Skip to main content

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ അനുവദിക്കില്ല

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ല. ഉത്തരേന്ത്യന്‍ മാതൃകയില്‍ ആര്‍എസ്എസും ബിജെപിയും നടപ്പിലാക്കുന്ന കാവിവല്‍ക്കരണം കേരളത്തിലും നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണ് പതിനായിരങ്ങൾ പങ്കെടുത്ത രാജ്ഭവന് മുന്നിലെ പ്രതിഷേധ കൂട്ടായ്മ. എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയിൽ മുന്നേറുകയാണ്. കേരളത്തെ വിജ്ഞാന സമൂഹമാക്കാനാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ അതിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചു

സ. പിണറായി വിജയൻ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചു. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

കേരളത്തിനെതിരെ ആസൂത്രിതമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടാണ് കേന്ദ്ര ധനമന്ത്രി കേരളത്തിൽവന്ന് വെല്ലുവിളികളെല്ലാം നടത്തുന്നത്

സ. ടി എം തോമസ് ഐസക്

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു.

കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്

സ. ഇ പി ജയരാജൻ

രാജസിംഹാസനത്തിലിരുന്ന്‌ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടില്ല.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല

സ. പിണറായി വിജയൻ

മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ല. ഇന്നത്തെ പൊതുസമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ല.