Skip to main content

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കും, വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസർക്കാരിനുമെതിരെ പ്രതിഷേധം ഉയരണം

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കും, വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസർക്കാരിനുമെതിരെ പ്രതിഷേധം ഉയരണം. രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് ട്രംപിന്റെ നടപടി. പ്രാദേശിക അടിസ്ഥാനത്തിൽ വലിയ പ്രതിഷേധ പരിപാടികൾ സിപിഐ എം സംഘടിപ്പിക്കും.

ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കേരളത്തിന്റെ പരമ്പരാ​ഗത മേഖലയ്ക്കുൾപ്പെടെ വലിയ തിരിച്ചടിയുണ്ടാകും. ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപന്നങ്ങൾ, കശുവണ്ടി, കയർ എന്നിവ കയറ്റുമതി ചെയ്യുന്ന കേരളത്തിന് വലിയ ആഘാതമുണ്ടാക്കും. രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റയിൽ, മരുന്ന് നിർമാണം, ആഭരണങ്ങൾ, തുടങ്ങിയ എല്ലാ സാധനങ്ങൾക്കുമുള്ള തീരുവ വർധനവിലൂടെ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുക.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ചയാളണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയെ വളഞ്ഞുപിടിക്കാനുള്ള യുഎസ് തന്ത്രത്തിനൊപ്പമാണ് ഇന്ത്യ നിന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാൽക്കീഴിൽ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യയ്ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. അമേരിക്ക ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന പ്രധാനരാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന് ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഈ നടപടിയെ ശക്തമായി പ്രതിരോധിക്കാൻ പ്രധാനമന്ത്രിക്കോ കേന്ദ്രസർക്കാരിനോ കഴിയുന്നില്ല.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നിലപാടിനും അവർക്കൊപ്പം അണിചേർന്ന് രാജ്യത്തെ തകർക്കുന്ന കേന്ദ്രസർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേന്ദ്രസർക്കാരിന്റെ പൂർണ അം​ഗീകാരത്തോടെ നടപ്പിലാക്കുന്നവയാണ് അമേരിക്കയുടെ നിലപാടുകൾ. വരും ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.