ശിശുസൗഹൃദ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികള്‍ സ്മാര്‍ട്ടാക്കും. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനു ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. പോക്സോ കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. പൊലീസ് സംവിധാനത്തിനു കൂടുതല്‍ പരിശീലനം നല്‍കും. ബാലാവകാശങ്ങള്‍ സംരക്ഷിക്കും.
ശിശു ക്ഷേമം
തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സ്മാര്‍ട്ട് അങ്കണവാടികള്‍ വിപുലീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട അങ്കണ വാടികളില്‍ പ്രത്യേക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി സൗകര്യമൊരുക്കും.
അങ്കണവാടികള്‍ കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകളായി വികസിപ്പിക്കും.
ശിശുസൗഹൃദ മാതൃകാ ഗ്രാമപഞ്ചായത്തുകള്‍ക്കു പ്രോത്സാഹനം നല്‍കും. ഇതിനു വ്യക്തമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കും.
കുട്ടികള്‍ക്കുനേരെയുള്ള ആക്രമണങ്ങളും ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും ഇല്ലായ്മ ചെയ്യാന്‍ കര്‍ശന നടപടി സ്വീകരിക്കും. ബോധവല്‍ക്കരണം ശക്തിപ്പെടുത്തും. പോക്സോ കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും.
ജനനം മുതല്‍ 18 വയസ്സുവരെ കുട്ടികള്‍ നേരിടുന്ന എല്ലാ തീവ്രരോഗങ്ങള്‍ക്കും രോഗങ്ങളുടെ തോത് അനുസരിച്ച് പ്രതിവിധി നല്‍കുന്നതിനുള്ള ഹൃദ്യം, മിഠായി, ധ്വനി തുടങ്ങിയ പദ്ധതികള്‍ ശക്തിപ്പെടുത്തും.
ഒരു ഹെല്‍പ്പ് ലൈനിലൂടെ ചൈല്‍ഡ് മാനേജുമെന്റ് ശക്തിപ്പെടുത്തും. പീഡിയാട്രിക് സേവനങ്ങള്‍, വാക്സിനുമായി ബന്ധപ്പെട്ട സംശയങ്ങള്‍, എന്നിവയില്‍ മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആരോഗ്യ വിദഗ്ധര്‍ ഹെല്‍പ്പ് ലൈനിന്റെ ഭാഗമായിരിക്കും.
കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹ്യവും ആയ ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കൂടി നേതൃത്വത്തില്‍ കുട്ടികളുടെ കേരളം പദ്ധതി ജനകീയ ക്യാമ്പയിനായി നടപ്പാക്കും.
ശിശു സൗഹൃദം