Skip to main content

അദാനിക്കേസ്, സുപ്രീംകോടതി വിധി നിരാശാജനകം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________

അദാനിക്കേസിൽ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീംകോടതി വിധി പല കാരണങ്ങളാൽ നിരാശാജനകവും ദൗർഭാഗ്യകരവുമാണ്. നിയമപരമായി അധികാരമുള്ള ഏജൻസിയായ സെബി അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ത്വരിതഗതിയിൽ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ല. അദാനിയുടെ നിയമവിരുദ്ധ പ്രവൃത്തികളെ കുറിച്ച് 2014ൽ തന്നെ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് സെബിയെ അറിയിച്ചതാണ്. അദാനിക്കെതിരായ ആരോപണങ്ങൾ സെബി അന്വേഷിച്ചുവരികയാണെന്ന് 2021ൽ പാർലമെന്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയതുമാണ്. എന്നാൽ, കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സെബി ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. ഈ പരാതികളുടെ മേൽ സെബി നടപടി എടുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിക്കാതെ സെബിയുടെ നിഷേധം കോടതി മുഖവിലയ്‌ക്ക്‌ എടുത്തത്‌ അത്ഭുതകരമാണ്‌.

രണ്ടാമതായി, ‘ആത്യന്തിക ഗുണഭോക്താവ്‌’ ആരാണെന്നത്‌ മറച്ചുവയ്‌ക്കാൻ സെബി സ്വന്തം ചട്ടങ്ങൾ തിരുത്തുകയും ഒട്ടും സുതാര്യതയില്ലാതെ പ്രവൃത്തിക്കുകയും ചെയ്‌തു. ഇത്തരം ഭേദഗതികൾ സെബിയുടെ നിയമപരമായ അധികാരത്തെ പ്രതികൂലമായി ബാധിച്ച അന്തരീക്ഷത്തിലാണ്‌ അന്വേഷണം നടന്നതെന്ന്‌ സുപ്രീംകോടതി വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്‌. എന്നാൽ ‘ആത്യന്തിക ഗുണഭോക്താവും’ വിദേശ നിക്ഷേപകരും തമ്മിലുള്ള ബന്ധം മറച്ചുപിടിക്കാൻ സഹായിക്കുന്ന ഈ ഭേദഗതികൾക്ക്‌ സുപ്രീംകോടതി അംഗീകാരം നൽകുകയാണ് ചെയ്തത്.

മൂന്നാമതായി, ഹിൻഡൻബർഗ്‌ വെളിപ്പെടുത്തലുകളിൽ ‘ചട്ട ലംഘനം’ ഉണ്ടായിട്ടുണ്ടോ എന്ന്‌ അന്വേഷിക്കാനും അതിന്മേൽ നടപടി എടുക്കാനും കേന്ദ്രസർക്കാരിന്‌ അനുമതി നൽകുന്ന വിധിയാണ് വന്നിരിക്കുന്നത്. ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയടക്കം ഈ സമീപനം അപകടത്തിലാക്കും.

സുപ്രീം കോടതിയുടെ വിശ്വാസ്യത ഉയർത്തുന്ന വിധിയല്ല ഇത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.