Skip to main content

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി. ദരിദ്ര ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി ഉറച്ച സ്വരമുയർത്തിയ എകെജി രാജ്യമാകെ ആദരം നേടി. സാമൂഹ്യ അതിർവരമ്പുകളെല്ലാം അപ്രസക്തമാക്കുന്ന മാനവികതയാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. ജാതിവിവേചനത്തിനെതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹമുൾപ്പെടെയുള്ള ചരിത്രപ്രസിദ്ധമായ സമരങ്ങളുടെ നേതൃനിരയിലാണ് എകെജിയുടെ സ്ഥാനം.
ഭ്രാന്താലയം എന്നു ആക്ഷേപിക്കപ്പെടാൻ മാത്രം തീവ്രമായി ജാതി വിവേചനവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനീതികളും നിലനിന്നിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ആ ഇരുട്ടിനെ വകഞ്ഞുമാറ്റി സമത്വത്തിന്റെയും ശാസ്ത്രചിന്തയുടേയും വെളിച്ചം വിതറി കേരളത്തെ ആധുനിക സമൂഹമെന്ന നിലയിൽ പ്രകാശിപ്പിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും സഹോദരൻ അയ്യപ്പനും വിടി ഭട്ടതിരിപ്പാടുമുൾപ്പെടെ അനവധി മഹദ് വ്യക്തിത്വങ്ങളെപ്പോലെ നവോത്ഥാന ചിന്തയുടെ വിത്തുപാകാൻ യത്നിച്ച സാമൂഹ്യപരിഷ്കർത്താവു കൂടിയാണ് സഖാവ് എകെജി. അവരോടൊപ്പം അണിനിരന്ന് യാഥാസ്ഥിതികത്വത്തെ തകർത്തെറിഞ്ഞ് അതിനു മുകളിൽ പടുത്തുയർത്തിയതാണ് ഇന്നു നാം കാണുന്ന ആധുനിക കേരളം.
ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ എകെജി. ജയിലിലായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ ദത്തമായ പൗരാവകാശങ്ങളുടെ സംരക്ഷണത്തിനായി സഖാവ് നടത്തിയ വിഖ്യാതമായ നിയമ പോരാട്ടമാണ് പിന്നീട് എ.കെ. ഗോപാലന്‍ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഭൂരിപക്ഷ വിധി എതിരായതിനാൽ കേസിൽ എ.കെ.ജി. പരാജയപ്പെട്ടുവെങ്കിലും അന്നത്തെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് സുപ്രീംകോടതി പിന്നീട് അംഗീകരിച്ചു.
ഒന്നാം ലോകസഭയിൽ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്ന എകെജി. 1977 വരെ സഭയിലെ പ്രതിപക്ഷത്തിന്റെ ഉജ്ജ്വല വക്താവായി പാർലമെന്ററി രംഗത്തു നിറഞ്ഞു നിന്നു. ഭരണഘടനയെ നോക്കുകുത്തിയാക്കിയ അടിയന്തരാവസ്ഥക്കെതിരെ ഉറച്ച ഭാഷയിൽ ലോകസഭയിൽ പ്രസംഗിച്ച അദ്ദേഹം ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പാർലമെന്റിനെ സമരവേദിയാക്കി. 

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.