Skip to main content

കോർപറേറ്റുകൾക്കായി കേന്ദ്രം കർഷകരെ ദ്രോഹിക്കുന്നു

കേന്ദ്രസർക്കാർ പിന്തുടരുന്ന നയവെകല്യങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ തിരുത്തൽ ശക്തിയാകാൻ കർഷകർക്കും തൊഴിലാളികൾക്കും കഴിയണം. കോർപ്പറേറ്റുകൾക്കായി കർഷകരെയും തൊഴിലാളികളെയും അങ്ങേയറ്റം ദ്രോഹിക്കുന്ന നയങ്ങളാണ്‌ നടപ്പാക്കുന്നത്‌. നിരവധി പ്രതിഷേധങ്ങൾ ഉയർന്നിട്ടും പാവപ്പെട്ടവന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ഒരുകൂടിയാലോചനയും നടത്തുന്നില്ല. കർഷകരെ അന്നദാതാക്കൾ എന്ന്‌ കേന്ദ്രബജറ്റിൽ പരാമർശിക്കുന്നവർ അവരുടെ ജീവൽ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന്‌ നടിക്കുന്നു. കാർഷിക മേഖലയിൽ വിവിധ സബ്‌സിഡികൾ വെട്ടിക്കുറിച്ചതിലൂടെ 1.50 ലക്ഷംകോടിയോളം രൂപയുടെ കുറവുണ്ടായി. വർഗീയത ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പ്‌ വിജയിക്കാമെന്ന വ്യാമോഹമാണ്‌ ബിജെപിയെ നയിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.