ്റൊരു ഉദാഹരണമാണ്. സർക്കാരിനോട് ചേർന്നുനിൽക്കുന്ന ചങ്ങാത്ത മുതലാളിമാർക്കുള്ള സമ്മാനമാണിത്. തൊഴിലാളിവർഗം ലേബർ കോഡുകൾക്കെതിരായ പ്രക്ഷോഭപാതയിലാണ്.
