Skip to main content

മട്ടാഞ്ചേരി തൊഴിലാളി സമരം; തൊഴിലാളി സമരങ്ങളുടെ ചരിത്രത്തിലെ രക്ത മുദ്രിതമായ അധ്യായം ഈ കാലത്തെയെന്നപോലെ വരുംകാലത്തെയും പോരാട്ട പൂർണമാക്കും

ഐതിഹാസികമായ മട്ടാഞ്ചേരി തൊഴിലാളി സമരത്തിന്റെ എഴുപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു. പ്രാകൃതവും തൊഴിലാളി വിരുദ്ധവുമായ ചാപ്പ കുത്തിനെതിരെയും കങ്കാണിപ്പണിക്കെതിരെയും മട്ടാഞ്ചേരിയിലെ തൊഴിലാളികൾ ധീരമായി സമരം ചെയ്യുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ചരിത്രസംഭവമായിരുന്നു മട്ടാഞ്ചേരി. തുറമുഖം കേന്ദ്രീകരിച്ചു നടത്തിയ സമരത്തിൽ സഖാക്കൾ സെയ്ത്, സെയ്താലി, ആന്റണി എന്നിവർ ധീര രക്തസാക്ഷിത്വം വരിച്ചു.

തൊഴിലാളി സമരങ്ങളുടെ ചരിത്രത്തിലെ രക്ത മുദ്രിതമായ ഈ അധ്യായം ഈ കാലത്തെയെന്നപോലെ വരുംകാലത്തെയും പോരാട്ട പൂർണമാക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം ഗൗരവതരം

സ. എം എ ബേബി

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല.

40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരഷ്ട്രയിൽ നിന്നുള്ള സുപ്രീം ഡെകോർ കേരളത്തിൽ

സ. പി രാജീവ്

40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ.

കേരളത്തിൽ നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരം

സ. വീണ ജോർജ്

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍. അംഗീകാരം നല്‍കി. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും.

മോദി സർക്കാർ ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നു

സ. പി രാജീവ്

നാനാത്വത്തിൽ ഏകത്വമെന്നത്‌ ഇന്ത്യയുടെ മുഖമുദ്രയാണ്. എന്നാൽ, ആ വൈവിധ്യത്തെ മോദി സർക്കാർ തകർക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഏക സിവിൽ കോഡ്‌ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമം. വൈവിധ്യത്തിനുപകരം ഒരു രാജ്യം, ഒരു ഭാഷാ നയമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌.