Skip to main content

മഴക്കെടുതി പരിഹരിക്കാൻ യോഗം ചേരുന്നത്‌ തടയുന്ന തെരഞ്ഞെടുപ്പുകമീഷൻ ബിജെപിയും പ്രധാനമന്ത്രിയും നടത്തുന്ന മുസ്ലീം വിരോധ പ്രചാരണത്തിനെതിരെ നാവനക്കുന്നില്ല

മഴക്കെടുതിയുടെ ദുരിതം പരിഹരിക്കാൻ യോഗം ചേരുന്നത്‌ തടയുന്ന തെരഞ്ഞെടുപ്പുകമീഷൻ ബിജെപിയും പ്രധാനമന്ത്രിയും നടത്തുന്ന മുസ്ലീം വിരോധ പ്രചാരണത്തിനെതിരെ നാവനക്കുന്നില്ല. കമീഷന്റെ പരിഗണന ഏതിനാണ്‌ എന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. അതിവേഗം കേരളത്തെ ബാധിച്ച മഴക്കെടുതി പ്രതിരോധിക്കാൻ മന്ത്രിമാരടക്കം പങ്കെടുത്ത്‌ അടിയന്തരയോഗം ചേരേണ്ടതുണ്ട്‌. അതാണ്‌ തെരഞ്ഞെടുപ്പുകമീഷൻ തടഞ്ഞത്‌. സന്നദ്ധപ്രവർത്തനത്തിലൂടെ ജനങ്ങൾക്ക്‌ ആശ്വാസം നൽകാൻ പാർടി പ്രവർത്തകരുൾപ്പെടെ ഏവരും മുന്നോട്ടുവരണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.