Skip to main content

വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കും

വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കും. സമൂഹത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികളല്ലാത്ത ആളുകൾ കേരളത്തിൽ എത്രപേരുണ്ട്, അതുകൊണ്ടുതന്നെ വിശ്വാസികൾ ഉൾപ്പെടെയുള്ളതാണ് സമൂഹം. ഓരോരുത്തർക്കും അവരുടെ നിലപാട് സ്വീകരിക്കാം. ഒരു ഇന്ത്യൻ പൗരന് മതസ്വതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നു, ഈ നിലപാടാണ് സിപിഐ എമ്മിനുമുള്ളത്. എന്നും വിശ്വാസികൾക്ക് ഒപ്പമാണ് സിപിഐ എം. ആഗോള അയ്യപ്പ സംഗമത്തിന് സിപിഐ എമ്മിന്റെ പൂർണ പിന്തുണയുണ്ട്.

വിശ്വാസികളുടെ പരിപാടി ആയതുകൊണ്ട് മാത്രമല്ല പാർടി ആഗോള അയ്യപ്പസംഗമത്തെ പിന്തുണയ്ക്കുന്നത്. ആഗോള അയ്യപ്പസംഗമം വർഗീയതയ്ക്ക് എതിരായാണ് നടക്കുക. അതിനാണ് സിപിഐ എമ്മിൻ്റെ പിന്തുണയുള്ളത്. വിശ്വാസികൾ ലോകത്ത് ഒരിടത്തും വർഗീയവാദികളല്ല. വർഗീയവാദികൾ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയാധികാരത്തിലേക്ക് പ്രവേശിക്കാനുള്ള ചവിട്ടുപടിയാക്കുന്നു. അതാണ് വർഗീയത. വിശ്വാസികളെയും കൂടി ചേർത്ത് വർഗീയതയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമാണ് ആഗോള അയ്യപ്പ സംഗമം.

ആ സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിനെതിരെ വർഗീയവാദികൾ മുന്നോട്ട് വരുമെന്നതിന്റെ തെളിവാണ് ആർഎസ്എസിന്റെയും സംഘപരിവാറിൻ്റെയും പ്രവൃത്തികൾ ചൂണ്ടിക്കാട്ടുന്നത്. വർഗീയ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് വിശ്വാസികളുടെ സംഗമം. വർഗീയവാദികൾക്ക് അനുകൂലമായി നിൽക്കണമെന്ന് പറയാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് വർഗീയ ചുവയോടുകൂടിയ വിശദീകരണങ്ങൾ പലരും നൽകുന്നത്. അത് ജനങ്ങൾ തിരിച്ചറിയും.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.