Skip to main content

കേന്ദ്ര പദ്ധതികളിലെ അഴിമതിയും ക്രമക്കേടും പുറത്തുകൊണ്ടുവന്ന സിഎജി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് പകരം മോദി മറുപടി പറയണം

സിഎജി റിപ്പോർട്ടിൽ പുറത്തായ കേന്ദ്ര പദ്ധതികളിലെ അഴിമതിയിലും ക്രമക്കേടിലും സമാധാനം പറയേണ്ടതിന്‌ പകരം കേന്ദ്രസർക്കാർ റിപ്പോർട്ട്‌ തയ്യാറാക്കിയ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ സ്ഥലം മാറ്റുകയാണ്. ചട്ടപ്രകാരം പാർലമെന്റിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളിൽ സർക്കാർ ഉത്തരം പറയേണ്ടതാണ്‌. അതിന്‌ പകരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. മോദി സർക്കാരിന്റേത്‌ ഉത്തരവാദിത്തത്തിൽ നിന്ന്‌ ഒളിച്ചോടുന്ന നയമാണ്‌. ദ്വാരക എക്‌സ്‌പ്രസ്‌ വേ, ഭാരത്‌ മാല, ആയുഷ്‌മാൻ ഭാരത്‌ തുടങ്ങിയ പദ്ധതികളിൽ നടന്ന കുംഭകോണത്തിൽ മോദി മറുപടി പറയണം.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.