Skip to main content

നവകേരളസദസ്സ് ജനമുന്നേറ്റത്തിന്റെ സർവ്വകാല റെക്കോഡ്

ചരിത്രത്തിലെ റെക്കോഡുകൾ ഭേദിക്കുന്ന ജനക്കൂട്ടമാണ്‌ നവകേരളസദസിന്‌ എത്തിച്ചേരുന്നത്. എല്ലാവിഭാഗത്തിൽ നിന്നും വലിയ സ്വീകരണമാണ്‌ സദസിന്‌ ലഭിക്കുന്നത്‌. ഇത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ പറവൂരിലെത്തുമ്പോഴും കാണാം. നവകേരള സദസിന്‌ ഫണ്ട്‌ നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ പറവൂർ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ്‌ പ്രതിപക്ഷ നേതാവാണ്‌. തന്നെ ക്രിമിനലെന്നും മറ്റും വിളിക്കുന്നത്‌ അദ്ദേഹത്തിന്റെ ശീലത്തിന്റെ ഭാഗമാണ്‌. പ്രതിപക്ഷ നേതാവിന്റെ പ്രതീക്ഷക്ക്‌ വിപരീതമായി കോൺഗ്രസ്‌ നേതാക്കന്മാരടക്കം നവകേരളസദസ്‌ വിജയിപ്പിക്കാൻ തിരുമാനിച്ച്‌ മുന്നോട്ടുവരുന്ന അനുഭവമാണ്‌ കാണുന്നത്‌. സാമ്പത്തികമായി സഹായിക്കാനും തയ്യാറാകുന്നുണ്ട്‌. പലസ്‌തീൻ ഐക്യദാർഢ്യറാലിയുടെ പേരിൽ കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ ഷൗക്കത്ത്‌ നടപടിക്കിരയായത്‌ വല്ലാത്ത സന്ദേശമാണ്‌ നൽകുന്നത്‌. പലസ്‌തീൻ പ്രശ്‌നത്തിൽ കോൺഗ്രസിന്റെ നിലപാട്‌ മാറ്റമാണിത്‌ വ്യക്തമാക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.