Skip to main content

ഭരണഘടന വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതി ഇപ്പോൾ അതിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നത് ഭാവിയിലേക്കുള്ള അശുഭസൂചനയാണ്

ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തലാണ്. ഇന്ത്യൻ ഭരണഘടന വഴിയാണ് പാർലിമെന്റ് നിലവിൽ വന്നത്. നിയമനിർമ്മാണസഭകൾ, കോടതികൾ, എക്സിക്യൂട്ടീവ് എന്നീ ഘടകങ്ങൾക്ക് അധികാരം ലഭിക്കുന്നത് ഭരണഘടനയിൽ നിന്നാണ്, മറിച്ചല്ലാ. ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം പ്രയോഗിക്കുന്ന ഒരു സർക്കാരിനും നമ്മുടെ റിപ്പബ്ലിക്കിന്റെ ഈ അടിസ്ഥാന ഘടനയെ തകർക്കാൻ കഴിയില്ല. അത്തരമൊരു സംഭവത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനാണ് അടിസ്ഥാനഘടനാ സിദ്ധാന്തം കൊണ്ടുവന്നത്. ഈ ഭരണഘടന വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതി ഇപ്പോൾ അതിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നത് ഭാവിയിലേക്കുള്ള അശുഭസൂചനയാണ്.

നമ്മുടെ ഭരണഘടനയുടെ കേന്ദ്രബിന്ദു ഇന്ത്യയുടെ പരമാധികാരം "ഞങ്ങൾ, ജനങ്ങൾ..." എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ ജനതയിൽ നിക്ഷിപ്തമാക്കുന്നതാണ്. ഈ അധികാരത്തിന് പകരം വയ്ക്കാൻ ഒരു ഭരണസ്ഥാപനത്തിനും കഴിയില്ല. 5 വർഷത്തേക്ക് താൽക്കാലികമായി തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് ജനങ്ങൾ അവരുടെ പരമാധികാരം പ്രയോഗിക്കുന്നു. ജനപ്രതിനിധികൾ തങ്ങളുടെ ഇടയിൽ നിന്നാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. ഭരണനിർവ്വഹണ വിഭാഗം (സർക്കാർ) നിയമനിർമ്മാണ വിഭാഗത്തിനോടും (പാർലമെന്റ്) എംപിമാർ ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരാണ്.

ഭരണഘടനാ പദ്ധതിയുടെ ഈ ക്രമത്തിൽ ഒരു ഘട്ടത്തിലും ജനങ്ങളുടെ പരമാധികാരം മാറ്റിസ്ഥാപിക്കാൻ / പകരം വയ്ക്കാൻ കഴിയില്ല. നമ്മുടെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ നശിപ്പിച്ച് അതിൻ്റെ സ്ഥാനത്ത് അസഹിഷ്ണുതയുള്ള ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ എതിർക്കുക, അവയെ ചെറുത്തുതോൽപ്പിക്കുക.

കൂടുതൽ ലേഖനങ്ങൾ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്

സ. ഇ പി ജയരാജൻ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.

ദരിദ്ര ജനകോടികൾക്ക് ഒരു പരിഗണനയും നൽകാതെ അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസർക്കാർ

സ. ടി എം തോമസ് ഐസക്

ഒമ്പതു വർഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓർമ്മ വന്നത്. അമൃതകാല വാചകമടികളിൽ ഒമ്പതുവർഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാൻ.

സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീർപ്പിക്കുകയുമാണ് ഇക്കണോമിക് സർവ്വേ ചെയ്യുന്നത്

സ. ടി എം തോമസ് ഐസക്

സാമ്പത്തിക സർവ്വേ 2022-23ന്റെ ഏറ്റവും നിർണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. “ഇന്ത്യൻ സമ്പദ്ഘടന കോവിഡ് പകർച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങൾക്കുമുമ്പ് ധനകാര്യ വർഷം 2022ൽ പൂർണ്ണ തിരിച്ചുവരവ് നടത്തി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം

സ. എളമരം കരീം

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.