Skip to main content

സാങ്കേതിക വിദ്യയുടെ വളർച്ചയെ സമൂ​ഹത്തിന്റെ ഉന്നമനത്തിനായി ഉപയോ​ഗിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം

സാങ്കേതിക വിദ്യ രം​ഗത്തുണ്ടാകുന്ന വളർച്ചയെ സമൂ​ഹത്തിന്റെ വിവിധതുറകളിലെ ഉന്നമനത്തിനായി ഉപയോ​ഗിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനവും ഓൺലൈനായി ജനങ്ങളിലേക്കെത്തുന്ന പദ്ധതിയാണ് കെ സ്‌മാർട്. നവവത്സര ദിനത്തിൽ തന്നെ ഇത് ജനങ്ങളിലേക്കെത്തുന്നു എന്നുള്ളത് നമുക്ക് ഏവർക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരമൊരു സേവനം ലഭ്യമാക്കുന്നത്. നൂതന സാങ്കേതിക വിദ്യ രം​ഗത്ത് എന്നും വഴികാട്ടിയായി നിന്ന സംസ്ഥാനമാണ് കേരളം. സാങ്കേതിക വിദ്യയിലെ വളർച്ചയെ സമൂഹത്തിന്റെ വിവിധ തുറകളിലെ ഉന്നമനത്തിനായി ഉപയോ​ഗിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ മേഖല അതിന്റെ ഉത്തമ ഉദാഹരണമാണ്. 45000 ക്ലാസ് മുറികൾ ഹൈടെക് ആയി മാറി.

ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ചു. കെ ഫോൺ വഴി സാധാരണക്കാർക്ക് ഇന്റർനെറ്റ് കുറഞ്ഞ നിരക്കിൽ നൽകി. 900ത്തോളം സേവനങ്ങൾ ഓണലൈനാക്കി. എംസേവനങ്ങൾ എന്ന പേരിൽ പ്രത്യേക ആപ് പുറത്തിറക്കി. സാങ്കേതിക വിദ്യയെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ അവതരിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു എന്നുള്ളതാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്. ആ നിരയിലുള്ള മറ്റൊരു വലിയ മുൻകൈയാണ് കെ സ്മാർട്ട്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.