സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ മാര്‍ച്ച് 1 ന് ആരംഭിക്കും. പതാക ജാഥ കയ്യൂരില്‍ ഉദ്ഘാടനം ചെയ്യും. സ. എം സ്വരാജാണ് ജാഥ ലീഡർ, സ. വത്സൻ പനോളിയാണ് ജാഥ മാനേജർ. സ. അനുശ്രീ ജാഥ അംഗമാണ്.
ദീപശിഖ ജാഥ മാർച്ച് 2 ന് വയലാറില്‍ നിന്ന് ആരംഭിക്കും. പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ദീപശിഖ ജാഥ ഉദ്ഘാടനം ചെയ്യും. സ. പി കെ ബിജുവാണ് ജാഥ ക്യാപ്‌റ്റന്‍, സ. സി ബി ചന്ദ്രബാബുവാണ് ജാഥ മാനേജർ. സ. വി വസീഫ് ജാഥ അംഗമാണ്.
കൊടിമര ജാഥ മാർച്ച് 5 ന് ശൂരനാട് നിന്ന് ആരംഭിക്കും. പാർടി പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. സ. സി എസ് സുജാതയാണ് ജാഥ ക്യാപ്‌റ്റന്‍, സ. രാജു എബ്രഹാമാണ് ജാഥ മാനേജർ. സ. എസ് ജയമോഹൻ ജാഥ അംഗമാണ്.
മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം.