Skip to main content

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. ഈ പ്രക്രിയ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് ബീഹാറിൽ വ്യക്തമായതാണ്. പൗരത്വം നിർണയിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ പ്രക്രിയയുമായി മുന്നോട്ട് പോകുന്നതെന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പൗരത്വം മാനദണ്ഡമാണെങ്കിലും അതിന്റെ നിർണ്ണയം കമീഷന്റെ പരിധിയിൽ വരുന്നില്ലെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്.

ബീഹാറിലെ അനുഭവത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പാഠം പഠിച്ചിട്ടില്ല. തെളിവായി ആവശ്യപ്പെടുന്ന പതിനൊന്ന് രേഖകൾ എൻറോൾമെന്റ് ഫോമുകൾക്കൊപ്പം ആദ്യം സമർപ്പിക്കേണ്ടതില്ലെന്ന് പിന്നീട് കമീഷൻ വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഇടപെടലിനു ശേഷം മാത്രം ഉൾപ്പെടുത്തിയ ആധാർ പോലും താമസസ്ഥലം തെളിയിക്കുന്ന രേഖയായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ. ദരിദ്രരുടെയും ദുർബല വിഭാ​ഗത്തിന്റെയും കൈവശം സാധാരണയായി ഇല്ലാത്ത രേഖകൾ വേണമെന്ന് നിർബന്ധിക്കുന്നത് ഇവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന് കാരണമാകും.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഭാരം വോട്ടർമാരുടെ മേൽ തന്നെ ചുമത്തുന്നതിനെതിരെ പൂർണമായി എതിർക്കുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാത്രം ഉത്തരവാദിത്തമാണ്. വോട്ടർ പട്ടിക കുറ്റമറ്റതും പരിഷ്കരണ പ്രക്രിയ സുതാര്യവുമായിരിക്കണം. എന്നാൽ ബിജെപിയുടെ ഭിന്നിപ്പിക്കാനുള്ള ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി, പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഒരു ഉപകരണമായി എസ്‌ഐ‌ആർ ഉപയോഗിക്കരുത്.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.