Skip to main content

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ഉണ്ടെങ്കിൽ അതും പരിശോധിക്കും. വസ്തുതകൾ പരിശോധിച്ചശേഷം കർശനനടപടികൾ ആവശ്യമെങ്കിൽ പാർടി സ്വീകരിക്കും. എൽഡിഎഫ് സർക്കാർ ഏൽപ്പിച്ച ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിൽ പോരായ്മ വന്നിട്ടുണ്ടെങ്കിൽ അക്കാര്യത്തിലും ആവശ്യമായ നടപടി സ്വീകരിക്കും.

അന്വേഷണവുമായി സഹകരിക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നായിരുന്നു വിഷയം ഉയർന്നുവന്നപ്പോൾ മുതൽ യുഡിഎഫിന്റെ നിലപാട്. അന്വേഷണം സിബിഐക്ക് വിടണം എന്ന് ആവശ്യപ്പെടുകയും സുപ്രധാനമായ ബില്ലുകൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത നിയമസഭാ സമ്മേളനം സ്തംഭിപ്പിക്കുകയുമാണ് യുഡിഎഫ് ചെയ്തത്. പൊലീസ് അന്വേഷണത്തെ എതിർത്തവർ ഇപ്പോൾ അന്വേഷണത്തിന്റെപേരിൽ പ്രസ്താവനകളുമായി വരികയാണ്.

കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ്കുമാർ, കെ എസ് ബൈജു എന്നിവരെ അറസ്റ്റ് ചെയ്തപ്പോഴും അവരുടെ രാഷ്ട്രീയം നോക്കിയല്ല സിപിഐ എം നിലപാട് സ്വീകരിച്ചത്. ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ പ്രത്യേക അന്വേഷണത്തെ എല്ലാ അർത്ഥത്തിലും പാർടി സ്വാ​ഗതം ചെയ്യുകയും പൂർണമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽകൊണ്ടുവരണം. തെറ്റുചെയ്യുന്ന ആരെയും സിപിഐ എം സംരക്ഷിക്കില്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.