Skip to main content

‘ബംഗാളി’യെ ‘ബംഗ്ലാദേശി ഭാഷ’ എന്ന്‌ തെറ്റായി കാണിച്ച്‌ കത്ത്‌ നൽകിയ ഡൽഹി പൊലീസ്‌ നടപടിയെ ശക്തമായി അപലപിക്കുന്നു

‘ബംഗാളി’യെ ‘ബംഗ്ലാദേശി ഭാഷ’ എന്ന്‌ തെറ്റായി കാണിച്ച്‌ കത്ത്‌ നൽകിയ ഡൽഹി പൊലീസ്‌ നടപടിയെ ശക്തമായി അപലപിക്കുന്നു. ബംഗാളി സംസാരിക്കുന്ന എണ്ണമറ്റ ആളുകളെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന സംശയത്തിൽ അറസ്‌റ്റുചെയ്യുന്ന ഡൽഹി പൊലീസിനുള്ളിലെ ആശങ്കജനകമായ മനോഭാവമാണ്‌ ഇതിൽനിന്ന്‌ പ്രകടമാകുന്നത്‌. ബംഗാളി ഭാഷയെക്കുറിച്ചുള്ള അവരുടെ അജ്ഞതയ്‌ക്ക്‌ തെളിവുമാണിത്‌.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾപ്രകാരം ഇന്ത്യയുടെ ദേശീയ ഭാഷകളിൽ ഒന്നാണ്‌ ബംഗാളി. ഇതിനെ വിദേശഭാഷയായി കരുതുന്ന, ആഭ്യന്തരമന്ത്രാലയം നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ ഭരണഘടനാലംഘനമാണ്‌ നടത്തുന്നത്‌. ബംഗാളി ഭാഷ സംസാരിക്കുന്നവരെ അവജ്ഞയോടെ കാണുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷായുടെ സമീപനത്തിന്റെ ഭാഗവുമാണിത്‌. അയൽരാജ്യവുമായി ഭാഷ പങ്കിടുന്ന ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കാനുള്ള ബിജെപി സർക്കാരിന്റെ ഹീനമായ പദ്ധതിയാണ്‌ ഇതിൽനിന്ന്‌ വെളിപ്പെടുന്നത്‌. ദരിദ്ര കുടിയേറ്റ തൊഴിലാളികളായ ബംഗാളികളെ പല സംസ്ഥാനങ്ങളിലും പൊലീസ്‌ വേട്ടയാടുന്നു. പലരെയും തടവിൽ വയ്‌ക്കുകയും നടപടിക്രമങ്ങൾ പാലിക്കാതെ പുറത്താക്കുകയും ചെയ്യുന്നു.

ബംഗാളി ഭാഷ സംസാരിക്കുന്നവരെ ഉപദ്രവിക്കുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം. ബംഗാളിയെ വിദേശഭാഷയായി കണ്ടതിന്‌ ആഭ്യന്തരമന്ത്രാലയം മാപ്പ്‌ പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലാളിവർഗത്തിന്റെ മോചനത്തിന്‌ വീഥിയൊരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനം ചെയ്‌ത മഹാനായ ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമ വാർഷിക ദിനം

തൊഴിലാളിവർഗത്തിന്റെ മോചനത്തിന്‌ വീഥിയൊരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനം ചെയ്‌ത മഹാനായ ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമ വാർഷിക ദിനമാണിന്ന്. മാർക്‌സ്‌–എംഗൽസ്‌ ദ്വന്ദ്വമാണ്‌ മാനവചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടുപിടിച്ചത്‌.

ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സ. എം എ ബേബി സന്ദർശിച്ചു

ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു

സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു.

താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന ശ്രീ എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.