Skip to main content

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.
2002 ഫെബ്രുവരി 28 ന് സംഘപരിവാർ ക്രിമിനൽ സംഘം ഗുൽബർഗ് സൊസൈറ്റി കയ്യേറിയപ്പോൾ എഹ്സാൻ ജാഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തുകയായിരുന്നു. കലാപകാരികളിൽ നിന്നും രക്ഷനേടാൻ പൊലീസ് സഹായത്തിനായി അധികാരകേന്ദ്രങ്ങളെ ജാഫ്രി ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവർ അനങ്ങാപ്പാറ നയം സ്വീകരിച്ചു. വംശഹത്യാക്കാലത്തെ ഗുജറാത്തിലെ ന്യൂനപക്ഷ വേട്ടയുടെ നേർച്ചിത്രമായിരുന്നു ഗുൽബർഗ് സൊസൈറ്റിയിലെ കൂട്ടക്കൊല.
ഗുജറാത്ത് വംശഹത്യക്ക് രണ്ട് വ്യാഴവട്ടം പൂർത്തിയാവുകയാണ്. വംശഹത്യയുടെ ആസൂത്രകർക്കെതിരെ എഹ്‌സാൻ ജാഫ്രിയുടെ ജീവിതപങ്കാളി സാകിയ ജാഫ്രി നടത്തിയ നിയമപോരാട്ടം ദൈർഘ്യമേറിയതും സമാനതകളില്ലാത്തതുമായിരുന്നു. വംശഹത്യയുടെ മുഴുവൻ ഇരകൾക്കും നീതി ഉറപ്പാക്കാനുള്ള ഉജ്ജ്വലമായൊരു പോരാട്ടമായി അതു മാറുകയുണ്ടായി. രാജ്യത്തെ മതനിരപേക്ഷ വിശ്വാസികളെല്ലാം ആ പോരാട്ടത്തോട് ഐക്യപ്പെട്ടു. കഴിഞ്ഞ വർഷമാണ് അവർ നീതി ലഭ്യമാവാതെ തന്റെ എൺപത്തിയാറാം വയസ്സിൽ മരണത്തിനു കീഴടങ്ങിയത്.
ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനായി സംഘപരിവാർ രാഷ്ട്രീയത്തോട് സന്ധിയില്ലാതെ പോരാടിയവരാണ് എഹ്‌സാൻ ജാഫ്രിയും സാകിയ ജാഫ്രിയും. വർഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾക്ക് ഇരുവരുടെയും ജീവിതം എന്നും പ്രചോദനമാണ്.

 

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.