Skip to main content

പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും പരിഹാസ്യം യുജിസി ചെയർമാൻ അവകാശപ്പെട്ടത് വർണാശ്രമവും ജാതി അധിഷ്ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവയ്ക്കുന്നതാണ് ഈ നിലപാട്

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

________________________

ഖാപ്‌ പഞ്ചായത്തുകൾ ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയാണെന്നും വേദകാലം മുതൽ രാജ്യത്ത്‌ ജനാധിപത്യവ്യവസ്ഥയുണ്ടെന്നും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുജിസി ചെയർമാൻ എം ജഗദേഷ്‌കുമാർ ഗവർണർമാർക്ക്‌ എഴുതിയ കത്ത്‌ പിൻവലിക്കണം. ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനും പാർലമെന്റ്‌ പാസാക്കിയ യുജിസി നിയമത്തിലെ വ്യവസ്ഥകൾക്കും എതിരാണ്‌ ചെയർമാന്റെ നടപടി.

ഭരണഘടനാദിനമായ നവംബർ 26ന്‌ ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്‌’ എന്ന വിഷയത്തിൽ 90 സർവകലാശാലയിലായി 90 പ്രഭാഷണമാണ്‌ യുജിസി ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും യുജിസി ചെയർമാൻ അവകാശപ്പെട്ടത് പരിഹാസ്യമാണ്‌. ‘വർണാശ്രമ’വും ജാതി അധിഷ്‌ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവയ്‌ക്കുന്നതാണ്‌ ഈ നിലപാട്‌.

യുജിസി ചെയർമാൻ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താതെ, ആർഎസ്‌എസും -ബിജെപിയും നിയമിച്ച ഗവർണർമാരെ നേരിട്ട്‌ സമീപിച്ചത്‌ അദ്ദേഹത്തിന്റെ അജൻഡ മുന്നോട്ട്‌ കൊണ്ടുപോകാനാണ്‌. ശാസ്‌ത്രീയചിന്തയും യുക്തിയും നശിപ്പിക്കാനും ഭരണഘടനയുടെ അടിത്തറ തകർക്കാനുമാണ്‌ ദേശീയ വിദ്യാഭ്യാസനയം വഴി ലക്ഷ്യമിടുന്നതെന്നും വ്യക്തമാകുന്നു. യുജിസിയുടെ ഈ നീക്കത്തിന്‌ ഉടൻ തടയിടാൻ ജനാധിപത്യബോധമുള്ളവർ മുന്നോട്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കൂത്തുപറമ്പിന് രക്ത സ്മരണകളുടെ ഇരുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാഭ്യാസ കമ്പോളവത്കരണത്തിനെതിരെ 1994 നവംബർ 25ന് സമാധാനപരമായി സമരം ചെയ്ത സഖാക്കൾ കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നിവരാണ് കൂത്തുപറമ്പിൽ അമരരക്തസാക്ഷികളായത്.

നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ് വാഴ്ചയ്ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണം

സ. ബൃന്ദാ കാരാട്ട്‌

നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ്‌ വാഴ്‌ചയ്‌ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണം. ആ സമരത്തിൽ വനിതകൾ അണിചേരണം. കോർപറേറ്റുകളുടെ പ്രതിനിധികളാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. എന്ത്‌ കഴിക്കണം, എങ്ങനെ ജീവിക്കണമെന്ന്‌ അവർ കൽപ്പിക്കുകയാണ്‌. ഭരണഘടനയ്‌ക്കെതിരെ ബുൾഡോസർ ഉപയോഗിക്കുന്നു.

കോർപറേറ്റ് വർഗീയ ശക്തികൾ ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണ്

സ. സീതാറാം യെച്ചൂരി

കോർപറേറ്റ്‌, വർഗീയ ശക്തികൾ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണ്. ഇത്തരം ശക്തികൾ മാധ്യമങ്ങളെപ്പോലും ഉപകരണമാക്കി മാറ്റുന്നിടത്ത്‌ പി ഗോവിന്ദപിള്ളയെപ്പോലുള്ള ധിഷണാശാലികളുടെ ചിന്തകൾ പ്രസക്തമാകുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വിധേയരാകുന്നത് അപകടകരം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരിഷ്കാരങ്ങൾ അനിവാര്യമാണ്. അടുത്തിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച പല നടപടികളും അതിന്റെ നിഷ്പക്ഷതയ്ക്കും ഭരണഘടന പ്രകാരമുള്ള അതിന്റെ സ്വതന്ത്രവും നീതിപൂർവ്വവുമായ പ്രവർത്തനത്തിനും കളങ്കമുണ്ടാക്കുന്നവയാണ്.