Skip to main content

കേരളത്തിന്റെ സമഗ്ര വികസനത്തിനും, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് നിർണായക സംഭാവന നൽകുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുത്തൻ ഊർജ്ജം പകരുന്ന ഇടമായി ലോക കേരള സഭ ഇതിനോടകം മാറിക്കഴിഞ്ഞു

നാലാമത് ലോക കേരള സഭ വിജയകരമായി സമാപിച്ചു. ലോകത്തിന്റെ ഏത് കോണിലേക്ക് മലയാളി സഞ്ചരിക്കുന്നുവോ അവിടേക്കെല്ലാം അവർ തന്റെ സ്വപ്നങ്ങൾക്കൊപ്പം നാടിനെയും കൂടെകൂട്ടുന്നു. ലോകത്ത് എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം കേരളവുമുണ്ട്. ലോക കേരള സഭയുടെ ആത്യന്തികമായ പ്രസക്തിയും അതുതന്നെയാണ്. പ്രവാസി മലയാളികളുടെ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക സംയോജനത്തിനുള്ള വഴിയെന്ന നിലയില്‍ രൂപം കൊണ്ട ലോക കേരളസഭയിൽ ഇത്തവണ 103 രാജ്യങ്ങളിൽ നിന്നുള്ള 351 പ്രതിനിധികളാണ് പങ്കെടുത്തത്. കേരളത്തിന്റെ സമഗ്ര വികസനത്തിനും, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് നിർണായക സംഭാവന നൽകുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുത്തൻ ഊർജ്ജം പകരുന്ന ഇടമായി ഈ മഹാസഭ ഇതിനോടകം മാറിക്കഴിഞ്ഞു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.