Skip to main content

ഗാർഹിക പാചകവാതകവില ഇന്ന് മുതൽ വീണ്ടും 50 രൂപ വർധിപ്പിച്ച കേന്ദ്ര നടപടിയെ ശക്തമായി അപലപിക്കുന്നു എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്വസാധനങ്ങളുടെയും വില തുടർച്ചയായി ഉയരുമ്പോൾ ഈ വർദ്ധനവ് ജനങ്ങൾക്ക് കൂടുതൽ ഭാരമാകും

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

_______________________________

ഗാർഹിക പാചകവാതകവില ഇന്ന് മുതൽ വീണ്ടും 50 രൂപ വർധിപ്പിച്ച കേന്ദ്ര നടപടിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടർച്ചയായി ഉയരുമ്പോൾ ഈ വർദ്ധനവ് ജനങ്ങൾക്ക് കൂടുതൽ ഭാരമാകും.

ഈ വർദ്ധനയോടെ, കൂടുതൽ ആളുകൾ സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കും. ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവരിൽ 10 ശതമാനത്തിലധികം പേർ കഴിഞ്ഞ വർഷം റീഫിൽ സിലിണ്ടറുകളൊന്നും തന്നെ എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേർ ഒരു റീഫിൽ മാത്രമാണ് എടുത്തത്. ആവശ്യമായ വാർഷിക ശരാശരി ഏറ്റവും കുറഞ്ഞത് 7+ സിലിണ്ടറുകൾ ആണെന്നിരിക്കെ 56.5 ശതമാനം പേരും നാലോ അതിൽ കുറവോ റീഫില്ലുകൾ മാത്രമേ എടുത്തിട്ടുള്ളൂ. പ്രതിവർഷം 12 സിലിണ്ടറുകളുടെ അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില ഈ വർഷം രണ്ടാം തവണയാണ് വർധിപ്പിക്കുന്നത്. 350.50 രൂപ വർദ്ധിപ്പിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1769 രൂപയ്ക്ക് പകരം 2119.5 രൂപയായി ഉയർന്നു. ഇതോടെ, എല്ലാ സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഇൻപുട്ട് ചെലവ് വർദ്ധിക്കും എന്നും ഇത് കൂടുതൽ വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നും ഉറപ്പാണ്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ക്രൂരമായ വർദ്ധനവ്. ഈ വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.