സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ നിത്യപ്രചോദനമായി ജ്വലിക്കും.
സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ നിത്യപ്രചോദനമായി ജ്വലിക്കും.
കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.
രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്ത്ഥികള്ക്കായി പ്രത്യേക സ്പോര്ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്കാരം വാര്ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.
സിപിഐ എം കുണ്ടറ ഏരിയ സമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.