Skip to main content

അയ്യൻകാളി ജന്മദിനം

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ ജന്മദിനം. കേരളത്തിന്റെ നവോത്ഥാന നായകരിൽ അയ്യൻകാളിയുടെ സ്ഥാനം അനുപമമാണ്. ജാതിവ്യവസ്ഥയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അയ്യൻകാളി തൊഴിലാളികളുടേയും സ്ത്രീകളുടേയും അവകാശങ്ങളേയും അതോടൊപ്പം ചേർത്തു വച്ച് വർഗസമരത്തിന്റെ ആദ്യപാഠങ്ങൾ നമുക്കു പകർന്നു തന്നു.

ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ വില്ലുവണ്ടി സമരവും കല്ലുമാല സമരവുമെല്ലാം പിന്നീട് ഇതിഹാസങ്ങളായി മാറി. സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും മനുഷ്യർക്ക് അവകാശമില്ലാതിരുന്ന, ന്യായമായ കൂലി സ്വപ്നത്തിൽ പോലുമില്ലാതിരുന്ന ആ ഇരുണ്ട കാലത്തെ തിരുത്തിയെഴുതാൻ പ്രയത്നിച്ച വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യൻകാളി. സാർവത്രികമായ വിദ്യാഭ്യാസത്തിനും കർഷകത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി അദ്ദേഹം നിലകൊണ്ടു.

ജാതീയമായ വേർതിരിവുകളെ സാമൂഹ്യജീവിതത്തിൽ നിന്നും പാടേ തുടച്ചുകളയാൻ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം അയ്യൻകാളിയുടെ സ്മരണകളെ ഇന്നും ജ്വലിപ്പിക്കുന്നു. വർദ്ദിച്ചു വരുന്ന സാമ്പത്തിക അസമത്വവും ആധിപത്യം നേടാൻ ശ്രമിക്കുന്ന വർഗീയതയും തുല്യനീതി സാക്ഷാൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുകയാണ്. ഈ ഘട്ടത്തിൽ മഹാത്മാ അയ്യൻകാളിയുടെ ജീവചരിത്രം കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളുക എന്നത് നമ്മുടെ ഉത്തരവാദിത്തമായി മാറുകയാണ്. ആ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം.

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.