Skip to main content

ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രിക

ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രിക

 

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍.ഡി.എഫ്‌ പ്രകടനപത്രികയില്‍ വന സംരക്ഷണം സംബന്ധിച്ച്‌ പ്രതിപാദിക്കുന്ന ഭാഗത്ത്‌ ചില പിശകുകള്‍ സംഭവിച്ചിട്ടുണ്ട്‌. ആ ഭാഗങ്ങള്‍ താഴെ പറയും വിധം വായിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

50. വനങ്ങള്‍ക്ക്‌സമഗ്രസംരക്ഷണം:

അവശേഷിക്കുന്ന വനം സംരക്ഷിക്കുന്നതോടൊപ്പം വനമേഖലയോട്‌ ചേര്‍ന്ന്‌ താമസിക്കുന്ന ജനങ്ങളുടെ ജീവനും, ഉപജീവനവും സംരക്ഷിക്കുന്ന ജനകേന്ദ്രീകൃത സമീപനം സ്വീകരിക്കും. ശാസ്‌ത്രീയ രീതികളും, പ്രാദേശിക അറിവുകളും ഉള്‍പ്പെടുത്തി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.
സംരക്ഷിത വനമേഖലകള്‍ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച്‌ മാനേജ്‌ ചെയ്യും. കോര്‍, ബഫര്‍ സോണുകള്‍ സംബന്ധിച്ച്‌ ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‌ മുന്നില്‍ അവതരിപ്പിക്കും. ബഫര്‍ സോണുകളില്‍ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. ഇങ്ങനെ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഏക വര്‍ഗ്ഗ വനങ്ങളെ വൈവിധ്യമാര്‍ന്ന പ്രകൃതി സൗഹൃദ വനങ്ങളാക്കിമാറ്റും.

729. സമഗ്ര സംരക്ഷണം:

വനം സംരക്ഷിക്കുന്നതോടൊപ്പം വനമേഖലയോട്‌ ചേര്‍ന്ന്‌ ാമസിക്കുന്ന ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്ന രീതിയില്‍ നയം പുതുക്കും. വന്യജീവി സംരക്ഷണ നടപടികള്‍ ജനങ്ങള്‍ക്ക്‌ ഭീഷണിയാകാത്ത രീതിയില്‍ നടപ്പാക്കുകയും, ജനങ്ങളുടെ സുരക്ഷയ്‌ക്ക്‌ മുന്‍ഗണന നല്‍കുകയും ചെയ്യും. പരമ്പരാഗത അറിവുകളും, പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തവും ഉള്‍പ്പെടുത്തി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.
സംസ്ഥന നിയമസഭ പാസ്സാക്കിയിട്ടുള്ള വനം-വന്യജീവി ഭേദഗതി നിയമത്തിന്‌ എത്രയും വേഗം രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും.

730. വനപരിപാലന രീതികള്‍:

സംരക്ഷിത വനമേഖലകള്‍ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച്‌ മാനേജ്‌ ചെയ്യും. കോര്‍ സോണുകളും, ബഫര്‍ സോണുകളും നിശ്ചയിക്കുന്ന കാര്യത്തില്‍ ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‌ മുന്നില്‍ വെക്കും. ബഫര്‍ സോണുകളില്‍ പ്രദേശവാസികളുടെ ഉപജീവനവും, സുരക്ഷയും സംരക്ഷിക്കുന്ന തരത്തില്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ മാത്രം നടപ്പിലാക്കുകയും മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്‌ക്കുന്നതിനുള്ള ശാസ്‌ത്രീയ നടപടികള്‍സ്വീകരിക്കുകയും ചെയ്യും.

Add new comment

The content of this field is kept private and will not be shown publicly.

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.