കൊടകര കുഴൽപ്പണക്കേസ് ഇഡി അട്ടിമറിച്ചു. കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രം. പൊലീസ് തെളിവുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ ഇഡിയെ പറ്റിയുള്ള അഭിപ്രായം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കുറ്റപത്രം. ബിജെപിയുടെ വാലായി മാറിയ ഇഡി രാഷ്ട്രീയപ്രേരിത ഇടപെടല്‍ നടത്തി. ബിജെപിക്കായി ചാര്‍ജ് ഷീറ്റ് മാറ്റിയെഴുതിയാണ് ഇഡി കോടതിയില്‍ എത്തിച്ചത്. കോടിക്കണക്കിന് രൂപ ബിജെപി ഓഫീസില്‍ എത്തിച്ചെന്ന് ബിജെപി തൃശൂർ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇഡി സതീഷിന്റെ മൊഴിയെടുത്തില്ല. ബിജെപിയെ കേസില്‍ നിന്ന് ഇഡി രക്ഷപ്പെടുത്തുകയായിരുന്നു.
