സിപിഐ എം നെയ്യാറ്റിൻകര ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.

സിപിഐ എം നെയ്യാറ്റിൻകര ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം വെള്ളറട ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം ചാല ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
സിപിഐ എം കടയ്ക്കൽ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന റാലിയും, പൊതുസമ്മേളനവും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ കക്ഷികൾ വിരുദ്ധ ചേരിയിലുള്ളവരോട് ആശയപരമായി വിമർശിച്ചും പോരടിച്ചും പ്രവർത്തിച്ചാണ് ജനാധിപത്യപരമായി മുന്നേറുന്നത്. പരസ്പരമുള്ള ആശയ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ കാതൽ. എന്നാൽ കേരള മുഖ്യമന്ത്രിക്ക് ഒരു രാഷ്ട്രീയ വിമർശനം ഉന്നയിക്കാൻ അവകാശമില്ല എന്ന് മുറവിളി കൂട്ടുകയാണ് മുസ്ലിം ലീഗ്.
സിപിഐ എം കാസറഗോഡ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും ബഹുജന റാലിയും പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ എം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം മംഗലാപുരത്ത് പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
സിപിഐ എം കൂത്തുപറമ്പ് ഏരിയ സമ്മേളനം സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
കേരളം വീണ്ടും രാജ്യത്തിന് മാതൃകയാവുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും മികച്ച മറൈന്‍ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുരോഗതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഒന്നാണ്. 2016 മുതൽ നൽകിയ ഓരോ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തുപിടിച്ചും മത്സ്യത്തൊഴിലാളികൾക്കൊപ്പം ഈ സർക്കാരുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആയിരക്കണിക്കിന് വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 18ന് എൽഡിഎഫ് പാലക്കാട് കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും.
ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്ക് നേരെ വലിയ വെല്ലുവിളികൾ ഉയരുന്ന ഇക്കാലത്ത് പുരോഗമനാശയങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ജനകീയ ശബ്ദമാവാൻ ഡോ. സരിന് സാധിക്കുമെന്നതിൽ സംശയമേതുമില്ല. പാലക്കാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.
ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയും ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ വഞ്ചനക്കെതിരെയും വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിൽ എൽഡിഎഫ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയും ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ വഞ്ചനക്കെതിരെയും നവംബർ 19 ചൊവ്വാഴ്ച വയനാട് ജില്ലയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
മുനമ്പത്ത് വർഗീയ ധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമം. അതിനിടയിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന അന്വേഷണത്തിലാണ് പ്രതിപക്ഷനേതാവും കൂട്ടരും. ബിജെപിയുടെ പ്രധാന നേതാക്കൾ മുനമ്പത്ത് വരുന്നു. മണിപ്പുർ സന്ദർശിക്കാത്ത ബിജെപി നേതാക്കളാണ് ഇവിടേക്ക് വരുന്നത്.