ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാലയെ സംഘർഷ ഭരിതമാക്കുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ ചാൻസലർ പ്രതികരിക്കുന്നു. കുട്ടികളുമായുള്ള സംഘർഷം അവസാനിപ്പിച്ച് ക്യാമ്പസ് വിടണം എന്നതാണ് പറയാനുള്ളത്.

ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാലയെ സംഘർഷ ഭരിതമാക്കുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ ചാൻസലർ പ്രതികരിക്കുന്നു. കുട്ടികളുമായുള്ള സംഘർഷം അവസാനിപ്പിച്ച് ക്യാമ്പസ് വിടണം എന്നതാണ് പറയാനുള്ളത്.
പാർലമെന്റിലെ പുകബോംബ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷാവീഴ്‌ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല. സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാണിക്കുന്ന എംപിമാരെ സസ്‌പെൻഡ് ചെയ്യുകയാണ് സർക്കാർ. പ്രതിഷേധക്കാർക്ക് കയറാൻ പാസ് നൽകിയ ബിജെപി എംപിക്ക് ഇതിൽ പങ്കുണ്ടോയെന്നതടക്കം നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഗവർണർ നടത്തുന്നത് കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണ്. പ്രകോപനപരമായ കാര്യങ്ങളാണ് ആരിഫ് മൊഹമ്മദ് ഖാൻ ചെയ്യുന്നത്. എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവർണറാണെന്ന കാര്യംതന്നെ പലപ്പോഴും മറക്കുകയാണ്. ഗവർണറുടെ നടപടികൾ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിനും ജനങ്ങൾക്കും അപമാനമാണെന്നും അദ്ദേഹത്തെ അടിയന്തരമായി തിരിച്ചു വിളിക്കണം. ഒരു സംസ്ഥാനത്തെ ഗവർണർ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതും പെരുമാറേണ്ടതും. ഗവർണർക്ക് എന്തോ സംഭവിച്ചിരിക്കുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല. ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന ജസ്റ്റിസ് റോഹിന്തൻ നരിമാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പറ്റി കഴിഞ്ഞദിവസം മുംബൈയിൽ പറഞ്ഞതിങ്ങനെയാണ്, “ഗവർണർ സ്ഥാനത്തേക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നവരെ വേണം അല്ലാതെ ഇന്നത്തെ കേരള ഗവർണറെപ്പോലെയുള്ളവരാകരുത് എന്ന് സുപ്രീം കോടതി വിധിക്കുന്ന ഒരു ദിവത്തിനായി ഞാൻ കാ
ഗവർണർ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. കേരള ഗവർണറാണെന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു. ആർഎസ്എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചത്. ഗവർണർ എന്തൊക്കെയോ വിളിച്ചുപറയുന്ന അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ നടപടി സ്വാഭാവിക പ്രതിഷേധം ക്ഷണിച്ചുവരുത്തി.
കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തുന്ന കുപ്രചരണങ്ങളിൽ ഒന്ന് കൂടി പൊളിയുകയാണ്. സ.
റബർ ഉൽപ്പാദന പ്രോത്സാഹന പദ്ധതിപ്രകാരം, നിലവിൽ കിലോഗ്രാമിന് 170 രൂപ കേരളം റബർ കർഷകർക്ക് സാമ്പത്തിക സഹായമായി നൽകുന്നത് 250 രൂപയാക്കി ഉയർത്താൻ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന ആവശ്യം പരിഗണനയിലില്ലെന്ന് വാണിജ്യമന്ത്രാലയം.
വെട്ടിക്കുറച്ച തുകയിൽനിന്ന് 3140 കോടി കടമെടുക്കാൻ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദത്തിനൊടുവിൽ.
ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളത്. തോട്ടപ്പളളിയിൽ ഒരു സ്വകാര്യ കമ്പനിക്കും മണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ല. തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് 2012 ല്‍ യുഡിഎഫ് ഭരണകാലത്താണ് ആദ്യം അനുമതി നല്‍കിയത്.
അതിദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലോക ജനാധിപത്യ ചരിത്രത്തിലെ ആദ്യ അനുഭവമാണ് നവകേരള സദസ്.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ആക്രമണോത്സുകമാംവിധം സാമ്പത്തികമായി അവഗണിക്കുന്നെന്ന് പ്രതിപക്ഷത്തിനും ബോധ്യമായതിന്റെ പ്രതിഫലനമാണ് യുഡിഎഫിൽനിന്നുള്ള പ്രതികരണങ്ങൾ. നവകേരള സദസ്സ് ഉയർത്തുന്ന സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന് അതാണ്.
കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ നാടിന് യോജിക്കാൻ കഴിയണം. കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന് തയ്യാറായാൽ ഒപ്പമുണ്ടാകുമെന്ന മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന പ്രതിപക്ഷത്തിന് ആലോചിക്കാൻ വഴിവയ്‌ക്കുന്നതാണ്.
കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്‌ട്രീയക്കളിയും അവഗണനയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്ക് കത്തയച്ചു. ഇക്കാര്യത്തിൽ പാർലമെന്റിൽ കേന്ദ്രം നൽകിയ വിചിത്രമറുപടിയുടെ വെളിച്ചത്തിലാണിത്.