Skip to main content

കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിനു പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്ഷേമ പെൻഷനുകളും വയോജനപെൻഷനുകളും മറ്റും മാസംതോറും കിട്ടുന്നില്ലായെന്നുള്ളത് ഒരു പരാതിയായി മാറിയിട്ടുണ്ട്. പെൻഷനുകൾ കുടിശികയായെന്നു മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. കോവിഡുകാലം വരെ ക്ഷേമ പെൻഷനുകൾ വർഷത്തിൽ ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെടുത്തി മൂന്നോ-നാലോ മാസം കൂടുമ്പോഴാണ് നൽകിക്കൊണ്ടിരുന്നത്. കോവിഡുകാലത്തെ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ മാസവും നൽകാൻ തീരുമാനിച്ചു. എന്നാൽ സർക്കാരിന്റെ കൈയിൽ എല്ലാ മാസവും 800-ൽപ്പരം കോടി രൂപ പെൻഷൻ നൽകുന്നതിന് ഉണ്ടാവണമെന്നില്ല. ഇതിനൊരു പ്രതിവിധിയായിട്ടാണ് പെൻഷൻ ഫണ്ട് കമ്പനിക്കു രൂപം നൽകിയത്.

എന്തെങ്കിലും കാരണവശാൽ ഖജനാവിൽ പണം ഇല്ലാതെ വന്നാൽ തല്ക്കാലം വായ്പ്പ എടുത്ത് പെൻഷൻ നൽകുന്നതിനാണ് ഈ കമ്പനി. ഏതാണ്ട് ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ധനസ്ഥിതി അനുസരിച്ച് ട്രഷറിയിൽ നിന്നും പണം കമ്പനിക്കു നൽകും. അപ്പോൾ അവർക്കു താൽക്കാലികമായി എടുത്ത ബാങ്ക് വായ്പകൾ തിരിച്ചു നൽകാൻ കഴിയും. ആവശ്യമെങ്കിൽ പിന്നീടും വായ്പയെടുക്കും. കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത് എന്താണ്?

പെൻഷൻ ഫണ്ട് കമ്പനിയെടുത്ത വായ്പകളെല്ലാം കേരള സർക്കാരിന്റെ ഓഫ് ബജറ്റ് വായ്പയായി കരുതി അത് നമ്മുടെ വാർഷിക വായ്പയിൽ നിന്ന് കുറവ് ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പെൻഷൻ ഫണ്ട് കമ്പനി 7000 കോടി രൂപ പലതവണയായി വായ്പ എടുത്തിട്ടുണ്ട്. അതിൽ 6000 കോടിയും തിരിച്ചടച്ചു. അസൽ വായ്പ 1000 കോടിയാണ്. പക്ഷേ കേന്ദ്രം പറയുന്നത് 7000 കോടിയും നമ്മുടെ വാർഷിക വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ്. ആകെ അവർ നൽകാൻ തയ്യാറുള്ള ഇളവ് ഒറ്റയടിക്ക് കിഫ്ബിയുടെയും പെൻഷൻ ഫണ്ട് കമ്പനിയുടെയും വായ്പ വെട്ടിക്കുറയ്ക്കാതെ അടുത്ത നാല് വർഷം ഗഡുക്കളായി കുറയ്ക്കുകയുള്ളൂവെന്നു പറഞ്ഞതാണ്. പുതിയ വായ്പയെടുത്താൽ അതും വെട്ടിക്കുറയ്ക്കും.

കേന്ദ്ര സർക്കാർ കേരളത്തിലെ ദശലക്ഷക്കണക്കിനു പാവപ്പെട്ട പെൻഷൻകാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ നൽകി കുടിശികയാകുമ്പോൾ അവ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ കേരളത്തിലെ പാവങ്ങൾക്കു വീഴ്ചയില്ലാതെ മാസംതോറും പെൻഷൻ നൽകാനുള്ള പദ്ധതിപോലും അട്ടിമറിച്ചിരിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.

ഇഡി ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺ​ഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

സ. പിണറായി വിജയൻ

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌.