രാജ്യത്ത് കർഷകർക്കിടയിൽ വ്യാപകമായ ആശങ്കയും അശാന്തിയും നിലനിൽക്കുകയാണ്. കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഉടൻ ചർച്ചയ്ക്ക് തയ്യാറാകണം. നവംബർ 26 മുതൽ നിരാഹാര സമരം തുടരുന്ന മുതിർന്ന കർഷകനേതാവ് ജഗ്‌ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. എംഎസ്പിക്ക് നിയമപരമായ പിന്തുണ നൽകാനും വായ്പ എഴുതിത്തള്ളാനുമുള്ള ന്യായമായ ആവശ്യത്തിനായാണ് കർഷകരുടെ പ്രതിഷേധം. ഈ ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ ഈ വിഷയങ്ങളിൽ കേന്ദ്രം ഇടപെടാൻ വിസമ്മതിക്കുന്നതിലൂടെ ഇന്ത്യയിലെ കർഷകരുടെ നിലവിലെ അവസ്ഥയ്ക്ക് പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്.