Skip to main content

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയങ്ങൾ

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്. അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്തുനിന്നും ഉണ്ടാകുന്നത്.

ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കുന്നതില്‍ വലിയ അധികാര നഷ്ടമാണുണ്ടായത്. നികുതി അവകാശം പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമായി ചുരുങ്ങി. ജിഎസ്ടി നിരക്കില്‍ തട്ടുകള്‍ നിശ്ചയിച്ചതും, റവന്യു നൂട്രല്‍ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിന്‍റെ വരുമാനത്തിന് തിരിച്ചടിയായി. ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അര്‍ഹതപ്പെട്ട വായ്പാനുമതിയില്‍ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്‍റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി രൂപ കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം രൂപ ഇല്ലാതായി.

ഇത്രയും പ്രശ്നങ്ങൾക്കിയടിലും ക്ഷേമ പദ്ധതിയിൽ നിന്ന് പിൻമാറാൻ ഉദ്ദേശിക്കുന്നില്ല. സൗജന്യങ്ങൾ പാടില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്. ഇതിനെ അം​ഗീകരിക്കുന്നില്ല. വികസനപ്രവരത്തനങ്ങൾക്ക് ഒരു കുറവും വരില്ല. അതിതീവ്ര ശ്രദ്ധയോടെയുള്ള ധന മാനേജ്മെന്റിലൂടെ ഈ പ്രശ്നങ്ങളെ മറികടക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് തനതു നികുതി വരുമാനം ഉയർത്താൻ കഴിഞ്ഞു. റവന്യൂ കമ്മി 1 ശതമാനത്തിൽ തഴെയെത്തിയത് ചരിത്രത്തിലാ​ദ്യമാണ്. ഇത്തരത്തിലുള്ള കൃത്യമായ പ്രവർത്തനങ്ങളിലൂടെ കേരളം മുന്നോട്ട് പോകും.

പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള പ്രവർത്തനങ്ങളും ആസൂത്രണങ്ങളും മാറ്റിവെക്കാനാവില്ല. സാംസ്കാരിക മേഖലയിൽ ചെലവിടുന്ന പണത്തെ ധൂർത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാവില്ല. നാടിന്റെ പുരോഗതിക്കായ് വരുന്ന ചെലവിനെ ധൂർത്തായി കാണുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.