Skip to main content

ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ്‌ നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ്‌ അവസാനഘട്ടമെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങൾ.

ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ ബിജെപി തയ്യാറായില്ല. തൊഴിലില്ലായ്‌മ, പട്ടിണി, വിലക്കയറ്റം, പാർപ്പിടം തുടങ്ങി ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന കാര്യങ്ങളൊന്നും ബിജെപി ചർച്ചയ്‌ക്കെടുത്തില്ല. 400 സീറ്റിലധികം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന്‌ മുമ്പ് പ്രധാനമന്ത്രി പറഞ്ഞത്‌. രണ്ടുഘട്ടം തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാേതടെ അദ്ദേഹത്തിന്റെ വിധം മാറി. സാധാരണ ആർഎസ്‌എസുകാരനേക്കാൾ നിലവാരം കുറഞ്ഞ പ്രചരണമാണ്‌ മോദി നടത്തിയത്‌.

തെരഞ്ഞെടുപ്പ്‌ അവസാനഘട്ടമെത്തുമ്പോഴേയ്‌ക്കും മോദി ധ്യാനത്തിലാണ്‌. താൻ കേവലമൊരു ജൈവിക മനുഷ്യനല്ല എന്നാണ്‌ മോദി ഇപ്പോൾ പറയുന്നത്‌. ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം അവരോധിക്കാനുള്ള ശ്രമമാണ്‌ മോദി നടത്തുന്നത്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.