സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി
29/10/2024
സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ നിത്യപ്രചോദനമായി ജ്വലിക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ മേഖലയിലുണ്ടായ മാറ്റങ്ങൾ കമ്യൂണിസ്റ്റ് പാർടി വളർന്നുവരുന്നതിൻ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.തലാളിത്ത പരിവർത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ചിന്താരീതികൾ വിവിധ സാമൂഹ്യ വിഭാഗങ്ങളിൽ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിൻ അടിത്തറയിട്ടു. അഖിലേന്ത്യാതലത്തിൽ വിവേകാനന്ദനും മറ്റും ഇത്തരം ചിന്താഗതികൾ മുന്നോട്ടുവച്ചു. ഈ പശ്ചാത്തലത്തിൽ ശ്രീ നാരായണഗുരു, അയ്യങ്കാളി മുതലായവർ കേരളത്തിന്റെ തെക്കൻ പ്രദേശത്തും വാഗ്ഭടാനന്ദനെ പോലെയുള്ളവർ വടക്കും ആരംഭിച്ച സമൂഹ നവീകരണ മുന്നേറ്റങ്ങൾ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള പ്രസ്ഥാനങ്ങളായി രൂപംപ്രാപിച്ചു. ഇവ ജനങ്ങളിൽ വമ്പിച്ച ചലനം സൃഷ്ടിച്ചു. അയിത്തത്തിനും ജാതീയതയ്ക്കും എതിരായും, ആധുനിക വിദ്യാഭ്യാസം നേടാനുമുള്ള താല്പര്യവും എല്ലാ വിഭാഗക്കാരിലും പ്രകടമായി. അതിനായുള്ള സമ്മർദ്ദങ്ങൾ സമൂഹത്തിൽ രൂപപ്പെടാനും തുടങ്ങി. 1906ൽ ക്രിസ്ത്യൻ മിഷണറിമാർ ആരംഭം കുറിച്ചതും പിന്നീട് സർക്കാർ തന്നെ മുന്നോട്ടുകൊണ്ടുപോയതുമായ ഇംഗ്ലീഷ് വിദ്യാഭ്യാസവ്യാപനം, അതിന്റെ ഫലമായി രൂപം കൊണ്ട ചാന്നാർ കലാപം, 1878ലെ അരുവിപ്പുറം പ്രതിഷ്ഠ, 1891ലെ മലയാളി മെമ്മോറിയൽ, 1896ലെ ഈഴവ മെമ്മോറിയൽ, 1903ലെ ശ്രീനാരായണ ധർമപരിപാലനയോഗസ്ഥാപനം, തുടർന്ന് സാധുജനപരിപാലനയോഗം തുടങ്ങി സാമുദായിക സംഘടനകളുടെ രൂപീകരണം, പ്രവർത്തനം, സമരങ്ങൾ എല്ലാം കേരളീയ ജീവിതത്തിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് മാറ്റത്തിന്റെ ഗതിവേഗം കൂട്ടുന്നതിൻ സഹായകമായ ഘടകങ്ങളായി വർത്തിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയിൽ നിന്നുള്ള വിമോചനത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും അവ ഉയർത്തിയ പ്രക്ഷോഭസമരങ്ങളും ഇതോടൊപ്പം വളർന്നുവന്നു.
തുടർന്ന് വായിക്കുക05/10/2024
07/10/2024
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
04/10/2024
ഇന്ത്യയിലെ ജയിലുകളിൽ ജാതി തിരിച്ച് തൊഴിൽ നൽകുന്നതിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാ
01/10/2024
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
28/09/2024
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം
2024 February 22
2023 July 19
2022 November 23
2022 November 23
2022 August 14
2022 February 21