Skip to main content

മണിപ്പുരിൽ അക്രമികളെ നിലയ്‌ക്കുനിർത്താൻ ചെറുവിരൽ അനക്കാത്ത ഉന്നതസ്ഥാനീയൻ നാല്‌ വോട്ടിനായി നടത്തുന്ന സൗഹാർദനീക്കങ്ങൾ ഏവർക്കും തിരിച്ചറിയാനാകും

മണിപ്പുരിൽ അക്രമികളെ നിലയ്‌ക്കുനിർത്താൻ ചെറുവിരൽ അനക്കാത്ത ഉന്നതസ്ഥാനീയൻ നാല്‌ വോട്ടിനായി നടത്തുന്ന സൗഹാർദനീക്കങ്ങൾ ഏവർക്കും തിരിച്ചറിയാനാകും. സൗഹാർദം അതിന്‌ ഉതകുന്ന നടപടികൾ സ്വീകരിച്ചാകണം. എല്ലാ ശത്രുതയും മനസ്സിൽവച്ചും ക്രൂരകൃത്യങ്ങൾക്ക്‌ കൂട്ടുനിന്നും ഇരകളോട്‌ സൗഹൃദഭാവം നടിച്ച്‌ ചെന്നാൽ അത്‌ വിലപ്പോകില്ല.

മണിപ്പുരിൽ ക്രൈസ്തവ വിശ്വാസികൾ ജീവിക്കേണ്ടെന്ന നിലപാടാണ്‌ സംഘപരിവാർ സ്വീകരിച്ചത്‌. പലസ്‌തീനിൽ സയണിസ്‌റ്റുകൾ നടത്തിയതും സമാനമായ ആക്രമണമാണ്‌. ആക്രമണങ്ങൾക്കെതിരെ ഇന്ത്യയിലെ ക്രൈസ്‌തവ സഭകളും വലിയതോതിൽ പ്രതിഷേധിച്ചു. പുതുവർഷത്തെ വരവേൽക്കുമ്പോൾ ഇതെല്ലാം നമ്മുടെ മനസ്സിൽ ഉയർന്നുനിൽക്കണം.

ആയിരക്കണക്കിന്‌ കുഞ്ഞുങ്ങളെ ഇസ്രയേൽ കൊന്നൊടുക്കിയ ബെത്‌ലഹേമിൽ ഇത്തവണ ക്രിസ്‌മസ്‌ ആഘോഷം വേണ്ടെന്ന്‌ അവിടെയുള്ള ക്രൈസ്‌തവ സഭകൾ തീരുമാനിച്ചു. കൂട്ടക്കൊലയുടെ സാഹചര്യത്തിൽ ക്രിസ്മസ്‌ പഴയപോലെ ആഘോഷിക്കാനാകില്ലെന്ന് പോപ്പും പറഞ്ഞു. ഇത്‌ ലോകത്തിന്റെ പൊതുവികാരമാണ്‌. നമ്മുടെ രാജ്യം ഇസ്രയേലിന്‌ ഒപ്പമാണെന്ന്‌ ഗാസയിൽ ആക്രമണം തുടങ്ങിയ ഉടൻ പ്രധാനമന്ത്രി നടത്തിയ പ്രതികരണത്തിലൂടെ വ്യക്തമായി. ഇത്‌ നാടിനെ അപമാനത്തിലാഴ്‌ത്തി.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.