Skip to main content

തബലയിലെ വിശ്വവിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

തബലയിലെ വിശ്വവിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ലോകമാകെയുള്ള സംഗീത ആസ്വാദകരെ ത്രസിപ്പിച്ച ഇന്ത്യയുടെ പ്രിയ സംഗീതജ്ഞനാണ് വിടപറഞ്ഞത്. തബലയില്‍ മാസ്‌മരികമായ വേഗത്തിൽ ഒരുക്കുന്ന വിസ്മയകരമായ സംഗീത വിരുന്ന് അദ്ദേഹത്തിന് ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ചു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലുള്ള അഗാധമായ അറിവും അപാരമായ സിദ്ധിയും സാക്കിർ ഹുസൈനെ മാന്ത്രിക സംഗീതജ്ഞനാക്കി മാറ്റി. സംഗീതത്തില്‍ നവീനമായ പരീക്ഷണങ്ങള്‍ നടത്തിയ അദ്ദേഹം തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സംഗീത ആസ്വാദകരെ എക്കാലവും വിസ്മയിപ്പിച്ച സാക്കിര്‍ ഹുസൈനെ തേടി പത്മഭൂഷണും പത്മവിഭൂഷണും കൂടാതെ ഗ്രാമി ഉൾപ്പെടെയുള്ള നിരവധി അന്തർദ്ദേശിയ പുരസ്കാരങ്ങൾ നിരവധി തവണ എത്തി. ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.