കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജിന് ഇരയായ ജനങ്ങളെ കേരളത്തിലെ സിപിഐ എം നേതാക്കൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വ്യാജ വാർത്തയ്ക്ക് എതിരായി സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി പത്രകുറിപ്പ് ഇറക്കി. കർണാടകയിൽ ബുൾഡോസർരാജിന് ഇരയായ ജനങ്ങളെ കേരളത്തിലെ നേതാക്കൾ സന്ദർശിച്ചതിൽ സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വർത്തകൾ നിഷേധിക്കുന്നതായും പത്രകുറിപ്പിൽ പറയുന്നു. ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വ്യാജ റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്നും വിവാദങ്ങൾ സൃഷ്ടിക്കാനും പാർടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുമുള്ള ഇത്തരം ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി പറഞ്ഞു. മാധ്യമങ്ങൾ നൽകിയ തെറ്റായ വിവരങ്ങൾ നീക്കം ചെയ്യണമെന്നും സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
