നാനാത്വത്തിൽ ഏകത്വമെന്നത് ഇന്ത്യയുടെ മുഖമുദ്രയാണ്. എന്നാൽ, ആ വൈവിധ്യത്തെ മോദി സർക്കാർ തകർക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. വൈവിധ്യത്തിനുപകരം ഒരു രാജ്യം, ഒരു ഭാഷാ നയമാണ് മുന്നോട്ടുവയ്ക്കുന്നത്.
ഇടതുപക്ഷ പാർടികളുടെ സമ്മർദത്തിലൂടെ 2006ൽ പാസാക്കിയ വനാവകാശ നിയമം ഇതുവരെ പൂർണാർഥത്തിൽ നടപ്പാക്കിയിട്ടില്ല. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ആദിവാസികളുടെ അവകാശങ്ങൾ ഹനിക്കുന്ന നയങ്ങൾ തുടർച്ചയായി നടപ്പാക്കുന്നു. ധാതുവിഭവങ്ങൾ കൊള്ളയടിക്കാനായി വനങ്ങൾ കുത്തകകൾക്ക് തുറന്നുകൊടുക്കുന്നു. മണിപ്പുരിൽ ഗോത്രവിഭാഗങ്ങൾ വലിയ അതിക്രമങ്ങൾക്ക് ഇരയാകുന്നു. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്തത് ലോകത്തിനുതന്നെ അപമാനമാണ്.
സ്വാതന്ത്ര്യസമരത്തിൽ ആദിവാസികളുടെ പങ്ക് വലുതാണ്. ഇംഗ്ലീഷുകാർ ആദിവാസികളിൽ നിന്ന് മണ്ണിന്മേലുള്ള അവകാശം പിടിച്ചുപറിച്ചു. അവരെ കൈയേറ്റക്കാരായി മുദ്രകുത്തി. ആദിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കേരളത്തിൽ സംസ്ഥാന സർക്കാർ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ദീർഘകാലമായി നടന്നുവന്ന ഭൂസമരങ്ങൾ പരിഹരിക്കാനായി. പട്ടിവവിഭാഗക്കാർക്കെല്ലാം ഭൂമി ലഭ്യമാക്കാൻ പദ്ധതി നടപ്പാക്കിവരുന്നു.