Skip to main content

ആർഎസ്എസ് മയക്കുമരുന്ന് ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയ സഖാവ് അമ്പാടിക്ക് ആദരാഞ്ജലികൾ

മറ്റൊരു സഖാവിന്റെ ജീവൻ കൂടി ആർഎസ്എസ് കൊലയാളി സംഘത്തിന്റെ ഒത്താശയോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഡിവൈഎഫ്ഐ ആലപ്പുഴ കായംകുളം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം സഖാവ് അമ്പാടിയെ ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ വെട്ടി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. കായംകുളത്തിന്റെ പരിസരപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു നാളുകളായി ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് ഡിവൈഎഫ്ഐ കൈകൊണ്ടിരുന്നു. ഈ വൈരാഗ്യമാണ് അമ്പാടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായത്. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ഇടതടവില്ലാത്ത ജാഗ്രത ഡിവൈഎഫ്ഐ തുടരും. മയക്കു മരുന്നിനെതിരെയും അതിന്റെ വിതരണ സംഘങ്ങൾ സൃഷ്ടിക്കുന്ന അരാജകത്വത്തിനെതിരെയും ശക്തമായ പൊതുബോധം രൂപപ്പെടണം. ആ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ തുടർന്നുകൊണ്ടിരിക്കും.സഖാവ് അമ്പാടിയുടെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.