Skip to main content

മോദിയുടെ ഭരണത്തിൽ ഇന്ത്യ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്

മൂന്നാംവട്ടം താൻ വിജയിച്ചാൽ ലോകത്തെ മൂന്നാമത് സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുമെന്ന് മോദി ജനങ്ങൾക്കു ഗ്യാരണ്ടി നൽകിയിരിക്കുകയാണ്. അതിനു മോദിയുടെ ഗ്യാരണ്ടിയൊന്നും വേണ്ട. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്യുംമുമ്പുതന്നെ ഇന്ത്യ ലോകസാമ്പത്തിക വളർച്ചയുടെ ഇരട്ടിയിലേറെ വേഗതയിൽ വളരുന്ന സമ്പദ്ഘടനയായി മാറിക്കഴിഞ്ഞിരുന്നു. നോട്ട് നിരോധനം പോലുള്ള അലമ്പുകളൊന്നും ഇനിയും ഉണ്ടാക്കിയില്ലെങ്കിൽ ഇന്ത്യ മൂന്നാംലോക സാമ്പത്തികശക്തിയായി വളർന്നുകൊള്ളും.

പക്ഷേ, മോദി ഇന്ത്യൻ ജനതയ്ക്ക് ഗ്യാരണ്ടി ചെയ്യേണ്ടത് ഇന്ത്യയുടെ അത്രയും സാമ്പത്തിക വളർച്ചാ വേഗത ഇല്ലാത്ത മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കു ലഭ്യമാകുന്ന ക്ഷേമവും സുരക്ഷിതത്വവുമെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭ്യമാക്കുമെന്നതാണ്.

ഇന്ത്യയേക്കാൾ എത്രയോ പതുക്കെ വളരുന്ന മറ്റു രാജ്യങ്ങളുടെ നേട്ടങ്ങൾപോലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി ഇന്നു ലോകത്ത് വിവിധ ഏജൻസികൾ പുറത്തിറക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, വനിതാക്ഷേമം, മാനവവിഭവ വികസനം, സാമ്പത്തിക അഭിവൃദ്ധി, മാദ്ധ്യമ സ്വാതന്ത്ര്യം, സന്തോഷം തുടങ്ങി എല്ലാ സൂചികകളിലും ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്നണിയിലാണെന്നു മാത്രമല്ല, മോദിയുടെ ഭരണത്തിൽ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്. ചില ഉദാഹരണങ്ങൾ മാത്രം.

• ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക - 130 (2014) ൽ നിന്ന് 132 (2022)

• ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക - 117 (2015) ൽ നിന്ന് 126 (2022)

• ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക - 114 (2014) ൽ നിന്ന് 135 (2022)

• അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിണി സൂചിക - 107 (2022)

• ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക - 131 (2017) ൽ നിന്ന് 148 (2022)

• സേവ് ചിൽഡ്രന്റെ ശൈശവ സൂചിക - 116 (2017) ൽ നിന്ന് 118 (2022)

• റോയിട്ടൈഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം - 4 (2011) ൽ നിന്ന് 1 (2018)

• ലഗാറ്റം അഭിവൃദ്ധി സൂചിക - 99 (2015) ൽ നിന്ന് 103 (2022)

• ബ്ലുംബർഗ് ആരോഗ്യ സൂചിക - 103 (2015) ൽ നിന്ന് 120 (2019)

• ലോകബാങ്കിന്റെ മാനവമൂലധന സൂചിക - 115 (2018) ൽ നിന്ന് 116 (2020)

• ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന സൂചിക - 110 (2016) ൽ നിന്ന് 121 (2022)

ഇക്കാര്യങ്ങളിൽ ലോകത്ത് മൂന്നാംസ്ഥാനത്ത് എത്തിയില്ലെങ്കിലും 50 - 60-ാം സ്ഥാനമെങ്കിലും ഗ്യാരണ്ടി ചെയ്യാൻ മോദിക്ക് കഴിയുമോ?

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.