Skip to main content

78-ാമത് പുന്നപ്ര വയലാർ വാരാചരണത്തോട് അനുബന്ധിച്ച് പുന്നപ്ര സമരഭൂമിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്. 78-ാമത് പുന്നപ്ര വയലാർ വാരാചരണത്തോട് അനുബന്ധിച്ച് പുന്നപ്ര സമരഭൂമിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.

സ്ത്രീസുരക്ഷ പെൻഷൻ; മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളം

സ. കെ എസ് സലീഖ

നിയമസഭയിൽ മുഖ്യമന്ത്രി സ്ത്രീസുരക്ഷ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ “സിപിഐ എം നൽകിയ ലിസ്റ്റ് പ്രകാരമാണ് തെരഞ്ഞെടുത്തത്” എന്ന പ്രസ്താവന പച്ചകള്ളം ആണ്. ഈ പ്രസ്താവന കേട്ടവർ സ്വാഭാവികമായി ഒരു ചോദ്യം ചോദിക്കും.

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്

സ. കെ എൻ ബാലഗോപാൽ

എൽഡിഎഫ് സർക്കാർ കേരളത്തിലെ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പിലാക്കിയ ബൃഹത്തായ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതി. പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകൾക്ക് ലഭിക്കുന്ന ഈ പദ്ധതിയിൽ ഇതുവരെ അംഗങ്ങളായത് 20 ലക്ഷത്തോളം സ്ത്രീകളാണ്.

പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിൻ്റെ ഒരു വാദം കൂടി തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു

സ. പിണറായി വിജയൻ

പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിൻ്റെ ഒരു വാദം കൂടി തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ അസത്യം പ്രചരിപ്പിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തവർ ജനങ്ങളോട് മാപ്പു പറയാൻ തയ്യാറാകണം.