Skip to main content

കാസർഗോഡിനായി അന്നും ഇന്നും

കാസർഗോഡിനായി അന്നും ഇന്നും.

1990ൽ സഖാവ് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കാസർഗോഡ് ജില്ലയിൽ വലിയൊരു പൊതുമേഖലാ സ്ഥാപനമായി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്ങ് ലിമിറ്റഡ് (കെൽ) ആരംഭിക്കുന്നത്. ജില്ലയുടെ വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ട് കൺട്രോളറുകൾ, ആൾട്ടർനേറ്റർ, റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്, ഡിഫൻസിന് ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയ ഉപകരണങ്ങൾ കമ്പനിയിൽ നിർമ്മിക്കാനും യുവാക്കൾക്ക് തൊഴിൽ നൽകാനുമായി ആരംഭിച്ച കെൽ വ്യവസായ വകുപ്പിന്റെ മികച്ച മാതൃകകളിലൊന്നായിരുന്നു. കേരളത്തിലെ ഈ സ്ഥാപനം വൈവിധ്യവൽക്കരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 2010ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് കൈമാറുന്നത്. 51 ശതമാനം ഓഹരികൾ ഭെലും 49 ശതമാനം ഓഹരികൾ കേരള സർക്കാരും കൈവശം സൂക്ഷിച്ചു. ഒരു സംയുക്ത സംരംഭം എന്ന നിലയിൽ ഭെൽ - ഇ എം എൽ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്. എന്നാൽ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചതുമുതൽ എല്ലാ വർഷവും ഭെൽ-ഇ.എം.എൽ നഷ്ടം രേഖപ്പെടുത്തുന്നതാണ് കേരളം കണ്ടത്. ഒടുവിൽ കമ്പനി പൂട്ടാനും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ആരംഭിച്ചതോടെ സംസ്ഥാന സർക്കാർ സ്ഥാപനം തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ മുഴുവൻ ചിലവും വഹിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഈ സ്ഥാപനത്തെ വീണ്ടും കേരളത്തിന്റെ സ്വന്തമാക്കി മാറ്റി. 2022 ഏപ്രിൽ 1ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുതിയ കെല്ലിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. സ്ഥാപനത്തിൻ്റെ ബാധ്യതകൾ ഏറ്റെടുക്കുന്ന കൂട്ടത്തിൽ രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും പിണറായി സർക്കാർ ഏറ്റെടുത്തു. അന്നുണ്ടായിരുന്ന യന്ത്രസാമഗ്രികൾക്കൊപ്പം അത്യാധുനിക സംവിധാനങ്ങളും കൊണ്ടുവന്ന് ഫാക്ടറി പുനരുദ്ധരിച്ചതിലൂടെ ട്രാക്ഷൻ മോട്ടേഴ്സ്, കൺട്രോളറുകൾ, ആൾട്ടർനേറ്റർ, റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്, ഡിഫൻസിന് ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവ ഉത്പാദിപ്പിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്ഥാപനമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കേന്ദ്രസർക്കാരിൽ നിന്ന് കേരളം ഏറ്റെടുത്ത കെൽ-ഇഎംഎൽ ആറ് മാസങ്ങൾക്കുള്ളിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ കാഴ്ചയും നാം കണ്ടു. വിദേശരാജ്യങ്ങളിലേക്ക് ജനറേറ്ററുകൾ നിർമ്മിച്ചു നൽകാൻ ലഭിച്ചത് 1.25 കോടിയുടെ ഓർഡറുകൾ സ്ഥാപനം നേടിയെടുത്തു. കേന്ദ്രത്തിന് സാധിച്ചില്ലെങ്കിലും രണ്ട് വർഷത്തിനുള്ളിൽ വൈവിധ്യവൽക്കരണ പ്രക്രിയകളിലൂടെ കമ്പനിക്ക് പ്രവർത്തനലാഭം നേടാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചു

സ. പിണറായി വിജയൻ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചു. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

കേരളത്തിനെതിരെ ആസൂത്രിതമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടാണ് കേന്ദ്ര ധനമന്ത്രി കേരളത്തിൽവന്ന് വെല്ലുവിളികളെല്ലാം നടത്തുന്നത്

സ. ടി എം തോമസ് ഐസക്

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു.

കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്

സ. ഇ പി ജയരാജൻ

രാജസിംഹാസനത്തിലിരുന്ന്‌ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടില്ല.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല

സ. പിണറായി വിജയൻ

മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ല. ഇന്നത്തെ പൊതുസമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ല.