സഖാവ് ധീരജ് രാജേന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം തളിപ്പറമ്പിൽ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് ക്രിമിനലുകളാൽ കൊലചെയ്യപ്പെടുമ്പോൾ പ്രിയ സഖാവിന് വെറും 21 വയസ്സാണ് പ്രായം. പഠനവും പോരാട്ടവും സമരമാർഗ്ഗമാക്കിയ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാനിറങ്ങിയ കോൺഗ്രസ് ഭീകരതയുടെ അഴിഞ്ഞാട്ടം ഇല്ലാതാക്കിയത് കുടുംബത്തിന്റെയും സമൂഹത്തിന്റെയാകെയും പ്രതീക്ഷയാണ്. സഖാവിന്റെ ഓർമ്മ പുതുക്കുന്നതിന് ആയിരക്കണക്കിന് ആളുകളാണ് തളിപ്പറമ്പിൽ എത്തിച്ചേർന്നത്. ഹൃദയത്തിൽ എക്കാലവും ധീരജ് അനശ്വരനായിരിക്കുമെന്ന് അവിടെക്കൂടിച്ചേർന്ന ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു. സഖാവിന്റെ രണസ്മരണ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വരുംകാല പോരാട്ടങ്ങളെ കൂടുതൽ കരുത്തുറ്റതാക്കും.
