Skip to main content

ഇസ്രായേൽ- പലസ്തീനൻ യുദ്ധം; നരേന്ദ്രമോദി രാജ്യ താല്പര്യം ബലികഴിച്ചു

ഇസ്രായേൽ- പലസ്തീനൻ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതായിപ്പോയി. അത് ഇന്ത്യയുടെ പരമ്പരാഗത വിദേശനയം കയ്യൊഴിയുന്നതായിരുന്നു. ഇസ്രായേലിൽ ഹമാസിന്റെ പ്രത്യാക്രമണപരമായ മിന്നൽനടപടി ഉണ്ടായ ഉടനെ വീണ്ടുവിചാരമില്ലാതെ താൻ 'ഇസ്രായേലിനൊപ്പം '
എന്ന് മോദി എക്സിൽ പ്രഖ്യാപിച്ചത് രാജ്യത്തിൻറെ നയതന്ത്രത്തെക്കുറിച്ച് തീരെ ആലോചിക്കാതെ ആയിരുന്നു. ഇന്ത്യയുടെ വിദേശകാര്യ വക്താവ് ഈ നിലപാട് തിരുത്താൻ പിന്നീട് ശ്രമിച്ചു എങ്കിലും മോദി ഉണ്ടാക്കിയ പരിക്ക് നിലനില്ക്കുക തന്നെ ചെയ്യും.
ഇസ്രായേൽ - പാലസ്തീൻ സമാധാനശ്രമങ്ങളിൽ വലിയ പങ്ക് വഹിക്കാൻ ഇന്ത്യയ്ക്കുണ്ടായിരുന്ന അവസരമാണ് മോദിയുടെ നിരുത്തരവാദിത്വം കൊണ്ട് നഷ്ടമായത്. ബ്രിട്ടീഷ് -അമേരിക്കൻ സംയുക്ത നേതൃത്വത്തിൽ 1948ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെടുന്ന കാലത്തേ പാലസ്തീൻറെ ന്യായമായ അവകാശങ്ങൾക്കായി നിലക്കൊണ്ട മഹനീയ പാരമ്പര്യം ഇന്ത്യക്ക് ഉണ്ട്. ഇന്ത്യയിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് മാത്രമല്ല പ്രതിപക്ഷത്തായിരുന്ന കമ്യൂണിസ്റ്റുകാർ തുടങ്ങിയവരും 1977 ലെ ജനതാസർക്കാരിലെ വിദേശകാര്യ മന്ത്രി
എ ബി വാജ്പേയി പോലും ഈ നയത്തെ പിന്തുണച്ചു . അത് നമ്മുടെ രാഷ്ട്രത്തിന്റെ പൊതുനിലപാടായിരുന്നു.
അതാണ് നരേന്ദ്രമോദി പാടേ ഉപേക്ഷിച്ചത്.
ഇത് ഒരു അറബ് - മുസ്ലിം രാജ്യത്തിന്റെ പ്രശ്നംഅല്ല എന്ന നമ്മുടെ നിലയും മധ്യസ്ഥതയ്ക്ക് ഉചിതമായിരുന്നു. പാലസ്തീൻ രാഷ്ട്രത്തിന്റെ സ്വാതന്ത്യവും പരമാധികാരവും നേടുക എന്നതാണ് കേന്ദ്രപ്രശ്നം. അത് ,ഇസ്രയേലും അതിന്റെ സൈനിക സംരക്ഷകരായ അമേരിക്കൻ -പാശ്ചാത്യ സാമ്രാജ്യത്വകൂട്ടായ്മയും അംഗീകരിക്കാത്തതാണ് പ്രശ്നത്തിന്റെ കാതൽ. ഈ പ്രശ്നം ഒത്തുതീർപ്പ് മേശയിൽ എത്തിക്കാൻ
യു എന്നിൽ കാര്യമായി ഇടപെടുമെന്ന് ലോകം പ്രതീക്ഷിക്കുന്നത് റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെയാണ്. യുക്രൈൻ യുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്ന റഷ്യയ്ക്ക് പരിമിതികൾ ഉണ്ട്. റഷ്യൻ ജൂതരോട് പക്ഷപാതിത്വം ഉള്ള വലതുപക്ഷ നേതാവായ വ്ലാദിമിർ പുട്ടിനും മധ്യസ്ഥനാവാൻ ആവില്ല. ചൈന പശ്ചിമേഷ്യൻ കാര്യങ്ങളിലെ ഒരു കക്ഷി ആയിരുന്നില്ല. ഇന്ത്യയ്ക്കു പാരമ്പര്യമായി ലഭിച്ച ചേരിചേരാ സ്ഥാനം മോദി കളഞ്ഞു കുളിച്ചത് ഈ പശ്ചാത്തലത്തിൽ ചെറിയ കുറ്റമല്ല.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു പൗരരുടെ താല്പര്യത്തിന് മാത്രമല്ല, പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ താത്പര്യങ്ങളെയും മോദിയുടെ എടുത്തുചാട്ടം ബാധിക്കാൻ പോവുകയാണ്.

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്